Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്‌ട്രേലിയയോട് തോറ്റ ക്ഷീണം അഫ്ഗാനോട് തീർത്ത് ഇംഗ്ലണ്ട്; സന്നാഹ മത്സരത്തിൽ ഏഷ്യൻ ടീമിനെ ത്രീ ലയൺസ് വീഴ്‌ത്തിയത് ഒൻപത് വിക്കറ്റിന്; 161 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത് ജേസൺ റോയ് നടത്തിയ ടി20 മോഡൽ വെടിക്കെട്ടിൽ; സന്നാഹത്തിലെ ബലപരീക്ഷണത്തിന് കോലിപ്പട നാളെ ബംഗ്ലാദേശിനെതിരെ

ഓസ്‌ട്രേലിയയോട് തോറ്റ ക്ഷീണം അഫ്ഗാനോട് തീർത്ത് ഇംഗ്ലണ്ട്; സന്നാഹ മത്സരത്തിൽ ഏഷ്യൻ ടീമിനെ ത്രീ ലയൺസ് വീഴ്‌ത്തിയത് ഒൻപത് വിക്കറ്റിന്; 161 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത് ജേസൺ റോയ് നടത്തിയ ടി20 മോഡൽ വെടിക്കെട്ടിൽ; സന്നാഹത്തിലെ ബലപരീക്ഷണത്തിന് കോലിപ്പട നാളെ ബംഗ്ലാദേശിനെതിരെ

വേൾഡ് കപ്പ് ഡെസ്‌ക്‌

ലണ്ടൻ: ലോകപ്പിലെ ആദ്യ പന്തെറിയാൻ മൂന്ന് ദിവസം കൂടി അവശേഷിക്കെ ഇന്ന് നടന്ന സന്നാഹ മത്സരത്തിലും ആഥിധേയരായ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ഇത്തവണത്തെ അട്ടിമറി വീരന്മാരാകും എന്ന് കരുതപ്പെടുന്ന അഫ്ഗാനിസ്ഥാനെ ഒൻപത് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് അഫ്ഗാനെ ആദ്യം ബാറ്റിങിന് അയക്കുകയായിരുന്നു. 38.4 ഒാവറിൽ വെറും 160 റൺസിന് ഇംഗ്ലണ്ട് അവരെ എറിഞ്ഞിടുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ജോണി ബെയ്‌സ്‌റ്റോയുടെ 39(22) വിക്കറ്റ് മാത്രമാണ് ത്രീ ലയൺസിന് നഷ്ടമായത്. 46 പന്തിൽ 89 റൺസ് നേടി ജെസൺ റോയ് ജോ റൂട്ട് 29*(37) എന്നിവർ പുറത്താകാതെ നിന്നപ്പോൾ വെറും 17.3 ഓവറിൽ അവർ വിജയത്തിലെത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജോഫ്ര ആർച്ചറാണ് ചുരുട്ടിക്കെട്ടിയത്. 5.4 ഓവറിൽ 32 റൺസ് വഴങ്ങിയാണ് ആർച്ചർ മൂന്ന് വിക്കറ്റ് കൊയ്തത്. ജോ റൂട്ടും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഓൾ റൗണ്ടർമാരായ ബെൻ സ്‌റ്റോക്‌സ് മൊയീൻ അലി എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. അഫ്ഗാന് വേണ്ടി 44(42) റൺസ് നേടിയ മുൻ നായകൻ മുഹമ്മദ് നബിയും ഓപ്പണർ നൂർ അലി സദ്രാൻ 30(34) എന്നിവർ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഹസ്രത്തുല്ല സസായ് 11(6) ഹാഷ്മത്തുല്ല ഷാഹിദി 19(53) നായകൻ ഗുൽബാദിൻ നയീം 14(26), വിക്കറ്റ് കീപ്പർ റഹ്മത് ഷാ 3(10) അഷ്ഗർ അഫ്ഗാൻ 10(14 എന്നിവർ നിരാശപ്പെടുത്തി. സന്നാഹ മത്സരത്തിൽ നേരത്തെ പാക്കിസ്ഥാനെ അഫ്ഗാൻ അട്ടിമറിച്ചപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് തോറ്റായിരുന്നു ഇംഗ്ലണ്ടിന്റെ വരവ്. നാളെ നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP