Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം വേണ്ടത് ആൾക്കൂട്ടം വോട്ടാകില്ല എന്ന തിരിച്ചറിവ്; പുറമെ ഉള്ള ഓളം കണ്ട് മതിമറന്നോപ്പോൾ അടിത്തറ ശക്തമല്ലെന്ന് തിരിച്ചറിയാത്തത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും തോൽവിയിലേക്ക് തള്ളിയിട്ടു; നല്ല സ്ഥാനാർത്ഥിയായിരുന്നിട്ടും കുമ്മനം തോറ്റതിന് പിന്നിൽ ബിജെപിയുടെ സംഘടന വീഴ്ചകൾ; സംഘടന സംവിധാനത്തിൽ അഴിച്ച് പണിയും അനിവാര്യം; ശ്രീധരൻ പിള്ളയ്‌ക്കെതിരെ ഒളിയമ്പുമായി പിപി മുകുന്ദൻ; മാറ്റമുണ്ടായില്ലെങ്കിൽ നിയമസഭയിലും നേട്ടമുണ്ടാകില്ലെന്ന് മുതിർന്ന നേതാവിന്റെ മുന്നറിയിപ്പ്

ആദ്യം വേണ്ടത് ആൾക്കൂട്ടം വോട്ടാകില്ല എന്ന തിരിച്ചറിവ്; പുറമെ ഉള്ള ഓളം കണ്ട് മതിമറന്നോപ്പോൾ അടിത്തറ ശക്തമല്ലെന്ന് തിരിച്ചറിയാത്തത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും തോൽവിയിലേക്ക് തള്ളിയിട്ടു; നല്ല സ്ഥാനാർത്ഥിയായിരുന്നിട്ടും കുമ്മനം തോറ്റതിന് പിന്നിൽ ബിജെപിയുടെ സംഘടന വീഴ്ചകൾ; സംഘടന സംവിധാനത്തിൽ അഴിച്ച് പണിയും അനിവാര്യം; ശ്രീധരൻ പിള്ളയ്‌ക്കെതിരെ ഒളിയമ്പുമായി പിപി മുകുന്ദൻ; മാറ്റമുണ്ടായില്ലെങ്കിൽ നിയമസഭയിലും നേട്ടമുണ്ടാകില്ലെന്ന് മുതിർന്ന നേതാവിന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആൾക്കൂട്ടം വോട്ടാകില്ല എന്ന സത്യം തിരിച്ചറിയാനുള്ള ഉൾക്കാഴ്ച ബിജെപി നേതാക്കൾക്ക് ഇല്ലാതെ പോയതാണ് ഇത്രയും അനുകൂല സാഹചര്യം ഉണ്ടായിട്ടും പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയിക്കാത്തിന് കാരണമെന്ന് രൂക്ഷ വിമർശനവുമായ മുൻ ബിജെപി നേതാവ് പിപി മുകുന്ദൻ. ദീർഘകാല അടിസ്ഥാനത്തിൽ സംഘടനയ്ക്കുള്ളിൽ വൻ അഴിച്ച് പണി തന്നെ വേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അടിത്തറ എത് പ്രാധാന്യമുള്ളതാണ് എന്ന് തിരിച്ചറിയണമെങ്കിൽ ഒ. രാജഗോപാൽ കഴിഞ്ഞ തവണ മുന്നിലെത്തിയ മണ്ഡലങ്ങളുടെ കാര്യം നോക്കിയാൽ മതി.അടിത്തറ ശക്തമാക്കിയാൽ മാത്രമെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുകയുള്ളൂ എന്നും മുകുന്ദൻ വിമർശിക്കുന്നു

പിപി മുകുന്ദന്റെ വാക്കുകളിലേക്ക്

അക്കൗണ്ട് തുറക്കാൻ പറ്റാത്തതിന്റെ സാഹചര്യം

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ തിരഞ്ഞെടുപ്പ് വളരെ നിർണായകമായിരുന്നു. മോദി കേന്ദ്രത്തിൽ വരികയും കേരളത്തിൽ ബിജെപിയുടേതായിട്ടുള്ള സാന്നിധ്യം ഉണ്ടാവുകയും ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ടൊരു ആഗ്രഹവും പ്രതീക്ഷയുമായിരുന്നു. ആ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രത്തിൽ വിജയിച്ചു എന്നുണ്ടെങ്കിലും കേരളത്തിൽ അതിനനുസരിച്ച് ഉയരാൻ സാധിച്ചിട്ടില്ല. ശബരിമല വിഷയം മുന്നോട്ട് വച്ച് പ്രത്യേകിച്ച് തെക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിക്കും എന്നുള്ളതായ ധാരണ വെച്ചു പുലർത്തിയിരുന്നു.

ഈ ധാരണ കേരളത്തിലെ മുഴുവൻ പാർട്ടി പ്രവർത്തകർക്കും വിശ്വാസികൾക്കും അനുഭാവികൾക്കും സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ അടിസ്ഥാനപരമായി അടിത്തറയിലെ പ്രവർത്തനം ലഭിക്കാതെ പോയ ഒരു കുറവാണ് എന്റെ മനസിൽ തോന്നുന്നത്. ആൾക്കൂട്ടം വോട്ടാകില്ല എന്ന് ഞാൻ പലതവണ നിർദ്ദേശിച്ചിരുന്നു. അനുഭവത്തിന്റെ ദൃഷ്ടിയിലാണ് ഞാൻ അക്കാര്യം പറയാൻ ആഗ്രഹിക്കുന്നത്. രണ്ടാമത് ഒരു പുനക്രമീകരണം സംഘടനയിൽ ഉണ്ടാകണമെന്നുള്ള കാര്യത്തിൽ ഒരു പൂർവകാല പ്രവർത്തകൻ എന്ന നിലയ്ക്കും കേരളത്തിന്റെ ചുമതല നോക്കിയ ആളും എന്ന നിലയ്ക്കും പ്രത്യേകിച്ച് തിരുവനന്തപുരത്ത് ദീർഘകാലം താമസിച്ച ആൾ എന്ന നിലയ്ക്കും പറഞ്ഞിട്ടും അത് വേണ്ടത്ര ശ്രദ്ധിക്കാതെ പോയി എന്ന ദുഃഖമെനിക്കുണ്ട്.

നിരാശയോടു കൂടി കഴിയുന്ന പ്രവർത്തകർക്ക് ഏക ആശ കേന്ദ്രമാണെങ്കിലും കേരളത്തിലെത്തിയതായിട്ടുള്ള പ്രവർത്തകരുടെ മനസിനകത്തും അഭ്യുദയകാംക്ഷികളുടെ മനസിനകത്തും ആത്മവിശ്വാസം ഉണ്ടാക്കത്തക്ക വിധമുള്ള പ്രവർത്തന ശൈലി ഉണ്ടാക്കിയെടുത്തില്ല എന്നുണ്ടെങ്കിൽ നമ്മൾ വളരെയധികം പിന്നോട്ട് പോകും. അതിനുള്ള പാഠമാണ് ഒ. രാജഗോപാൽ തിരഞ്ഞെടുപ്പിൽ നിന്ന സമയത്ത് അഞ്ച് മണ്ഡലങ്ങളിലായി നാം മുന്നിൽ വന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നായി കുറഞ്ഞു. അതൊരു ഗുണപാഠമായി സ്വീകരിച്ചുകൊണ്ട് ഈ ഒരു പ്രവർത്തന സംഘടനയുടെ യഥാർത്ഥ ശൈലിയിലേക്ക് മടങ്ങിപ്പോവുകയും രാഷട്രീയ സ്വയം സേവക് സംഘ് എന്നുള്ള ആ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്താൻ വേണ്ടി പൂർവാധികം ശ്രദ്ധിക്കുകയും ചെയ്ത് കഴിഞ്ഞാൽ ഭാവിയിൽ വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിലെങ്കിലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും.

ബിജെപി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവർക്കുണ്ടാവാൻ സാധ്യതയുള്ളതായിട്ടുള്ള വിഷമതകളെ മാറ്റിയെടുക്കുക എന്നുള്ളത് അനിവാര്യവും അത്യന്താപേക്ഷിതവുമായിട്ടുള്ള കാര്യമാണ്. നിശ്ചയമായിട്ടും ഇക്കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും ഒന്നും അല്ലാതെയാകുന്ന സ്ഥിതി വിശേഷം സംജാതമാകും. യുഡിഎഫ് വളരെ തന്ത്ര പൂർവം ശബരിലയിലേതായിട്ടുള്ള കാര്യങ്ങളെ എടുത്തു. അവർക്കതിൽ വിജയിക്കാൻ സാധിച്ചു. വളരെ തന്ത്രപൂർവ്വമായിരുന്നു അവർ. അത് മനസിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നുള്ള വിഷമം കൂടി ഈ തിരഞ്ഞെടുപ്പിൽ കാണാം.

ശബരിമല ഒരു വിഷയമായിരുന്നു. നേരത്തെ ഞാൻ പറഞ്ഞ അതേ കാര്യം ആവർത്തിക്കുന്നു. നാമജപ ഘോഷയാത്രയിൽ കമ്മ്യൂണിസ്റ്റ്കാരന്റെയും കോൺഗ്രസുകാരന്റെയും മറ്റുള്ള പാർട്ടികളുടേയും ആനുകൂല്യമായിട്ടുള്ള സ്ഥിതി വിശേഷം അതിൽ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ അത് കാണില്ല..ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യം ഓർമ്മപ്പെടുത്തിയിരുന്നു. മൈനോറിറ്റിയുടെ കൂട്ടായ്മയും മോദിക്കെതിരായുള്ള നീക്കവും ഉണ്ടായിരുന്നു. പക്ഷേ അത് മനസിലാക്കിയിട്ട് ഇവിടുത്തെ വിശ്വാസികളുടെ മനസിൽ മോദിയുടെ കാലഘട്ടത്തിലുണ്ടായിട്ടുള്ള ഒരു വിധപ്പെട്ട സേവനത്തെ പറ്റിയുള്ള കാര്യങ്ങൾ എത്തിക്കുന്ന കാര്യത്തിൽ നാം പരാജയപ്പെട്ടു എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.

കുമ്മനം എന്തുകൊണ്ട് തോറ്റു

കുമ്മനത്തെ സംബന്ധിച്ചിടത്തോളം ഞാൻ അവിടത്തെ പ്രവർത്തകരുമായി സംസാരിച്ചത്..രണ്ട് മൂന്ന് കോട്ടങ്ങളുണ്ടായിട്ടുണ്ട്. കുമ്മനം നല്ല സ്ഥാനാർത്ഥിയായിരുന്നു. അതിൽ സംശയമില്ല. അതേസമയം ശബരിമലയിലെ ഉപവാസം തിരുവനന്തപുരത്തേക്ക് മാറ്റിയതുകൊണ്ട് ഓരോ മണ്ഡലത്തിൽ നിന്നും മാസങ്ങളോളം ആഴ്‌ച്ചകളോളം അവിടത്തേക്ക് പ്രവർത്തകരെ കൊണ്ടുവരുന്നതായിട്ടുള്ള കാര്യത്തിൽ ശ്രദ്ധിക്കേണ്ടി വന്നതുകൊണ്ട് ഫീൽഡ് വർക്കിൽ പ്രവർത്തനം എത്തിക്കുന്നതിൽ നമുക്ക് പ്രതിസന്ധിയുണ്ടായി. രണ്ടാമത് അഖിലേന്ത്യാ നേതാക്കന്മാരുടെ വരവിൽ ഓരോ യോഗത്തിലും ആളെ കൂട്ടുന്ന കാര്യത്തിൽ ശ്രദ്ധിച്ചു. മണ്ഡലങ്ങളിൽ നിന്ന്. മൂന്നാമത് സാമ്പത്തികമായിട്ടുള്ള ഒരു വിഷമവം ഇല്ല എന്ന നിലയ്ക്കായിട്ടുള്ള അതിന്റെതായിട്ടുള്ള ആ ഒരു ശ്രമം അത് നമുക്ക് ഗുണകരമല്ല, ദീർഘദൃഷ്ടിയിൽ സംഘടനാപരമായിട്ട്. ഇപ്പോൾ പ്രവർത്തകർക്ക് കമ്മിറ്റ്‌മെന്റില്ല. ആഗ്രഹങ്ങളുടെ പേരിൽ മാത്രം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വീഴ്‌ച്ച സംഭവിച്ചു എന്നാണ് ഇക്കാര്യത്തിൽ എന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP