Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്തൂരി രംഗനും സഭാ പിന്തുണയും ഇല്ലാതായതോടെ ജോയിസ് ജോർജ് പൊളിഞ്ഞു; തിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ വോട്ട് പോലും സിറ്റിങ് എംപിക്ക് കിട്ടാഞ്ഞതോടെ ഡീൻ കുര്യാക്കോസ് പാട്ടും പാടി ജയിച്ചു; ജോയിസ് ജോർജിനെ കടത്തിവെട്ടി ഡീൻ ഇടുക്കിയിൽ നേടിയത് 171053 വോട്ടുകളുടെ ഭൂരിപക്ഷം; ഇടുക്കിയിലെ വിധിയെഴുത്ത് അഴിമതിക്കെതിരായ കളക്ടറുടെ പോരാട്ടം കൂടി

കസ്തൂരി രംഗനും സഭാ പിന്തുണയും ഇല്ലാതായതോടെ ജോയിസ് ജോർജ് പൊളിഞ്ഞു; തിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ വോട്ട് പോലും  സിറ്റിങ് എംപിക്ക് കിട്ടാഞ്ഞതോടെ ഡീൻ കുര്യാക്കോസ് പാട്ടും പാടി ജയിച്ചു; ജോയിസ് ജോർജിനെ  കടത്തിവെട്ടി ഡീൻ ഇടുക്കിയിൽ നേടിയത് 171053 വോട്ടുകളുടെ ഭൂരിപക്ഷം; ഇടുക്കിയിലെ വിധിയെഴുത്ത് അഴിമതിക്കെതിരായ കളക്ടറുടെ പോരാട്ടം കൂടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പൂർണചിത്രം പുറത്തുവരുമ്പോൾ ഇടുക്കി ഡീൻ കുര്യാക്കോസിന് വിജയം ഉറപ്പിച്ചു. ഔദ്യോഗിക ഫലം പുറത്തുവിട്ടിട്ടില്ലെങ്കിലും സിപിഎം സ്വതന്ത്രൻ ജോയിസ് ജോർജിനേക്കാൾ 171053 വോട്ടിന്റെ ഉജ്ജ്വല ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് കരസ്ഥമാക്കിയത്.ജോയിസ് ജോർജ് 327440 വോട്ടുനേടിയപ്പോൾ ഡീൻ കുര്യോക്കോസ് നേടിയെടുത്തത് 498493 വോട്ടുകളാണ്.

ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ബിജു കൃഷ്ണൻ 78648 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. പത്ത് മത്സരാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്ന ഇടുക്കിയിൽ സിറ്റിങ് എംപിയെ മലർത്തിയടിച്ചാണ് ഡീനിന്റെ വിജയം. പെൺപിളൈ ഒരുമേ നേതാവ് ഗോമതിയടക്കം മത്സരിച്ച മണ്ഡലത്തിൽ നോട്ട നാലമത് എത്തി. 5317 വോട്ടുകളുമായിട്ടാണ് നോട്ട നാലാമത് എത്തിയത്. ബി.സ്.പി സ്ഥാനാർത്ഥി ലതീഷ് പി.ടി 2906 വോട്ടുകളോടെ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. പെൺപിളൈ ഒരുമെ നേടിയത് 1985 വോട്ടുകളാണ്. 262 വോട്ടുകൾ മണ്ഡലത്തിൽ അസാധ്യമാകുകയും ചെയ്തു.

യു.ഡി.എഫ് കോട്ടയായ ഇടുക്കിയിൽ കഴിഞ്ഞ തവണമാത്രമാണ് ഇടതിന് അനുകൂലമായി വിധിയെഴുതിയത്. കസ്തരൂരി രംഗൻ റിപ്പോർട്ടിന്റെ പിൻബലത്തിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജോയിസ് ജോർജ് സിപിഎം പിന്തുണയോടെ 2014ൽ ഇവിടെ വിജയം ഉറപ്പിച്ചത്. യു.ഡി.എഫ് കോട്ടയായ ഇടുക്കിയിൽ ഇടതുപക്ഷം നേടിയ വിജയം കത്തോലിക്കാ സഭയുടെ അകമഴിഞ്ഞ പിന്തുണയോടെ ആയിരുന്നു. കൊട്ടക്കമ്പൂർ ഭൂമി ഇടപാട് അടക്കമുള്ള വിവാദ വിഷയങ്ങൾ വന്നപ്പോഴും സിറ്റിങ് എംപിയായിരുന്ന ജോയിസ് ജോർജ് ഇതിനെ തള്ളിയാണ് മുന്നോട്ടുപോയത്.

തിരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് പോലും സി.പിഎമ്മിനെതിരായ ആയുധമായി ജോയിസ് ജോർജിന്റെ കൊട്ടക്കമ്പൂർ ഭൂമി ഇടപാട് വിഷയത്തിൽ പ്രതികരിക്കാതെയാണ് പ്രചരണവുമായി മുന്നോട്ട് പോയത്. ദേവികുളം സബ് കളക്ടർ രേണു രാജ് ഐ.എ.എസിനെ ശ്രദ്ധേയമാക്കിയതും ഇതേ ഭൂമിയിടപാട് തന്നെയായിരുന്നു. ഒട്ടേറെ വിവാദങ്ങൾ ഉയർന്നപ്പോഴും ആവേശം ചോരാതെയാണ് ഇടത് ചേരി ജോയിസ് ജോർജിനെ ഇടുക്കി സീറ്റ് നീട്ടിയത്. എന്നാൽ ഭൂമി ഇടപാട് കേസിൽ റവന്യു വിജിലൻസ് വിഭാഗത്തിനെ നിയമപരമായി നേരിട്ടും മാധ്യമങ്ങളെ പരസ്യമായി വെല്ലുവിളിച്ചുമാണ് ജോയിസ് ജോർജ് ഈ വിവാദങ്ങളിൽ നിന്നെല്ലാം തടിതപ്പിയത്.

തിരഞ്ഞെടുപ്പ് പ്രചരണം അടുത്തവേളയിലാണ് സബ് കളക്ടർ ജോയിസ് ജോർജിന് രേഖകൾ അടക്കം ഹാജരാക്കാൻ നിർദ്ദേശം നൽകിയിരുന്നത്. പക്ഷേ ഈ കേസിൽ അദ്ദേഹം മറുപടി നൽകിയതുമില്ല. കൊട്ടക്കമ്പൂർ ഭൂമിയിടപാട് കേസ് ജോയിസ് ജോർജിനെതിരെയുള്ള കോൺഗ്രസിന്റെ ആയുധമായിരുന്നു. ഡീൻ കുര്യാക്കോസ് സ്ഥാനാർത്ഥി നിലയിൽ വന്നപ്പോൾ ഈ ആരോപണങ്ങൾ വജ്രായുധം പോലെ പ്രയോഗിക്കുകയും ചെയ്തു. ഇത്തവണ കത്തോലിക്കാ വോട്ടുകളിലധികവും ഡീൻ കുര്യോക്കോസിന് ലഭിച്ചതോടെ ജോയിസ് ജോർജ് തിരഞ്ഞെടുപ്പ് ചിത്രത്തിൽ രണ്ടമത് എത്തുകയായിരുന്നു.

മൂവാറ്റുപുഴ,കോതമംഗലം, ദേവികുളം, ഉടുംമ്പും ചോല, തൊടുപുഴ ഇടുക്കി, പീരുമേടടക്കം ഏഴുമണ്ഡലങ്ങളിലും ഭൂരിപക്ഷം ഉറപ്പിച്ചത് ഡീനാണ്. എല്ലാ മണ്ഡലങ്ങളിലും എഴുപതിനായിരത്തിനും അറുപതിനായിരത്തിലും കുറയാത്ത ലീഡാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP