Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെറ്റ് എയർവെയ്‌സ് ഉടമയെയും ഭാര്യയെയും എമിറേറ്റ്‌സ് വിമാനം തടഞ്ഞ് ഇറക്കിക്കൊണ്ടുവന്നത് ഞെട്ടിക്കുന്ന നീക്കമെന്ന് തിരിച്ചറിഞ്ഞ് തട്ടിപ്പുകാർ; അറസ്റ്റ് ചെയ്യാനോ യാത്ര തടയാനോ പറ്റുന്ന തരത്തിൽ കേസുകൾ രൂപപ്പെടും മുന്നെ 8500 കോടിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞുള്ള നീക്കം മുംബൈയെ പിടിച്ചുകുലുക്കി; ദുബായിലെത്തിയ ശേഷം ലണ്ടനിലേക്ക് മുങ്ങാൻ സൗകര്യങ്ങളെല്ലാം ഒരുക്കിയുള്ള നരേഷ് ഗോയലിന് ഇനി ഇന്ത്യൻ നിയമവ്യവസ്ഥയുടെ മുന്നിൽ നിരപരാധിത്വം തെളിയിച്ചേ പറ്റൂ

ജെറ്റ് എയർവെയ്‌സ് ഉടമയെയും ഭാര്യയെയും എമിറേറ്റ്‌സ് വിമാനം തടഞ്ഞ് ഇറക്കിക്കൊണ്ടുവന്നത് ഞെട്ടിക്കുന്ന നീക്കമെന്ന് തിരിച്ചറിഞ്ഞ് തട്ടിപ്പുകാർ; അറസ്റ്റ് ചെയ്യാനോ യാത്ര തടയാനോ പറ്റുന്ന തരത്തിൽ കേസുകൾ രൂപപ്പെടും മുന്നെ 8500 കോടിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞുള്ള നീക്കം മുംബൈയെ പിടിച്ചുകുലുക്കി; ദുബായിലെത്തിയ ശേഷം ലണ്ടനിലേക്ക് മുങ്ങാൻ സൗകര്യങ്ങളെല്ലാം ഒരുക്കിയുള്ള നരേഷ് ഗോയലിന് ഇനി ഇന്ത്യൻ നിയമവ്യവസ്ഥയുടെ മുന്നിൽ നിരപരാധിത്വം തെളിയിച്ചേ പറ്റൂ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജെറ്റ് എയർവെയ്‌സ് ഉടമ നരേഷ് ഗോയലിനെയും ഭാര്യ അനിതയെയും പുറപ്പെടാൻ തയ്യാറായി റൺവേയിലേക്ക് നീങ്ങിയ ദുബായ് എമിറേറ്റ്‌സ് വിമാനത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നത് ഫണ്ട് തിരിമറി നടത്തിയ കേസിലെ അന്വേഷണവും ജെറ്റ് എയർവെയ്‌സിൽ ഇവരുടെ ഓഹരി സംബന്ധിച്ച അന്വേഷണവുമെന്ന് റിപ്പോർട്ട്. വിജയ് മല്യയെയും നീരവ് മോദിയെയും പോലെ വിദേശത്ത് പോയി ജീവിക്കുക വഴി ഇവിടുത്തെ നിയമത്തിന് മുന്നിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് എമിഗ്രേഷൻ അധികൃതരുടെ നടപടിയിലൂടെ തടഞ്ഞത്.

ശനിയാഴ്ചയാണ് നരേഷ് ഗോയലിനെയും ഭാര്യയെയും വിമാനത്തിൽനിന്ന് പുറത്തിറക്കിയത്. ദുബായിലേക്ക് പോകാനായെത്തിയ ഇരുവരും വിമാനത്തിൽ കയറി. വിമാനം പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങവെയാണ് എമിഗ്രേഷൻ അധികൃതർ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് നിർദ്ദേശം നൽകിയതും വിമാനം തിരികെ ടാക്‌സിബേയിലേക്ക് കൊണ്ടുവന്നതും. തുടർന്ന് ഇരുവരെയും പുറത്തിറക്കി, അവരുടെ ലഗേജുകളും താഴെയിറക്കിയശേഷമാണ് വിമാനം യാത്ര തുടർന്നത്.

ബാങ്കുകളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് 8500 കോടി രൂപ കുടിശികയായതോടെയാണ് ജെറ്റ് എയർവെയ്‌സ് പ്രതിസന്ധിയിലായതും സർവീസ് അവസാനിപ്പിച്ചതും. കഴിഞ്ഞ ഡിസംബർ മുതൽ പൈലറ്റുമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് ജെറ്റ് എയർവെയ്‌സിൽ ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിസന്ധി മൂർച്ഛിച്ചതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി അടച്ചുപൂട്ടുകയല്ലാതെ ഗോയലിന് വേറെ വഴിയില്ലാതെ വന്നു. തുടർന്ന് വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി നരേഷ് ഗോയലും ഭാര്യയും ദുബായിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയതും അന്വേഷണ ഏജൻസികൾ അത് പൊളിച്ചതും.

കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽനിന്നുള്ള നിർദ്ദേശതത്തെത്തുടർന്നാണ് എമിഗ്രേഷൻ വിഭാഗം വിമാനം തിരിച്ചുകൊണ്ടുവന്നതും ഗോയലുമാരുടെ യാത്ര തടഞ്ഞതും. ജെറ്റ് എയർവെയ്‌സിൽ അബുദാബി ഉടമസ്ഥതയിലുള്ള എത്തിഹാദ് നടത്തിയ നിക്ഷേപങ്ങൾ എഫ്.ഡി.ഐ. നിയമത്തിന് വിരുദ്ധമാണോയെന്ന കാര്യമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം അന്വേഷിച്ചിരുന്നത്. ഫണ്ടുകൾ ജെറ്റ് എയർവെയ്‌സിന് പുറത്ത് നിക്ഷേപിച്ചിട്ടുണ്ടോ എന്ന കാര്യവും ഇപ്പോൾ ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

എസ്.ബി.ഐ. അടക്കമുള്ള ബാങ്കുകൾക്കാണ് ജെറ്റ് എയർവെയ്‌സ് 8500 കോടിയോളം രൂപ നൽകാനുള്ളത്. കേസിൽ, സീരിയസ് ഫ്രോഡ്‌സ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം കോർപറേറ്റ് മന്ത്രാലയമാണ് ഉത്തരവിടേണ്ടത്. കമ്പനി രജിസ്ട്രാർ വിഭാഗം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടങ്ങാനിരിക്കെയാണ് നരേഷിനെയും ഭാര്യയെയും ദുബായ് വിമാനത്ത്തിൽ മുങ്ങുന്നതിൽനിന്ന് തടഞ്ഞത്. ദുബായിലെത്തി അവിടെനിന്ന് ലണ്ടനിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നാണ് സൂചന.

ജെറ്റ് എയർവെയ്‌സിന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പങ്ക് നിലവിൽ അന്വേഷിക്കുന്നില്ല. ജനുവരി വരെ കൃത്യമായി വായ്പ തിരിച്ചടച്ചിരുന്ന കമ്പനി പെട്ടെന്നാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടത്. പുതിയ നിക്ഷേപകരെ ജെറ്റ് എയർവെയ്‌സ് തേടാൻ തുടങ്ങിയതോടെയാണ് ബാങ്കുകൾ കമ്പനിക്കെതിരേ തിരിഞ്ഞത്. ഇൻഡിഗോയും കിങ്ഫിഷർ എയർലൈൻസും വരുന്നതുവരെ ഒരു പതിറ്റാണ്ടിലേറെ ഇന്ത്യൻ ആഭ്യന്തര വ്യോമമേഖല അടക്കിഭരിച്ച കമ്പനിയാണ് ജെറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP