Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാരണാസിയിലെ 35-ാം നമ്പർ ബൂത്തിൽ 100 വോട്ട് കൂടിയത് ഷംനാദ് സാം പരിഹരിക്കണം; രഞ്ജിത് എബ്രഹാം തോമസ് എത്രയും വേഗം നോയിഡ സെക്ടർ 62 പൂർത്തിയാക്കണം; എല്ലാ ബൂത്തുകളും ഹാക്ക് ചെയ്ത് അധികം സീറ്റിൽ ഇല്ലാത്ത തമിഴ്‌നാട്ടിൽ വിനോദ് കൃഷ്ണൻ പണി വാങ്ങരുത്; ആവേശം മൂത്ത് 542 മണ്ഡലങ്ങളിലെയും വോടിങ് മിഷിൻ ഹാക്ക് ചെയ്യല്ലേ... നമ്മുക്ക് 300 സീറ്റ് മതി എന്ന കാര്യം മറക്കരുത്; ഇവി എം ഹാക്കിങ് ആരോപണങ്ങളെ ട്രോളി ജിതിൻ ജേക്കബ് എഴുതുമ്പോൾ

വാരണാസിയിലെ 35-ാം നമ്പർ ബൂത്തിൽ 100 വോട്ട് കൂടിയത് ഷംനാദ് സാം പരിഹരിക്കണം; രഞ്ജിത് എബ്രഹാം തോമസ് എത്രയും വേഗം നോയിഡ സെക്ടർ 62 പൂർത്തിയാക്കണം; എല്ലാ ബൂത്തുകളും ഹാക്ക് ചെയ്ത് അധികം സീറ്റിൽ ഇല്ലാത്ത തമിഴ്‌നാട്ടിൽ വിനോദ് കൃഷ്ണൻ പണി വാങ്ങരുത്; ആവേശം മൂത്ത് 542 മണ്ഡലങ്ങളിലെയും വോടിങ് മിഷിൻ ഹാക്ക് ചെയ്യല്ലേ... നമ്മുക്ക് 300 സീറ്റ് മതി എന്ന കാര്യം മറക്കരുത്; ഇവി എം ഹാക്കിങ് ആരോപണങ്ങളെ ട്രോളി ജിതിൻ ജേക്കബ് എഴുതുമ്പോൾ

ജിതിൻ കെ ജേക്കബ്

ഹാക്കർമാരുടെ ശ്രദ്ധക്ക്:-

വാരണാസിയിലെ 35 ആം നമ്പർ ബൂത്ത് ഹാക്ക് ചെയ്ത പ്രവർത്തകൻ ശ്രദ്ധിക്കുക. ആ ബൂത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1300 ആണ് , പക്ഷെ ഹാക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ബിജെപിക്ക് മാത്രം 1400 വോട്ട് എന്ന നിലയിലായി.

ഉത്തർ പ്രദേശ് ടീം ലീഡർ Shamnad Sam ഇത് എത്രയും വേഗം പരിഹരിക്കുക.

ഡൽഹി റീജിയനിലെ ഹാക്കിങ്ങിനു നേതൃത്വം നൽകുന്ന Renjith Abraham Thomas ഉം ടീമും ഇതുവരെ നോയിഡ സെക്ടർ 62 ലെ മിഷിനുകൾ ഹാക്ക് ചെയ്തിട്ടില്ല. അതിന് ശേഷം രോഹിണി സെക്ടർ 16 ൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

മഹാരാഷ്ട്ര, ഗോവ മേഖലയിൽ കാര്യങ്ങൾ കൃത്യമായി നടക്കുന്നു എന്ന് Viswaraj Viswa അറിയിച്ചിട്ടുണ്ട്.

കർണാടകയിൽ Sumesh Sundar Roshan Ravindran Archana തുടങ്ങിയെ IT വിദഗ്ധ സംഘം പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഏകോപിപ്പിക്കുന്നു.

തമിഴ്‌നാട് കേന്ദ്രീകരിച്ചിട്ടുള്ള Vinod Krishnan & ടീം ശ്രദ്ധിക്കണം, കുറച്ചു സീറ്റുകൾ മാത്രം മതി അവിടെനിന്നും. അതുകൊണ്ട് എല്ലാ മെഷിനുകളും ഹാക്ക് ചെയ്യേണ്ട.

പശ്ചിമ ബംഗാളിൽ കിരൺ കുമാർ ന്റെ ടീം ബിജെപിക്ക് 15 മണ്ഢലങ്ങളിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു.

ഒഡിഷ, ആന്ധ്ര ചുമതല വഹിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ശ്രീ Sekhar Swamy യും ടീമും ഒഡിഷയിൽ കൂടുതൽ ശ്രദ്ധിക്കുക.

ഉത്തർ പ്രദേശിന്റെ ചുമതല ഉള്ള ഷംനാദ് നും മധ്യപ്രദേശിന്റെ ചുമതല ഉള്ള Rameesh Ummer രാജസ്ഥാന്റെ ചുമതല ഉള്ള Abdul Rahman SI നും നോമ്പ് ഉള്ളതിനാൽ അധികം നേരം കംപ്യൂട്ടറിനു മുന്നിൽ ഇരുന്നു ക്ഷീണിക്കരുത്.

നോർത്ത് ഈസ്റ്റ് ന്റെ ചാർജുള്ള Joseph Pious ചേട്ടൻ ഹാക്കിങ് ന്റെ ഇതുവരെയുള്ള റിപ്പോർട്ട് നൽകേണ്ടതാണ്.

കൊച്ചിയിലെ അധോലോകത്ത് ഇരുന്ന് ഹാക്കിങ് കോർഡിനേറ്റു ചെയ്യുന്ന Videesh Prabhu അവറകളുടെ ശ്രദ്ധക്ക്:- ഉത്തരേന്ത്യയിൽ ഹാക്കിങ് വലിയ രീതിയിൽ പുരോഗമിക്കുന്നുണ്ട്. കേരളത്തിൽ കാര്യങ്ങൾ മന്ദഗതിയിലാണ്, ഉഷാറാക്കാം.

തൃശൂരിൽ ടീം ലീഡർ AnmoLmothi Mukkuvan ഏതോ ഒരു മെഷിൻ ഹാക്ക് ചെയ്യാൻ ശ്രമിച്ച ശേഷം തിരികെ മിഷിൻ സെറ്റ് ചെയ്തപ്പോൾ കുറച്ച് സ്‌ക്രൂ മിച്ചം വന്നിട്ടുണ്ട്. അത് എന്ത് ചെയ്യണം എന്ന് ചോദിച്ചു തല പുണ്ണാക്കുന്ന ആ ബുദ്ധിജീവിക്ക് ആരെങ്കിലും വേണ്ട നിർദ്ദേശങ്ങൾ നൽകുക.

തിരുവനന്തപുരത്ത് മൊട്ടഗുരു ശ്രീ Chowkidar Ayush Sasidharan , പത്തനംതിട്ടയിൽ Sooraj Elanthoor എറണാകുളത്ത് Nebul Thomas പാലക്കാട് ശ്രീ Hari Thambayi ആലപ്പുഴയിൽ Arun B കണ്ണൂരിൽ യദു എന്നിവരുടെ നേതൃത്വത്തിൽ അറഞ്ചം പുറഞ്ചം മെഷിൻ ഹാക്ക് ചെയ്യുന്നുണ്ട്.

ടെക്‌നിക്കൽ സംശയങ്ങൾ തീർക്കാൻ IIM ൽ നിന്നും പഠിച്ചിറങ്ങി ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിൽ ഉന്നത പദവി വഹിച്ച Biju ചേട്ടൻ സദാ സമയവും നമ്മളോട് ഒപ്പമുണ്ട്.

ലണ്ടനിൽ ഇരുന്ന് Sunil Soman ചേട്ടനും, ജർമനിയിൽ നിന്നും രാജേഷ് ചേട്ടനും, സ്വിറ്റസർലണ്ടിൽ നിന്നും സുനിൽ ജോസഫ് ചേട്ടനും അയർലണ്ടിൽ നിന്ന് Arun ഉം സ്‌കോട്‌ലൻഡിൽ നിന്നും Jiby ചേട്ടനും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

ഇസ്രയേൽ പിന്തുണ ഉറപ്പാക്കാൻ ശ്രീ Jency Binoy Pulinakkuzhiyil ജെറുസലേമിലും ഉണ്ട്.

നമ്മൾ നേരത്തെ തീരുമാനിച്ചത് പോലെ ഇന്ന് വൈകിട്ട് 3 മണിക്ക് മുമ്പ് പണി തീർക്കണം.

ആവേശം മൂത്ത് 542 മണ്ഢലങ്ങളിലെയും വോടിങ് മിഷിൻ ഹാക്ക് ചെയ്യല്ലേ. നമ്മുക്ക് ഒരു 300 സീറ്റ് മതി എന്ന കാര്യം പ്രത്യേകം ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP