Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുത്വത്തിന്റെ പർണ്ണശാലയിൽ മാറ്റുകൂട്ടി മോദി കരുത്ത് തെളിയിച്ചപ്പോൾ 5 വർഷം കഷ്ടപ്പെട്ടിട്ടും ഫലം ഒന്നും ഇല്ലാതെ രാഹുലിന് തോൽക്കേണ്ടി വന്നത് എന്തുകൊണ്ട്? ഭരണനേട്ടങ്ങൾ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും എങ്ങനെയാണ് സിപിഎം തകർന്നടിഞ്ഞത് ? മോദിയുടെ വമ്പൻ നേട്ടവും കോൺഗ്രസിന്റെ വീഴ്‌ച്ചയും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയും നൽകുന്ന പാഠങ്ങൾ ഇവ..

ഹിന്ദുത്വത്തിന്റെ പർണ്ണശാലയിൽ മാറ്റുകൂട്ടി മോദി കരുത്ത് തെളിയിച്ചപ്പോൾ 5 വർഷം കഷ്ടപ്പെട്ടിട്ടും ഫലം ഒന്നും ഇല്ലാതെ രാഹുലിന് തോൽക്കേണ്ടി വന്നത് എന്തുകൊണ്ട്? ഭരണനേട്ടങ്ങൾ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും എങ്ങനെയാണ് സിപിഎം തകർന്നടിഞ്ഞത് ? മോദിയുടെ വമ്പൻ നേട്ടവും കോൺഗ്രസിന്റെ വീഴ്‌ച്ചയും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയും നൽകുന്ന പാഠങ്ങൾ ഇവ..

ഷാജൻ സ്‌കറിയ

ഈ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഒരേ നിലപാടെടുത്ത രാഷ്ട്രീയ പാർട്ടികളായിരുന്നു ബിജെപിയും സിപിഎമ്മും. സിപിഎമ്മും ബിജെപിയും വർഗീയതയുടെ പേരിലാണ് വോട്ട് പിടിക്കാൻ ശ്രമിച്ചത്. ബിജെപി ഹിന്ദുത്വത്തെ ഒരു ഫിലോസഫിയാക്കി അവതരിപ്പിച്ചപ്പോൾ സിപിഎം ന്യൂനപക്ഷ പ്രീണനത്തെ ഫിലോസഫിയാക്കി അവതരിപ്പിച്ചു. സിപിഎം വിതച്ച ന്യൂനപക്ഷ പ്രീണനത്തിന്റെ ഫലം കൊയ്യാൻ ഭാഗ്യം ലഭിച്ചത് പക്ഷേ കോൺഗ്രസിനായിപ്പോയി. അതേ സമയം ബിജെപി വിതച്ച ഹിന്ദുത്വ ഫിലോസഫിയുടെ ഫലം അവർ നന്നായി കൊയ്തു. ഏറ്റവും ചുരുക്കി ഈ തിരഞ്ഞെടുപ്പിനെ ഇങ്ങനയെ വ്യഖ്യാനിക്കാൻ കഴിയൂ.

ഇന്ത്യ എന്ന് പറയുന്ന മഹത്തായ ജനാധിപത്യ രാജ്യത്തെ മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിൽ വിഭജിച്ചുകൊണ്ട് വിജയം നേടുന്നതിന് വേണ്ടി രണ്ട് രാഷ്ട്രീയ പാർട്ടികൾ ഓരേപോലെ ശ്രമിക്കുകയും ഒരു പാർട്ടി വിജയിക്കുകയും ഒരു പാർട്ടി പരാജയപ്പെടുകയും ചെയ്തത് ഇങ്ങനെയാണ്. എന്നാൽ സിപിഎമ്മിന്റെ തന്ത്രം എന്തെങ്കിലും ആശയത്തിന്റെ പിൻബലമില്ലാതെ വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള വർഗീയ കളിയായി മാറിയപ്പോൾ ബിജെപി ഹിന്ദുത്വം എന്ന ആശയത്തെ അവരുടെ ഫിലോസഫിയാക്കി അവതരിപ്പിച്ച കാഴ്‌ച്ചയാണ് നമ്മൾ കണ്ടത്. എങ്ങനെയാണ് മോദി ജയിക്കുകയും അതേ സമയം പിണറായി തോൽക്കുകയും ചെയ്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം രണ്ടുപേരുടേയും തന്ത്രത്തിൽ ഒളിഞ്ഞിരിക്കുന്നു.

എന്താണ് പിണറായി വിജയൻ ചെയ്തതെന്ന് ആദ്യം പരിശോധിക്കാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പിണറായി വിജയൻ ഒരി വലിയ യാഥാർത്ഥ്യം മനസിലാക്കി. കേരളത്തിൽ ബിജെപി വളരുന്നു. ബിജെപിയിലേക്ക് ഒഴുകുന്നത് കേരളത്തിലെ ഹിന്ദുക്കളാണ്. ഹിന്ദുക്കൾ എന്നാൽ സിപിഎമ്മിന്റെ അടിത്തറയാണ്. മുസ്ലീമുകളപം ക്രിസ്ത്യാനികളും യുഡിഎഫിന്റെ ഭാഗമായി ഉറച്ച് നിൽക്കുമ്പോൾ ഹിന്ദുവിന്റെ ബലത്തിൽ മാത്രം പ്രവർത്തിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന്റെ ഓരോ ശതമാന നഷ്ടമായി മാറും. അതുകൊണ്ട് ബോധപൂർവമായ ന്യുനപക്ഷ പ്രീണന നയം എടുക്കുകയും ആർഎസ്എസിനെതിരെ ഉറച്ച നിലപാടെടുക്കുകയും അതേ പക്ഷം ന്യുനപക്ഷ മുസ്ലിംങ്ങളേയും ന്യുനപക്ഷ ക്രിസ്ത്യാനികളേയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നയമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലേത്.

ഇടുക്കിയിൽ കസ്തൂരിരംഗന്റെ പേരിലുണ്ടായ കോലാഹലവും അതിൽ പ്രകൃതിക്ക് എതിരായതും നിയമവിരുദ്ധവുമായ സിപിഎമ്മിന്റെ നടപടിയും ഒന്നു മാത്രമായിരുന്നു. സഭാ പ്രശ്‌നത്തിൽ ഇടപെടുകയും രണ്ട് കൂട്ടർക്കും സഹായ വാഗ്ദാനവും നൽകുകയും ചെയ്ത് സിപിഎം അവരുടെ വെന്നിക്കൊടി പാറിച്ചു. സിപിഎമ്മിന്റെ ഭാഗ്യമെന്ന് പറയട്ടെ പ്രവീൺ തൊഗാഡിയയേക്കാൾ മൗലിക വാദിയായ ഹിന്ദു വർഗീയവാദിയായി വെള്ളാപ്പള്ളി നടേശൻ തെരുവിൽ ഇറങ്ങുകയും ചെയ്തതോടു കൂടി ന്യൂനപക്ഷ ധ്രുവീകരണം അതിന്റെ അങ്ങേയറ്റത്തേക്ക് വളർന്നു. അപ്പോഴേയ്ക്കും ബിജെപി ഇവിടെ അടിത്തറ ഉണ്ടാക്കി കഴിഞ്ഞിരുന്നു. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മണ്ഡലത്തിൽ അവർ വിജയിക്കുകയും മറ്റൊരു മണ്ഡലത്തിൽ കേവലം 89 വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.

അതുകൊണ്ട് ഇനിയുള്ള കാലം കേരളത്തിൽ പിടിച്ച് നിൽക്കണമെങ്കിൽ ഇവിടത്തെ ന്യുന പക്ഷങ്ങളുടെ സംരക്ഷകർ കോൺഗ്രസുകാരല്ല തങ്ങളാണ് എന്ന് അടിച്ചേൽപ്പിക്കണം എന്ന് പിണറായി വിജയൻ തീരുമാനിക്കുന്നു. അങ്ങനെയാണ് ഹിന്ദുവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് ശബരിമല യുവതി പ്രവേശന വിഷയത്തിൽ നവോത്ഥാനത്തിന്റെ പേരുപറഞ്ഞുകൊണ്ട് ഭക്തർക്കെതിരെ സിപിഎമ്മും പിണറായിയും നിലപാടെടുക്കുന്നത്. അത്തരമൊരു നിലപാട് സിപിഎം എടുക്കുമ്പോൾ ഭക്തർ തെരുവിലിറങ്ങുമെന്നും അവർ നാമപജപം നടത്തുമെന്നും അത് മുസ്ലിം ന്യുനപക്ഷങ്ങളുടെ കാതിലേക്ക് വടക്കേ ഇന്ത്യൻ മോഡൽ ആൾക്കൂട്ട ജനാധിപത്യത്തിന്റെ ഓർമ്മകളായിരിക്കുമെന്നും സിപിഎം കണക്ക് കൂട്ടി.

ഒരു പരിധി വരെ അത് വിജയിച്ചു. അതുകൊണ്ടാണ് ഒരു ഭക്തയായ യുവതിയും ശബരിമലയിലേക്ക് തിരിഞ്ഞ് നോക്കാതിരുന്നിട്ടും യുക്തിയും ഭക്തിയും ലവലേശം തേച്ചിട്ടില്ലാത്ത ചില വേഷം കെട്ടുകാരെ നിർബന്ധിച്ച് ശബരിമലയിൽ എത്തിക്കാൻ പിണറായി വിജയനും സംഘവും ശ്രമിച്ചത്. അയ്യപ്പനെ കടുക്കാ കുടിപ്പിക്കാൻ വരെ ശ്രമിച്ച മര്യാദ ലവ ലേശമില്ലാത്ത ആ സ്ത്രീ ജനങ്ങൾ സിപിഎമ്മിന് ഒരുക്കിക്കൊടുത്ത് ന്യുനപക്ഷങ്ങളുടെ പിന്തുണ എന്ന വ്യാമോഹമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP