Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവനിൽ കെ ജെ യേശുദാസ് പാടും; രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഒന്നിന് ചിത്രീകരണം ആരംഭിക്കും; ചിത്രത്തിലെ നാല് നായികമാരിൽ മൂന്നും പുതുമുഖങ്ങൾ

കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവനിൽ കെ ജെ യേശുദാസ് പാടും; രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഒന്നിന് ചിത്രീകരണം ആരംഭിക്കും; ചിത്രത്തിലെ നാല് നായികമാരിൽ മൂന്നും പുതുമുഖങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന പേരിൽ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് പാടുന്നു. ആകെ നാലുപാട്ടുകളാണ് ചിത്രത്തിലുള്ളത്. യേശുദാസിന് പുറമേ പി. ജയചന്ദ്രനും ഗാനമാലപിക്കുന്നുണ്ട്. ദീപക് ദേവാണ്‌സംഗീതം.

ജൂൺ ഒന്നിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഗാനഗന്ധർവനിൽ അടിപൊളിപ്പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നാലു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. അതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്.

മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, മോഹൻജോസ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ രമേഷ് പിഷാരടി എന്റർടെയ്‌മെന്റ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ് എഴുതിയിരിക്കുന്നത്. പൂർണമായും കൊച്ചിയിൽ വച്ചാണ് ചിത്രീകരണം. ഗാനഗന്ധർവനുശേഷം മമ്മൂട്ടി അഭിനയിക്കുന്നത് അജയ് വാസുദേവന്റെ ചിത്രത്തിലാണ്. അതിനുശേഷം വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീർ എന്ന ചിത്രത്തിൽ അഭിനയിക്കും.

നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി സംവിധാനം ചെയ്ത കന്നിച്ചിത്രമായിരുന്നു പഞ്ചവർണതത്ത. ജയറാം കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. ബോക്സോഫീസിൽ മികച്ച സാമ്പത്തിക വിജയം കരസ്ഥമാക്കിയതിന് ശേഷമായിരുന്നു സിനിമ പ്രദർശനം അവസാനിപ്പിച്ചത്. പഞ്ചവർണതത്തയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു പിഷാരടി പ്രഖ്യാപിച്ചത്. ഗാനഗന്ധർവൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിന്നും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കും പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP