Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയിലിൽനിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ജഗന്മോഹൻ റെഡ്ഡി; ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടിയപ്പോൾ തകർന്നടിഞ്ഞ് തെലുങ്കുദേശം; പാർട്ടിക്ക് ലോക്സഭയിൽ കിട്ടിയത് വെറും മൂന്നു സീറ്റ്; തൂക്കുസഭയിൽ കിങ്ങ് മേക്കറാവാമെന്ന ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നം പൊലിഞ്ഞു; മോദി വിരുദ്ധ സർക്കാർ ഉണ്ടാക്കാൻ ഓടിനടന്ന ചന്ദ്രബാബു നായിഡു ഒടുവിൽ വഴിയാധാരം

ജയിലിൽനിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ജഗന്മോഹൻ റെഡ്ഡി; ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടിയപ്പോൾ തകർന്നടിഞ്ഞ് തെലുങ്കുദേശം; പാർട്ടിക്ക് ലോക്സഭയിൽ കിട്ടിയത് വെറും മൂന്നു സീറ്റ്; തൂക്കുസഭയിൽ കിങ്ങ് മേക്കറാവാമെന്ന ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നം പൊലിഞ്ഞു; മോദി വിരുദ്ധ സർക്കാർ ഉണ്ടാക്കാൻ ഓടിനടന്ന ചന്ദ്രബാബു നായിഡു ഒടുവിൽ വഴിയാധാരം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാൽ നിർണ്ണായക ശക്തയാവുമെന്ന് കരുതി, മോദിക്കെതിരെ സഖ്യങ്ങൾ ഉണ്ടാക്കാൻ പടയൊരുക്കം നടത്തിയ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് തോൽവിയോടെ വഴിയാധാരമായി. ലോക്സഭയിലേക്ക് വെറും മൂന്ന് സീറ്റ് മാത്രമാണ് നായിഡുവിന്റെ തെലുങ്കുദേശത്തിന് കിട്ടിയത്. മിനിമം 15 സീറ്റുകളെങ്കിലും നായിഡു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആന്ധ്രയിലെ 25 സീറ്റിൽ 22ഉം വൈഎസ്ആർ കോൺഗ്രസ് കൊണ്ടുപോവുകയായിരുന്നു. നിയമസഭയിലും നായിഡു വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആകെയുള്ള 25 സീറ്റുകളിൽ 23 എണ്ണത്തിലും വൈഎസ്ആർ കോൺഗ്രസ് ജയിച്ചു. നിയമ സഭയിൽ ആകട്ടെ ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടി.

എൻ ഡി എയ്ക്കും ,പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിശ്രമമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇതുവരെ . എന്നാൽ മോദി തരംഗത്തിൽ ആദ്യം തൂത്തെറിയപ്പെട്ട് പ്രമുഖരിൽ ചന്ദ്രബാബു നായിഡുവുമുണ്ട്.അതും സ്വന്തം സംസ്ഥാനത്ത് നിന്ന് തന്നെ .സ്വന്തം രാഷ്ട്രീയ ഭാവി പോലും ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാജയം.ബിജെപിയെ തോൽപ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം സ്ഥാപിക്കാനുള്ള ലക്ഷ്യമായിരുന്നു നായിഡുവിന്. ഇതിനായി രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കേജ്രിവാൾ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തര ശ്രമം നടത്തി. എന്നാൽ അതൊന്നും എൻ ഡി എ പരാജയപ്പെടുത്താൻ പോന്നതായിരുന്നില്ല . ഇതിനിടെ സ്വന്തം സംസ്ഥാനം പോലും കൈവിടുകയും ചെയ്തു.

2014ൽ നായിഡുവിൽ നിന്നേറ്റ തോൽവിക്ക് പകരം വീട്ടാൻ സകല തന്ത്രങ്ങളും പയറ്റിയ ജഗമോഹൻ റെഡ്ഡിക്ക് മുന്നിൽ നായിഡു പ്രഭാവം നിഷ്പ്രഭമായി. 2014 ലെ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിനോട് കനത്ത പരാജയം ഏൽക്കേണ്ടി വന്നയാളാണ് ജഗമോഹൻ റെഡ്ഡി. എന്നാൽ അദ്ദേഹം തളർന്നില്ല. പോരാളിയായിരുന്നു അച്ഛനെപ്പോലെ തിരിച്ചടിക്കാൻ അവസരത്തിനായി കാത്തിരുന്നു അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ. തോൽവി നേരിട്ട് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം നായിഡു സർക്കാരിനെതിരെയുള്ള നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തിന്റെ അതേവലിപ്പത്തിൽ പദയാത്ര സംഘടിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. 3500 കിലോമീറ്റർ നീണ്ട പദയാത്രയിലൂടെ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം ഊർജം പകർന്നു. ഇത് ഫലം കണ്ടുവെന്ന് വ്യക്തം.

ജഗൻ: വില്ലനിൽനിന്ന് നായകനിലേക്ക്

ആന്ധ്രാപ്രദേശിനോട് പ്രധാനമന്ത്രി നീതിപുലർത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡു എൻഡിഎ സഖ്യം വിട്ടതും ഒരു പരിധി വരെ ജഗന് ഗുണം ചെയ്തു. നായിഡുവിനെതിരെ തിരിഞ്ഞ ബിജെപി ജഗനൊപ്പം ചേർന്ന് അദ്ദേഹത്തെ പാഠം പഠിപ്പിക്കുന്നതിനായി പല വിധ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ തന്ത്രപ്രധാനമായ ചില കാരണങ്ങൾ ബിജെപിയോ ജഗനോ ഔദ്യോഗികമായി സഖ്യം ചേർന്നിരുന്നില്ല. പകരം ഇരുകൂട്ടരും ചേർന്ന് നായിഡുവിനെതിരെ ആക്രമണം അഴിച്ചു വിട്ടു.അയൽ സംസ്ഥാനാമായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പിന്തുണയും ജഗന് തന്നെയായിരുന്നു. അനൗദ്യോഗികമായ ഈ പിന്തുണയിലൂടെ തന്റെ പഴയ സുഹൃത്തും പിന്നെ എതിരാളിയുമായി നായിഡുവിനോടുള്ള വ്യക്തിപരമായ പ്രശ്നങ്ങളുടെ മറുപടി കൂടി റാവു നൽകി. എല്ലാത്തിനും പുറമെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കജഅഇ അംഗമായ പ്രശാന്ത് കിഷോറിന്റെ പൂർണ്ണ പിന്തുണയും ജഗന് ലഭിച്ചിരുന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ജഗൻ. പ്രശാന്തിനെ നിയമിച്ചത്. നായിഡുവിന്റെ ഹൈ-ടെക് പ്രചാരണത്തെ പ്രതിരോധിക്കാൻ കജഅഇ ഹൈദരാബാദിൽ ഒരു ഓഫീസ് തന്നെ രൂപീകരിച്ചിരുന്നു. വോട്ടിങ് ദിനത്തിൽ തന്നെ കജഅഇ ടീം ജഗന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. ജഗൻ തന്നെ വിജയിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നതിൻ വോട്ടെണ്ണൽ എന്ന ആവശ്യം പോലും അവർക്ക് ഉണ്ടായിരുന്നില്ല. അവർ ശരിയെന്ന് തന്നെ തെളിഞ്ഞു.

തൂക്കു മന്ത്രിസഭ പ്രതീക്ഷിച്ചിരുന്ന ജഗൻ കേന്ദ്രത്തിൽ മോദിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എൻഡിഎ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരിക്കുന്ന സാഹചര്യത്തിൽ ജഗന് ഇനി കേന്ദ്രത്തിൽ വലിയ കാർത്തവ്യങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ അധികരാത്തോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളാണ് ജഗനിൽ വന്നു ചേർന്നിരിക്കുന്നത്. 2014 ലെ വിഭജനത്തിന് ശേഷം കടുത്ത സാമ്പത്തിക ദൗർലഭ്യമാണ് ആന്ധ്ര നേരിടുന്നത്. പുതിയ തലസ്ഥാനമായ അമരാവതിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.

ഗ്രാമീണ മേഖലകളിലെ പ്രശ്നങ്ങളും ആശങ്ക ഉയർത്തുന്നതാണ്. എല്ലാവർക്കും ജഗൻ ഓരോ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധികൾക്കിടയിൽ അത് പാലിക്കുക എന്നത് അദ്ദേഹത്തിന് കടുത്ത വെല്ലുവിളി തന്നെയാണെന്നാണ് ജഗനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് നേരത്തെ ജഗനെ സ്വന്തം പാർട്ടി തന്നെ ജയിലിൽ അടപ്പിച്ചിരുന്നു. അന്നത്തെ വേട്ടയാടലും നാണക്കേടും എന്നാൽ ഇത് മാറിമറിഞ്ഞിരിക്കുകയാണ്. അതും എട്ടും വർഷം കൊണ്ട്. സംസ്ഥാനത്ത് ജഗന്റെ ഏക എതിരാളി 69 കാരനായ ചന്ദ്രബാബു നായിഡു മാത്രമാണ്.അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന 2024 ഓടെ അദ്ദേഹത്തിന് 74 വയസാകും. ജഗന് 46ഉം. വയസും ജഗന് അനുകൂലമെന്ന് സാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP