Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുണിയില്ലാതെ മദ്യപിക്കാനും ഉല്ലസിക്കാനും ആഗ്രഹിക്കുന്നവർക്ക് മാത്രം സ്വാഗതം; ലണ്ടനിലെ 187 വർഷം പഴക്കമുള്ള പബ് ഇനി തുണിയുടുക്കാത്തവർക്ക് മാത്രം

തുണിയില്ലാതെ മദ്യപിക്കാനും ഉല്ലസിക്കാനും ആഗ്രഹിക്കുന്നവർക്ക് മാത്രം സ്വാഗതം; ലണ്ടനിലെ 187 വർഷം പഴക്കമുള്ള പബ് ഇനി തുണിയുടുക്കാത്തവർക്ക് മാത്രം

ണ്ടനിലെ ഏറ്റവും പഴയതും പ്രൗഢവുമായ ദ കോച്ച് ആൻഡ് ഹോഴ്‌സസ് പബ്ബിൽ തിരക്കൊഴിഞ്ഞ നേരമില്ല. 187 വർഷം പഴക്കമുള്ള പബ്ബിൽ പോയി ഉല്ലസിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇനി ഒരുകാര്യം കൂടി ചെയ്യണം. പബ്ബിലേക്ക് പ്രവേശിക്കുംമുമ്പ് ഉടുതുണിയാകെ അഴിച്ചുവെക്കണം. പൂർണമായി നഗ്നരായിരുന്ന് മദ്യപിക്കാനുള്ള അവസരമാണ് കോച്ച് ആൻഡ് ഹോഴ്‌സസ് ഒരുക്കുന്നത്. പബ്ബിന്റെ പുത്ിയ നിയമഭേദഗതിയെ അവിടുത്തെ പതിവുകാർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പബ് പ്രേമികളുടെ അവസാന വാക്ക് എന്നാണ് കോച്ച് ആൻഡ് ഹോഴ്‌സസ് അറിയപ്പെടുന്നത്. മികച്ച ഭക്ഷണവും സംഗീതവുമൊക്കെ ആസ്വദിക്കാൻ ഇവിടെ അവസരമുണ്ട്. സഹോ ഡിസ്ട്രിക്ടിന്റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ പബ്ബ് ബ്രിട്ടനിലെതന്നെ ഏറ്റവും തിരക്കേറിയ പബ്ബായാണ് അറിയപ്പെടുന്നത്. പ്രൈവറ്റ് ഐ മാസികയിലുൾപ്പെടെ ഒട്ടേറ പ്രസിദ്ധീകരണങ്ങളിൽ കോച്ച് ആൻഡ് ഹോഴ്‌സസിന്റെ പ്രതാപം വർണിക്കപ്പെട്ടിട്ടുമുണ്ട്.

അടുത്തിടെ പബ്ബിന് നൂഡിറ്റ്‌സ് ലൈസൻസ് കിട്ടിയതോടെയാണ് കോച്ച് ആൻഡ് ഹോഴ്‌സസ് പുതിയ മേഖലയിലേക്ക് കടന്നത്. നഗ്നതയിൽനിന്ന് ആനന്ദം തേടുക മാത്രമല്ല, എല്ലാവരും തുല്യരാണെന്ന സന്ദേശം പകർത്തുക കൂടിയാണ് ചെയ്യുന്നതെന്ന് പബ്ബ് ഉടമ അലസ്റ്റർ ചോട്ട് പറഞ്ഞു. പബ്ബിലെത്തുന്നവർക്ക് നഗ്നരാകുന്നതിന് പ്രാദേശിക കൗൺസിലിന്റെയും അനുമതി ലഭിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. അഡൽറ്റ് എന്റർടെയ്ന്മെന്റ് സ്ഥാപനങ്ങൾക്ക് ഇത്തരം അനുമതി ആവശ്യമാണ്.

പബ്ബിലെ ജീവനക്കാരും ഇവിടെയെത്തുന്നവരെപ്പോലെ നഗ്നരായിരിക്കും. നഗ്നരാകുന്നതിൽ വലിയ കാര്യമില്ലെന്നാണ് അലസ്റ്ററിന്റെ പക്ഷം. ഏറിയാൽ 20 മിനിറ്റിനപ്പുറം അതൊരു കാഴ്ചയേ അല്ലാതായി തീരുമെന്നും അദ്ദേഹം പറയുന്നു. നോർമൻ ബലോണിന്റെ ഉടമസ്ഥതിയിലായിരുന്ന പബ്ബ്, 2006-ലാണ് അലസ്റ്റർ ചോട്ടും ഗ്രെഗ് സ്റ്റിയുവർട്ടും മെലാനി ക്രൂഡിയും ചേർന്ന് വാങ്ങിയത്. തുടക്കത്തിലൊരു ന്യൂഡ് കലൻഡറാണ് പബ് പുറത്തിറക്കിയത്. ഇതേത്തുടർന്നാണ് ന്യൂഡ് പബ്ബ് എന്ന ആശയം ഉയർന്നുവന്നതും ലൈസൻസിനായി ശ്രമം തതുടങ്ങിയതും.

പബ്ബിലെ ജീവനക്കാരും പതിവ് സന്ദർശകരുമാണ് ന്യൂഡ് കലൻഡറിൽ പോസ് ചെയ്തിരുന്നത്. പബ്ബിലെത്തി നഗ്നരായശേഷമുള്ള ചിത്രങ്ങളായിരുന്നു ഇതിൽ ഉപയോഗിച്ചത്. വളരെ ഹിറ്റായി മാറിയ കലൻഡറിൽനിന്നുള്ള വരുമാനത്തിൽ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ സെന്റർപോയിന്റിന് സംഭാവന നൽകുകയും ചെയ്തിരുന്നു. കലണ്ടർ വന്നപ്പോൾത്തന്നെ ലോകമെമ്പാടുമുള്ള ന്യൂഡിസ്റ്റുകൾ പബ്ബിലേക്ക് പ്രവേശനം അനുവദിക്കുമോ എന്ന് ചോദിച്ചിരുന്നതായി ചോട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP