Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

17,700 അടിയിലെത്തിയാൽ ബേസ് ക്യാമ്പായി; 66,000 അടി ഉയരത്തിലെത്തിലാവുമ്പോൾ നാലാമത്തെ ക്യാമ്പിലെത്തും; കൊടുമുടി കീഴടക്കണമെങ്കിൽ 29,000 അടി മുകളിൽ എത്തണം; എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം പെരുകിയതോടെ അപകടങ്ങളും പതിവ്; ഹിമാലയ പർവതത്തിന്റെ മുകളിലൂടെ തിരക്ക് കൂട്ടി ആളുകൾ നടന്ന് പോകുന്ന കാഴ്ചകൾ ഇങ്ങനെ

17,700 അടിയിലെത്തിയാൽ ബേസ് ക്യാമ്പായി; 66,000 അടി ഉയരത്തിലെത്തിലാവുമ്പോൾ നാലാമത്തെ ക്യാമ്പിലെത്തും; കൊടുമുടി കീഴടക്കണമെങ്കിൽ 29,000 അടി മുകളിൽ എത്തണം; എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം പെരുകിയതോടെ അപകടങ്ങളും പതിവ്; ഹിമാലയ പർവതത്തിന്റെ മുകളിലൂടെ തിരക്ക് കൂട്ടി ആളുകൾ നടന്ന് പോകുന്ന കാഴ്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം പെരുകിയതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും പതിവായെന്ന് റിപ്പോർട്ട്. അമേരിക്കക്കാരനായ പർവതാരോഹകൻ ഡൊണാൾഡ് ലിൻ കാഷ് (55) ഇക്കഴിഞ്ഞ ബുധനാഴ്ച എവറസ്റ്റിന് മുകളിൽ നിന്നും വീണ് മരിച്ചത് ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. എവറസ്റ്റിന് 17,700 അടിയിലെത്തിയാൽ ബേസ് ക്യാമ്പാണ്. 66,000 അടി ഉയരത്തിലെത്തിലാവുമ്പോൾ നാലാമത്തെ ക്യാമ്പിലെത്താം. കൊടുമുടി കീഴടക്കണമെങ്കിൽ 29,000 അടി മുകളിൽ എത്തണം. ഹിമാലയ പർവതത്തിന്റെ മുകളിലൂടെ തിരക്ക് കൂട്ടി ആളുകൾ നടന്ന് പോകുന്ന കാഴ്ചകൾ ഇങ്ങനെയാണ്.

എവറസ്റ്റിന് മുകളിൽ നിന്നും ഫോട്ടോകൾ എടുക്കുന്നതിനിടെയാണ് ഡൊണാൾഡ് കാൽ തെറ്റി വീണ് മരിച്ചിരിക്കുന്നത്. അപകടം സംഭവിച്ച ദിവസം പർവതം കയറാനെത്തിയവർ നിരവധി പേരായിരുന്നു. കൊടുമുടിയുടെ ഏറ്റവും ഉയരമുള്ള ഭാഗത്തേക്ക് കയറാൻ അന്ന് നിരവധി പേരായിരുന്നു എത്തിയിരുന്നത്. 29,029 അടി ഉയരത്തിൽ നിന്നാണ് ഡൊണാൾഡ് വീണ് മരിച്ചിരിക്കുന്നത്. ഈ വർഷം എവറസ്റ്റിന് മുകളിൽ നിന്നും വീണ് മരിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് ഡൊണാൾഡ്. കാലാവസ്ഥ തെളിഞ്ഞതിനെ തുടർന്ന് എവറസ്റ്റിന്റെ ഇരു ഭാഗത്ത് നിന്നും ഏറ്റവും ഉയരമുള്ള ഭാഗത്തെ ലക്ഷ്യമിട്ട് 200ൽ അധികം പേരായിരുന്നും കയറാനെത്തിയിരുന്നത്.

ഞായറാഴ്ച എവറസ്റ്റ് കയറാനെത്തിയവർ പെരുകിയതിനാൽ ട്രാഫിക്ക് ജാം ഉണ്ടായ അവസ്ഥയും സംജാതമായിരുന്നുവെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വേണ്ടത്ര പരിശീലനം നേടാതെ പർവതം കയറാനെത്തുന്നവരും ഇവിടെ പ്രശ്നമായിത്തീരുന്നുണ്ട്. ഇവരിൽ പലരും അപകടത്തിൽ പെടുന്നുമുണ്ട്. പർവതം കീഴടക്കാനെത്തുന്നവർ തീരെ യുക്തിബോധമില്ലാതെ പുറന്തള്ളുന്ന മാലിന്യങ്ങളും ഇവിടെ കുമിഞ്ഞ് കൂടുന്ന അവസ്ഥയാണുള്ളത്. സോഫ്റ്റ് വെയർ സെയിൽസ്മാൻ ജോലിയിൽ നിന്നും സമീപകാലത്ത് റിട്ടയർ ചെയ്ത ഡൊണാൾഡ് പരിചയസമ്പന്നനായ പർവതാരോഹകനാണ്. ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയർന്ന ഏഴ് കൊടുമുടികൾ വീതം കീഴടക്കിയെന്ന ഖ്യാതിയും ഡൊണാൾഡിനുണ്ട്.

എവറസ്റ്റിന് മേൽ കയറുമ്പോൾ പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് ഷെർപാകൾ ഡൊണാൾഡിന് ആദ്യം സിപിആർ അനുവർത്തിച്ചിരുന്നു. തുടർന്ന് കുറച്ച് ദൂരം താഴോട്ട് എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും അദ്ദേഹം കയറുകയും ഹില്ലാരി സ്റ്റെപ്പിന് സമീപത്തെത്തിയപ്പോൾ ഡൊണാൾഡ് മരിക്കുകയായിരുന്നു. 28,000 അടി ഉയരത്തിലുള്ള ഈ ഇടം എവറസ്റ്റിലെ ഡെത്ത് സോൺ എന്നാണ് അറിയപ്പെടുന്നത്.

ദീർഘനേരം അതിജീവിക്കുന്നതിന് അത്യാവശ്യമായ തോതിലുള്ള ഓക്സിജൻ ഇവിടെയില്ലെന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ഡൊണാൾഡിന്റെ മൃതദേഹം ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP