Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിന്ധ്യയുടെ 'വാലായി' നടന്നു; സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റിൽ വിജയം;ജ്യോതിരാജ സിന്ധ്യയും ഭാര്യയുമടക്കം പരിഹസിച്ച മുൻ അനുയായി സ്വന്തം'രാജാവിനെ തോൽപ്പിച്ചത് ഒന്നേകാൽ ലക്ഷത്തോളം വോട്ടിന്; രാജ്യം സാക്ഷ്യം വഹിച്ചത് ഞെട്ടിപ്പിക്കുന്ന അട്ടിമറിക്ക്; നടുക്കം വിട്ടുമാറാതെ കോൺഗ്രസിന്റെ യുവനേതാവ്

സിന്ധ്യയുടെ 'വാലായി' നടന്നു; സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റിൽ വിജയം;ജ്യോതിരാജ സിന്ധ്യയും ഭാര്യയുമടക്കം പരിഹസിച്ച മുൻ അനുയായി സ്വന്തം'രാജാവിനെ തോൽപ്പിച്ചത് ഒന്നേകാൽ ലക്ഷത്തോളം വോട്ടിന്; രാജ്യം സാക്ഷ്യം വഹിച്ചത് ഞെട്ടിപ്പിക്കുന്ന അട്ടിമറിക്ക്; നടുക്കം വിട്ടുമാറാതെ കോൺഗ്രസിന്റെ യുവനേതാവ്

മറുനാടൻ ഡെസ്‌ക്‌

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയം ഏറെ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. ചുരുക്കി പറഞ്ഞാൽ ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് എന്നു തന്നെ പറയേണ്ടിവരും. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇതാദ്യമായി സിന്ധ്യ കുടുംബത്തിനു പുറത്തുനിന്നും ഒരാൾ ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലേക്കെത്തുകയാണ്‌ഡോ.കൃഷ്ണപാൽ സിങ് യാദവ് എന്ന ആയുർവേദ ഡോക്ടർ.

ഡോക്ടറുടെ സംബന്ധിച്ച് പറഞ്ഞാൽ വിജയം ഒരു മധുരമായ പകരം വീട്ടലാണ്. സിന്ധ്യയുടെ അനുയായി ആയിരുന്ന കോൺഗ്രസ് നേതാവ് ഡോ. കെ പി സിങ്ങ് ആണ് ഈ വിജയകഥയിലെ നായകൻ. പതിറ്റാണ്ടുകളായി സിന്ധ്യ കുടുംബത്തിന്റെ തറവാട്ടുസ്വത്തായിരുന്നു ഗുണ മണ്ഡലം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മാധവ് റാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ ജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലം. സിന്ധ്യക്കെതിരെ ബിജെപി നിർത്തിയത് ഡോ.കെപി സിങ് യാദവിനെയാണെന്ന് കേട്ടപ്പോൾ പലരും പരിഹസിച്ചു. കാരണം പണ്ട്, സിന്ധ്യയുടെ ഇലക്ഷൻ ഏജന്റായി വാലുപോലെ നടന്നിരുന്ന കോൺഗ്രസ് നേതാവായിരുന്നു സിങ്ങ്. കോൺഗ്രസ് പാളയം വിട്ട് ബിജെപിയിൽ ചേർന്നിട്ട് ഒരു വർഷമാകുന്നതിന് മുൻപാണ് സിങ്ങിന് സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടത്.

ഓഫർ സ്വീകരിച്ചപ്പോൾ പലരും ആ തീരുമാനത്തെ ആത്മഹത്യാപരം എന്ന് പരിഹസിച്ചു. ഭർത്താവിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രം പങ്കുവെച്ച് സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയും പരിഹസിച്ചു. ചിത്രത്തിൽ കാറിനുള്ളിൽ വിശ്രമിക്കുന്ന സിന്ധ്യ. പുറത്ത് കഷ്ടപ്പെട്ട് സെൽഫി എടുത്ത കെ പി സിങ്ങ്. ''മഹാരാജാവിന്റെ സെൽഫിയെടുക്കാൻ ക്യൂ നിന്നവരെ തേടിപ്പിടിച്ച് രാജാവിനെതിരെ മത്സരിപ്പിക്കുന്നു'' എന്നായിരുന്നു പ്രിയദർശിനിയുടെ പരിഹാസം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. പരിഹാസങ്ങൾ വാഴ്‌ത്തുകളായി. തലമുറകളായി സിന്ധ്യ കുടുംബം ജയിച്ചുകയറിയ ഗുണയിൽ സിന്ധ്യ കെ പി സിങ്ങിനോട് തോറ്റു. 1,20,000ത്തിലധികം വോട്ടുകൾക്കാണ് സിങ്ങിന്റെ ജയം.

നാലു വട്ടം ഗുണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രഘുവീർ പ്രതാപ് സിങ്ങിന്റെ മകനും തിരക്കുള്ള ഡോക്ടറുമായ ഡോ. കെ പി സിങ്ങ് യാദവ് സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2004 മുതൽക്കാണ്. മധ്യപ്രദേശ് കോൺഗ്രസിൽ പ്രാദേശിക പദവികൾ വഹിച്ചിരുന്നു. ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി സിങ്ങിന് ഒരു അവസരം കൂടി കൊടുക്കാൻ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

2018ൽ തന്റെ ആത്മാർഥ സുഹൃത്തിന് ഒരു നിയമസഭാ മണ്ഡലം നിഷേധിച്ചതാണ് സിന്ധ്യയുടെ തേരോട്ടത്തെയും രാഷ്ട്രീയ ജീവിതത്തെയും തകിടം മറിച്ചത്. 2004 മുതൽ മൂന്നുവട്ടം സിന്ധ്യ ആയിരുന്നു ഗുണയുടെ എംപി. 2004ലാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആദ്യമായി അമേഠിയിൽനിന്ന് എംപി ആകുന്നത്. രാഹുലും അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവരിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യയും തങ്ങളുടെ കുത്തകയാക്കി വച്ചിരുന്ന മണ്ഡലത്തിൽ ദയനീയമായി തോറ്റതും ഒരേ വർഷം2019ൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP