Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷം കൈവിട്ടത് തിരിച്ചടിയായെന്ന് എംബിരാജേഷ്; ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് ഉണ്ടാക്കിയത് വൻ ആധിത്യം; ഒരു ഘട്ടത്തിൽ പോലും ലീഡ് നിലയിൽ ഒന്നാമതെത്താൻ കഴിയാതെ എംബി രാജേഷ്; ജനംതന്ന വിജയമെന്ന് രമ്യഹരിദാസ്; ഭൂരിപക്ഷം ഒരു ലക്ഷം കടന്നു; ശബരിമല പ്രശ്നത്തിൽ പിണറായിയുടെ ധിക്കാരപരമായ നിലപാട് യുഡിഎഫിനെ സഹായിച്ചുവെന്ന് കെ സുധാകരൻ

ന്യൂനപക്ഷം കൈവിട്ടത് തിരിച്ചടിയായെന്ന് എംബിരാജേഷ്; ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് ഉണ്ടാക്കിയത് വൻ ആധിത്യം; ഒരു ഘട്ടത്തിൽ പോലും ലീഡ് നിലയിൽ ഒന്നാമതെത്താൻ കഴിയാതെ എംബി രാജേഷ്; ജനംതന്ന വിജയമെന്ന് രമ്യഹരിദാസ്; ഭൂരിപക്ഷം ഒരു ലക്ഷം കടന്നു; ശബരിമല പ്രശ്നത്തിൽ പിണറായിയുടെ ധിക്കാരപരമായ നിലപാട് യുഡിഎഫിനെ സഹായിച്ചുവെന്ന് കെ സുധാകരൻ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്:ന്യൂനപക്ഷം കൈവിട്ടതാണ് പാലക്കാട്ട് തിരിച്ചടിയായതെന്ന് ഇടത് മുന്നണി സ്ഥാനാർത്ഥി എംബി രാജേഷ്. ശക്തി കേന്ദ്രമായ ഒറ്റപ്പാലത്തും ഷൊർണൂരും കോങ്ങാടും പോലും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും എംബി രാജേഷ് പ്രതികരിച്ചു. പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും എംബി രാജേഷ് പ്രതികരിച്ചു. സ്വന്തം പാർട്ടിയിലെ നേതാക്കൾ പോലും തോൽക്കുമെന്ന് പറഞ്ഞിരുന്നപ്പോഴാണ് ശ്രീകണ്ഠന്റെ അപ്രതീക്ഷിത മുന്നേറ്റം. 20000ലധികം വോട്ടിന്റെ ഭൂരിപക്ഷം ഇതുവരെ ശ്രീകണ്ഠനുണ്ട്

സിറ്റിങ് സീറ്റിൽ അപ്രതീക്ഷിത തിരിച്ചയാണ് ഇടത് മുന്നണി പാലക്കാട് നേരിട്ടത് . തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ ലീഡ് ഉയർത്തുകയാണ്. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് ആധിപത്യം തുടർന്നു. ഒരു ഘട്ടത്തിൽ പോലും ലീഡ് നിലയിൽ ഒന്നാമതെത്താൻ എംബി രാജേഷിന് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ തവണ മണ്ണാർകാട്ട് മാത്രമാണ് യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്. 25 ശതമാനം വോട്ടെണ്ണി തീരുമ്പോൾ ഒറ്റപ്പാലത്തും മലമ്പുഴയിലും മാത്രമാണ് ഇടത് മുന്നണിക്ക് ഇത്തവണ ലീഡ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പാലക്കാടിനെ കണ്ടിരുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്കു കൂട്ടൽ തുടക്കത്തിലെ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ബിജെപി സ്ഥാനാർത്ഥി എസ് കൃഷ്ണകുമാർ മൂന്നാം സ്ഥാനത്ത് മാത്രമാണ്. പാലക്കാട് നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപി ഒന്നാമതെത്തിയത്. അവിടെ എംബി രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോയി.

അതേസമയം ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ലീഡ് ഒരുലക്ഷം കടന്നു. ഇതു ജനംതന്ന വിജയമെന്നാണ് രമ്യയുടെ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണം. അട്ടമിറി വിജയം പ്രതീക്ഷിച്ചിരുന്നെന്നും ജനങ്ങൾക്ക് നന്ദി പറയുന്നതായും രമ്യ പറഞ്ഞു്. കണ്ണൂരിൽ വിജയിച്ചാൽ അതിന്റെ എല്ലാ നന്ദിയും മുഖ്യമന്ത്രി പിണറായി വിജയനുള്ളതാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ വ്യക്തമാക്കിയത്.

ശബരിമല പ്രശ്നത്തിൽ പിണറായിയുടെ ധിക്കാരപരമായ നിലപാട് യുഡിഎഫിനെ സഹായിച്ചുവെന്നും ആ വിജയത്തിൽ പിണറായിയോട് ഏറെ നന്ദിയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. 49 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 45596 വോട്ടുകളുടെ ലീഡാണ് സുധാകരൻ നേടിയത്. വൻ മുന്നേറ്റം നടത്തുന്നതിനിടയിലും സിപിഎമ്മിന്റെയും ബിജെപിയുടേയും വോട്ടുകൾ തനിക്ക് ലഭിച്ചുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ഇടത് കോട്ടകളിൽ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരൻ കാഴ്‌ച്ചവയ്ക്കുന്നത്. ധർമ്മടത്തിന് പുറമെ ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലും സുധാകരൻ മുന്നേറുകയാണ്. മട്ടന്നൂരും തളിപ്പറമ്പിലും മാത്രമാണ് പി കെ ശ്രീമതിക്ക് മുന്നേറാനായത്. എൽഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കണ്ണൂർ.45000ലധികം വോട്ടിന്റെ ലീഡ് സുധാകരനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP