Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുക്കുമ്പോൾ 122 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; ഭരണ കക്ഷിയായ എൽഡിഎഫ് മുന്നിൽ നിൽക്കുന്നത് 17 സീറ്റുകളിൽ മാത്രം; നേമത്തിൽ മാത്രം ഒതുങ്ങി ബിജെപിയും; പിണറായി സർക്കാറിന്റെ ഭൂരിപക്ഷം സാങ്കേതികമായി മാത്രമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം; സർക്കാറിന് മുന്നിലെ കനത്ത പരീക്ഷണമായി വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുക്കുമ്പോൾ 122 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; ഭരണ കക്ഷിയായ എൽഡിഎഫ് മുന്നിൽ നിൽക്കുന്നത് 17 സീറ്റുകളിൽ മാത്രം; നേമത്തിൽ മാത്രം ഒതുങ്ങി ബിജെപിയും; പിണറായി സർക്കാറിന്റെ ഭൂരിപക്ഷം സാങ്കേതികമായി മാത്രമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം; സർക്കാറിന് മുന്നിലെ കനത്ത പരീക്ഷണമായി വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റിൽ മാത്രമായി സിപിഎം ഒതുങ്ങിയപ്പോൾ സാങ്കേതികമായി അത് പിണറായി വിജയൻ സർക്കാറിന് എതിരായ വിധിയെഴുത്തുമായി. നിയമസഭാ തലത്തിൽ കണക്കെടുത്താൽ 122 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. ഇടതുമുന്നണിയാകട്ടെ വെറും 17 സീറ്റുകളിലും ഭൂരിപക്ഷമുള്ള അവസ്ഥയാണ്. നേമം നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താൻ സാധിച്ചത്. അതുകൊണ്ടു തന്നെ സാങ്കേതികമായി പിണറായി വിജയൻ സർക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായതായി പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ജനകീയ പിന്തുണയിലുണ്ടായ ഇടിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് വി ടി ബൽറാമിനെയും പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല വിഷയത്തിലുണ്ടായ തിരിച്ചടിയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും സർക്കാറിനെ ശരിക്കും തിരിച്ചടിക്കുന്ന അവസ്ഥയിലെത്തിച്ചു. സിപിഎം കോട്ടകളിൽ പോലും വിള്ളൽ വീണത് പാർട്ടി തലത്തിലും ഇവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ലോക് സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് സംഭവിച്ച പരാജയത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്ന് നേരത്തേ മുതലേ താൻ പറഞ്ഞിരുന്നെന്നും ഇതൊരു ചരിത്ര വിജയമാണെന്നുമാണ് ചെന്നിത്ത പറഞ്ഞത്. കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന്റെ പ്രാധാന്യം അനുദിനം വർധിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യുഡിഎഫ് മുന്നോട്ടു വച്ച നിലപാടുകളും ആശയങ്ങളും കേരള ജനത അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിനെതിരായ അതി ശക്തമായ ജനവികാരം ഇവിടെ നിലനിൽക്കുന്നു, ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായി കേരളം ചിന്തിക്കുന്നു. കേരളത്തിൽ രാഹുൽ തരംഗം ഉണ്ടായിരിക്കുന്നു എന്നീ മൂന്ന് കാര്യങ്ങളാണ് തങ്ങളെ പ്രധാനമായും വിജയത്തിലേക്ക് നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

'കേരള ചരിത്രത്തിൽ ഇതുപോലെ ദയനീയമായ ഒരു പരാജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗൊർബച്ചേവാണ് പിണറായി വിജയൻ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്ക് ഇത്രയും വലിയ വിജയം ഉണ്ടാക്കി കൊടുത്തതിൽ മുഖ്യമന്ത്രിയുടെ പങ്ക് ചെറുതല്ല. ദേശീയതലത്തിൽ രൂപപ്പെടേണ്ടിയിരുന്ന മതേതര മുന്നണിയെ പൊളിച്ചത് പിണറായി വിജയൻ ആണ്. ' പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാൽ മുഖ്യമന്ത്രി രാജിവച്ച് ജനവിധി തേടാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ശക്തമായ അമർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. കേരളത്തിൽ യുഡിഎഫ് നേടിയ വിജയത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തെ ചരിത്ര വിജയം എന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മുന്നിൽ നമിക്കുന്നതായും വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തെയും നരേന്ദ്ര മോദിയുടെ ഭരണത്തെയും വസ്തുനിഷ്ടമായി വിലയിരുത്തിയ കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചതാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതേതര ശക്തികളുടെ വിജയമായാണിതെന്നും. ബിജെപിയെ തുറന്നുകാട്ടാനും സംഘപരിവാർ ശക്തികൾക്ക് പ്രതിരോധം തീർക്കാനും സിപിഎമ്മിനാകില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും, ധാർഷ്ട്യത്തിനും എതിരെയുള്ള മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP