Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനാഞ്ചിറയുടെ മുഖം മിനുക്കിയ മലയാളിയുടെ പ്രിയങ്കരൻ; ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആഗോള ടൂറിസ്റ്റുകളെ അറിയിച്ച ക്രാന്തദർശി; മുംബൈ-ഡൽഹി വ്യവസായ കോറിഡോറിന് നൽകിയത് അതിവേഗം; നോട്ട് നിരോധനത്തിൽ മോദിക്ക് പ്രതിരോധം തീർത്ത ഐഎഎസ് പ്രമുഖൻ; മെയ്‌ക് ഇൻ ഇന്ത്യയിൽ നിന്ന് നീതി ആയോഗിന്റെ തലപ്പത്ത് എത്തി ഇനി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയിലേക്ക്; മോദിയുടെ അടുത്ത പ്രിൻസിപ്പൽ സെക്രട്ടറിയാനുള്ള നിയോഗം മുൻ കോഴിക്കോട് കളക്ടർ അമിതാഭ് കാന്തിന്

മാനാഞ്ചിറയുടെ മുഖം മിനുക്കിയ മലയാളിയുടെ പ്രിയങ്കരൻ; ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആഗോള ടൂറിസ്റ്റുകളെ അറിയിച്ച ക്രാന്തദർശി; മുംബൈ-ഡൽഹി വ്യവസായ കോറിഡോറിന് നൽകിയത് അതിവേഗം; നോട്ട് നിരോധനത്തിൽ മോദിക്ക് പ്രതിരോധം തീർത്ത ഐഎഎസ് പ്രമുഖൻ; മെയ്‌ക് ഇൻ ഇന്ത്യയിൽ നിന്ന് നീതി ആയോഗിന്റെ തലപ്പത്ത് എത്തി ഇനി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയിലേക്ക്; മോദിയുടെ അടുത്ത പ്രിൻസിപ്പൽ സെക്രട്ടറിയാനുള്ള നിയോഗം മുൻ കോഴിക്കോട് കളക്ടർ അമിതാഭ് കാന്തിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എത്തും. തന്റെ ഓഫീസിൽ അടിമുടി മാറ്റങ്ങൾക്കാണ് മോദി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളാ കേഡർ ഐഎഎസുകാരനായ അമിതാഭ് കാന്തിനെ തന്റെ ഓഫീസിലെ പ്രധാനിയാകുന്നത്. നീതി ആയോഗിന്റെ തലവൻ എന്ന രീതിയിൽ കേന്ദ്ര സർക്കാരുമായി ചേർന്ന് നടത്തിയ നീക്കങ്ങളിലൂടെയാണ് മോദിയിലേക്ക് അമിതാഭ് കാന്ത് അടുക്കുന്നത്. മോദിയുടെ പുതിയ ടീമിൽ കേരളവുമായി അടുത്തു നിൽക്കുന്ന ഉദ്യോഗസ്ഥൻ എത്തുന്നുവെന്നത് കേരളത്തിനും നിർണ്ണായകമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുമായും നല്ല ബന്ധമാണ് അമിതാഭ് കാന്തിനുള്ളത്. കോഴിക്കോട് ജില്ലയുടെ മുഖം മാറ്റിയ മാനാഞ്ചിറ വികസന പദ്ധതിക്ക് പിന്നിലും ഈ ഐ എസുകാരനായിരുന്നു. ടൂറിസം സെക്രട്ടറിയായിരുന്നു അമിതാഭ് കാന്ത് കേരളത്തിൽ. കെ എസ് ഐ ഡി സിയുടെ തലപ്പത്തും പ്രവർത്തിച്ചു. കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ മാനാഞ്ചിറ വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് അമിതാഭ് കാന്തായിരുന്നു. കേരളം-ദൈവത്തിന്റെ സ്വന്തം നാട് എന്ന ഇമേജുമായി ടൂറിസം വ്യവസായത്തെ പുതിയ തലത്തിലെത്തിച്ചതും അമിതാഭ് കാന്തായിരുന്നു. തലശ്ശേരിയിൽ സബ് കളക്ടറായി എത്തി ഔദ്യോഗിക ജീവിതം ആരംഭിച്ച അമിതാഭ് മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിലായിരുന്നു.

അധികാരത്തിലെത്തിയപ്പോൾ തന്നെ മോദി കഴിവുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി. ഇതിൽ അമിതാബുമെത്തി. അങ്ങനെയാണ് നീതി ആയോഗിന്റെ ഉത്തരവാദിത്തം അമിതാഭിന് നൽകിയത്. വ്യവസായ ഇടനാഴിയുടെ അടക്കം ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചാണ് നീതി ആയോഗിൽ അമിതാഭ് കാന്ത് എത്തിയത്. മോദി ആഗ്രിച്ചതു പോലെ കാര്യങ്ങൾ നടത്തി. ആരോപണങ്ങളും പ്രതിപക്ഷം എത്തുമ്പോൾ അതിന് പ്രതിരോധം തീർക്കാൻ അമിതാഭ് കാന്ത് മുമ്പിൽ നിന്നു. രാഹുൽ ഗാന്ധി അവതരിപ്പിച്ച ന്യായ് പദ്ധതിയ്‌ക്കെതിരെ പോലും അമിതാഭ് കാന്ത് പരസ്യമായി രംഗത്തു വന്നു. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമെത്തി. അങ്ങനെ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചർച്ചകളിലും അമിതാബ് കാന്ത് നിറഞ്ഞു.

എന്നാൽ കമ്മീഷൻ പരാതി തള്ളിക്കളഞ്ഞു. നോട്ട് നിരോധനത്തേയും ഡിജ്റ്റൽ യുഗത്തേയും പ്രകീർത്തിച്ച് അമിതാഭ് കാന്ത് എഴുതിയ ലേഖനവും ഏററെ ചർച്ച ചെയ്തിരുന്നു. നോട്ട് പിൻവലിക്കൽ കാരണം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തന്നെ തകർന്നടിഞ്ഞപ്പോഴാണ് അമിതാഭ് കാന്തിന്റെ മോദി സ്തുതിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വാജ്‌പോയ് സർക്കാർ ഇന്ത്യ ഭരിക്കുമ്പോഴും അമിതാഭ് കാന്ത് കേന്ദ്രത്തിലുണ്ടായിരുന്നു. കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയായിരുന്നു അന്ന് കാന്ത്. ഡൽഹി-മുംബൈ അതിവേഗ വ്യവസായ കോറിഡോറിന് പുതിയ മുഖം നൽകിയതും ഈ ഐഎഎസുകാരനായിരുന്നു. മോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്‌ക് ഇൻ ഇന്ത്യാ പദ്ധതിയുടെ അമരത്തും അമിതാഭ് കാന്തായിരുന്നു.

കോഴിക്കോട് വിമാനത്താവളമെന്ന പദ്ധതിക്ക് പിന്നിലും കേരളത്തിൽ പ്രവർത്തിക്കുമ്പോൾ ഇദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. മത്സ്യഫെഡ് എംഡിയായിരിക്കെ തീരമേഖയിലെ ജനങ്ങൾക്ക് പ്രയോജനകരമാകും വിധം പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ഇതിനൊപ്പമാണ് കേരളാ ടൂറിസത്തിന്റെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ. ഡൽഹിയിൽ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് പലപ്പോഴും കേരളത്തെ വിട്ട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ അമിതാഭ് കാന്ത് ഡൽഹിയിലേക്ക് എത്തിയത്.

എന്നാൽ ഇതുമൂലം കേന്ദ്രത്തിലെ അധികാര കേന്ദ്രങ്ങളുമായി അടുക്കാനും കഴിഞ്ഞു. മന്മോഹൻ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടേഷൻ കിട്ടുന്നതും അങ്ങനെയാണ്. ടൂറിസത്തിലെ അനുഭവ സമ്പത്ത് കേന്ദ്ര സർക്കാരും പലപ്പോഴും വിനിയോഗിച്ചിട്ടുണ്ട്. റൂറൽ ടൂറിസം പദ്ധതിയുടെ അമരക്കാരനുമായി. ഇന്ത്യൻ ഗ്രാമങ്ങളെ ബന്ധപ്പെടുത്തിയുള്ള ഈ പദ്ധതി വലിയ വിജയുമായി. മോദി അധികാരത്തിലെത്തിയപ്പോൾ കേന്ദ്ര സർക്കാരിന്റെ നയ തീരുമാനത്തിനുള്ള നീതി ആയോഗിലും ഒന്നും നമ്പർ പദവി കിട്ടി.

ആസൂത്രണക്കമ്മിഷനുപകരം മൂന്നുവർഷം മുൻപ് കേന്ദ്രസർക്കാർ രൂപവത്കരിച്ചതാണ് നീതി ആയോഗ്. ഇതിന്റെ സിഇഒയായി അമിതാഭ് കാന്തിന് 2019 ജൂൺ 30 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. രണ്ടുവർഷത്തെ ചുമതലനൽകി 2016 ഫെബ്രുവരി 17-നാണ് അദ്ദേഹത്തെ ആദ്യം ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചത്. 1980 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ-ആയോഗി'ന്റെ ചുരുക്കപ്പേരാണ് നീതി ആയോഗ്. രണ്ട് വർഷം മുമ്പ് സർവ്വീസിൽ നിന്ന് അമിതാഭ് കാന്ത് വിരമിച്ചിരുന്നു. എന്നാൽ കാലാവധി നീട്ടി നൽകി ഇദ്ദേഹത്തെ ഒപ്പം നിർത്തുകയായിരുന്നു നരേന്ദ്ര മോദി.

മന്മോഹൻ സിംഗിന്റെ കാലത്ത് മലയാളിയായ ടികെ നായർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഈ കാലത്ത് കേരളത്തിന് നിരവധി നേട്ടങ്ങളും ഉണ്ടായി. കേരളത്തിന്റെ സാധ്യതയും ചലനവും അറിയാവുന്ന അമിതാഭ് കാന്ത് മോദിയുടെ വിശ്വസ്തനായി എത്തുമ്പോഴും കേരളത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP