Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ

പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിന് പിന്നാലെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ നൽകിയ നേതാവാണ് ജനപക്ഷം സാരഥിയും പൂഞ്ഞാർ എംഎ‍ൽഎയുമായ പി സി ജോർജ്. ജോർജ് പിന്തുണ നൽകിയെങ്കിലും എത്ര അണികൾ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വോട്ടു രേഖപ്പെടുത്തി എന്ന വിലയിരുത്തേണ്ടി വരും. പത്തനംതിട്ടയിലെ ഫലവും പൂഞ്ഞാറിൽ നിന്ന് ലഭിച്ച വോട്ടുകളും ഇതിനായി അവലോകനം ചെയ്യണം. പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് ലഭിച്ചത്് 2217 വോട്ടുകൾ മാത്രമാണ്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമതുള്ളത്. പി സി ജോർജിന്റെ നിലപാടിന് വലിയ തിരിച്ചടിയാണ് മണ്ഡലത്തിലെ വോട്ടർമാർ നൽകിയതെന്നാണ് ഫലം പുറത്തുവരുമ്പോൾ മനസിലാകാൻ സാധിക്കുക.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെ ഏറെ ആകാംക്ഷയോടെ മുന്നണികൾ കാത്തിരുന്ന പത്തനംതിട്ടയിലും യുഡിഎഫ് തരംഗമാണ് ആഞ്ഞുവീശിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും, ആറന്മുളയിലെ ഇടത് എംഎൽഎ വീണ ജോർജും തമ്മിലുള്ള മത്സരത്തിന്റെ ഗതി മാറിയത് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ വരവോടെയായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തന്നെ സ്വീകരിച്ച ബി.ജെപി പ്രവർത്തകരുടെ ഓളം കണ്ടപ്പോൾ സുരേന്ദ്രൻ ഹർഷപുളകിതനായിരുന്നു. എന്നാൽ ആർപ്പുവിളിച്ച കൈകൾ പോലും വോട്ടു ചെയ്തോ എന്ന കാഴ്ചയാണ് ഇന്നത്തെ ഫലപ്രഖ്യാപനത്തിലൂടെ ഉപ്പിക്കാൻ കഴിഞ്ഞത്.

എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറന്മുളയിൽ പോലും പിന്നിലായി. ഫോട്ടോ ഫിനിഷിങ്ങിലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ച കണ്ടപ്പോഴും അഭിപ്രായ സർവേകൾ പ്രവചിച്ച ബിജെപിയുടെ രാശി തെറ്റിപ്പോയിരുന്നു. അമ്പേ പരാജയം ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ സുരേന്ദ്രനും രണ്ടാംസ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടത്. ഇപ്പോഴും നിലനിൽക്കുന്ന ചോദ്യം പൂഞ്ഞാർ എംഎൽഎ പറഞ്ഞ വോട്ടുകൾ എവിടെ എന്നുള്ളതാണ്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ച പത്തനംതിട്ട മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കെ. സുരേന്ദ്രന് പക്ഷേ നിരാശയില്ല. 44614 വോട്ടുകളുടെ ലീഡിലാണ് ആന്റോ ആന്റണി തന്റെ മണ്ഡലം നിലനിർത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വീണ ജോർജാണ് രണ്ടാം സ്ഥാനത്ത്. ആന്റോ ആന്റണി 300089 വോട്ടുകൾ നിലനിർത്തിയപ്പോൾ 335476 വോട്ടുകൾ വീണാ ജോർജും നേടിയെടുത്തു.

295627 വോട്ടുകളാണ് കെ. സുരേന്ദ്രന് ലഭിച്ചത്. അടൂരൊഴികെ ബാക്കി എല്ലായിടത്തും യുഡിഎഫാണ് മുന്നിൽ . സ്വന്തം മണ്ഡലമായ ആറന്മുളയിൽ വീണാ ജോർജ്ജ് പിന്നിലാണ്. 30,000 വോട്ടുകളാണ് പൂഞ്ഞാറിൽ സുരേന്ദ്രന് ലഭിച്ചത്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമത്. എൽഡിഎഫ് രണ്ടാമത് നിൽക്കുന്നു. പി.സി ജോർജിന്റെ നിലപാടിന് വലിയ തിരിച്ചടിയാണ് പൂഞ്ഞാറിലെ വോട്ടർമാർ നൽകിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറന്മുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്.

ശബരിമല കലാപം ഏറ്റവുമധികം ചർച്ചയായ പത്തനംതിട്ടയിൽ ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ടു തേടിയത്. ശബരിമല പ്രക്ഷോഭത്തിൽ ജയിലിൽ കഴിയേണ്ടി വന്ന സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയതും ഇതിന്റെ ഭാഗമായിരുന്നു. പത്തനംതിട്ടയ്ക്കു പുറമേ എൻ.ഡി.എയ്ക്കു വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് കുമ്മനംരാജശേഖരൻ മത്സരിക്കുന്ന തിരുവനന്തപുരം. ഇവിടെയും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ശശി തരൂരാണ് ഇവിടെ വിജയം ഉറപ്പിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP