Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോ എയർ മസ്‌കത്ത് -കണ്ണൂർ റൂട്ടിൽ പ്രതിദിന സർവിസ് ആരംഭിക്കുന്നു; ജൂൺ ഒന്ന് മുതൽ സർവ്വീസിന്‌ തുടക്കം

ഗോ എയർ മസ്‌കത്ത് -കണ്ണൂർ റൂട്ടിൽ പ്രതിദിന സർവിസ് ആരംഭിക്കുന്നു; ജൂൺ ഒന്ന് മുതൽ സർവ്വീസിന്‌  തുടക്കം

ഗോ എയർ മസ്‌കത്ത് -കണ്ണൂർ റൂട്ടിൽ പ്രതിദിന സർവിസ് ആരംഭിക്കുന്നു. ജൂൺ ഒന്നുമുതലാണ് പ്രതിദിന സർവിസിന് തുടക്കമാവുക. ഈ വർഷം ഒക്‌ടോബർ 26 വരെ പ്രതിദിന സർവിസുകൾ തുടരും.കഴിഞ്ഞ ഫെബ്രുവരി 28നാണ് ഗോ എയർ കണ്ണൂരിൽനിന്ന് മസ്‌കത്തിലേക്ക് സർവിസ് ആരംഭിച്ചത്.

പ്രതിദിനം മൂന്ന് സർവിസുകളാണ് ഇപ്പോഴുള്ളത്. മസ്‌കത്തിൽ നിന്ന് പുലർച്ച 12.15ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം 5.10നാണ് കണ്ണൂരിൽ എത്തുക. കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 11.15നാണ് മസ്‌കത്തിൽ ഇറങ്ങുക.113 റിയാൽ മുതൽ 158 റിയാലാണ് ജൂൺ ആദ്യത്തിൽ മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്കുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP