Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല; പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു: സിപിഎമ്മിനെ ട്രോളി അഡ്വ. ജയശങ്കർ

കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല; പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു: സിപിഎമ്മിനെ ട്രോളി അഡ്വ. ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎം തോൽവിയെ കണക്കറ്റ് പരിഹസിച്ച് അഡ്വ. ജയശങ്കർ. ആലപ്പുഴയിൽ എ എം ആരിഫ് മാത്രം വിജയിച്ച അവസ്ഥയെ പരിഹസിച്ചാണ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യം. സമ്പത്ത് തോറ്റു, രാജേഷ് തോറ്റു, വീണയും തോറ്റു, പികെ ബിജു ദയനീയമായി തോറ്റു. ആരിഫ് മാത്രം തോറ്റില്ല.

വിനയവും മര്യാദയുമുള്ള പൊതു പ്രവർത്തകനാണ് സഖാവ് എഎം ആരിഫ്. മസിലു പിടുത്തം ഒട്ടുമില്ല. ഇടതുപക്ഷത്തിനു നല്ല മേധാവിത്തമുള്ള മണ്ഡലമാണ് ആലപ്പുഴ. എംവി ഗോവിന്ദൻ മാസ്റ്ററുടെയും മരാമത്ത് മന്ത്രി ജി സുധാകരന്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനവും ആരിഫിന് ഗുണമായി.

ആരിഫ് പാട്ടും പാടി ജയിക്കും എന്നായിരുന്നു നവോത്ഥാന നായകൻ വെള്ളാപ്പള്ളി നടേശൻ പ്രവചിച്ചത്. തോറ്റാൽ തല മൊട്ടയടിക്കും എന്നൊരു ഭീഷണിയും മുഴക്കിയിരുന്നു. പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു.

കാളിദാസൻ, അഡ്വ. ജയശങ്കർ

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP