Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലും പ്രിയങ്കയും കഠിനമായി അധ്വാനിച്ചു; ഇത്തവണ പാർലമെന്റിൽ കോൺഗ്രസ് മികച്ച പ്രതിപക്ഷമായിരിക്കുമെന്ന് ശിവസേന; 2019 ൽ മോദി സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കാൻ ഒരു പുരോഹിതന്റേയും ആവശ്യമില്ലെന്നും എൻഡിഎ സഖ്യകക്ഷി

രാഹുലും പ്രിയങ്കയും കഠിനമായി അധ്വാനിച്ചു; ഇത്തവണ പാർലമെന്റിൽ കോൺഗ്രസ് മികച്ച പ്രതിപക്ഷമായിരിക്കുമെന്ന് ശിവസേന; 2019 ൽ മോദി സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കാൻ ഒരു പുരോഹിതന്റേയും ആവശ്യമില്ലെന്നും എൻഡിഎ സഖ്യകക്ഷി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും പരിഹസിച്ച് ശിവസേന.മുഖ പത്രമായ സാമ്‌നയിലാണ് കോൺഗ്രസ് അദ്ധ്യക്ഷനെയും സഹോദരിയെയും പരിഹസിച്ചിരിക്കുന്നത്. രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വളരെ കഠിനമായി പ്രവർത്തിച്ചിട്ടുണ്ടെന്നും പാർലമെന്റിൽ പാർട്ടി ഒരു നല്ല പ്രതിപക്ഷമായിരിക്കുമെന്നുമായിരുന്നു പരിഹാസം

'എക്സിറ്റ് പോളുകളിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് താൽപര്യമില്ല.എന്നാൽ ജനങ്ങളുടെ ആവേശം കാണുമ്പോൾ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. 2019 ൽ മോദി സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കാൻ ഒരു പുരോഹിതന്റേയും ആവശ്യമില്ല. 'ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ കുറിച്ചു.

'രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ശക്തമായി തന്നെ പ്രവൃത്തിച്ചു എന്നത് വാസ്തവമാണ്. പ്രതിപക്ഷം എന്ന രീതിയിൽ അവർ വലിയ വിജയമായിരിക്കും. 2014 ലും ലോക്സഭയിൽ പ്രതിപക്ഷമാവാൻ പാർട്ടിക്ക് വേണ്ടത്ര എംപിമാർ ഉണ്ടായിരുന്നില്ല. ഈ തവണ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടിയിൽ നിന്നായിരിക്കും. ഇത് രാഹുലിന്റെ വിജയമായി വരും.' എന്നും കുറിപ്പിൽ പറയുന്നു.

വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം കേന്ദ്രത്തിൽ മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു പ്രവചനം.എന്നാൽ എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ലയെന്നും 1999 മുതലുള്ള എക്സിറ്റ് പോളുകൾ പരിശോധിച്ചാൽ നമുക്കത് മനസിലാവുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞിരുന്നു.

എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും ഇലക്ട്രാണിക് വോട്ടിങ് മെഷീനുകളിൽ മാറ്റം വരുത്താനോ അല്ലെങ്കിൽ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോൾ വന്ന എക്സിറ്റ് പോൾ ഫലമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP