Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശാഖപട്ടണത്തെ നേവൽ ബെയ്സിലെ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് സീൽ ചെയ്ത് നൽകി അഞ്ചു ലക്ഷം വരെ തട്ടി; ജോലി വാഗ്ദാനം ചെയ്ത് ജോബിൻ മാനുവലും സംഘവും തട്ടിപ്പ് നടത്തിയിരുന്നത് വ്യാജ ഗേറ്റ് സീൽ ഉപയോഗിച്ച്; സുരക്ഷാ സംവിധാനമുള്ള നേബൽ ബേസിൽ ജോബിൻ യൂണിഫോം ധരിച്ച് നടന്നതെങ്ങനെ എന്നതിൽ വ്യക്തതയില്ല; നിരവധി പേരിൽ നിന്നും സംഘം തട്ടിയെടുത്തത് 50 ലക്ഷമെന്നും പൊലീസ്

വിശാഖപട്ടണത്തെ നേവൽ ബെയ്സിലെ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് സീൽ ചെയ്ത് നൽകി അഞ്ചു ലക്ഷം വരെ തട്ടി; ജോലി വാഗ്ദാനം ചെയ്ത് ജോബിൻ മാനുവലും സംഘവും തട്ടിപ്പ് നടത്തിയിരുന്നത് വ്യാജ ഗേറ്റ് സീൽ ഉപയോഗിച്ച്; സുരക്ഷാ സംവിധാനമുള്ള നേബൽ ബേസിൽ ജോബിൻ യൂണിഫോം ധരിച്ച് നടന്നതെങ്ങനെ എന്നതിൽ വ്യക്തതയില്ല; നിരവധി പേരിൽ നിന്നും സംഘം തട്ടിയെടുത്തത് 50 ലക്ഷമെന്നും പൊലീസ്

ആർ പീയൂഷ്

കൊച്ചി: ഇന്ത്യൻ നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ജോബിൻ മാനുവൽ തട്ടിപ്പ് നടത്താൻ വ്യാജ ഗേറ്റ്പാസ് ഉപയോഗിച്ചുവെന്നും വിശാഖപട്ടണത്തെ നേവൽ ബെയ്സിലെ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് സീൽ ചെയ്ത് നൽകിയാണ് നാലു മുതൽ അഞ്ച് ലക്ഷം രൂപ വരെ തട്ടിയെടുത്തതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഗേറ്റ്പാസിലെ വിവരങ്ങൾ ഇപ്പോൾ വെബ്സൈറ്റിൽ നോക്കിയാൽ കാണില്ലെന്നും ജൂൺ ആറിന് ശേഷം മാത്രമേ പ്രസിദ്ധപെടുത്തൂ എന്നുമാണ് പറഞ്ഞിരുന്നത്. അതുപോലെ തന്നെ ഇയാൾ നേവൽ ബെയ്സ് കൊച്ചിയിൽ യൂണിഫോം ധരിച്ച് പലവട്ടം കയറി ഇറങ്ങിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചു.

ഇത്രയും സുരക്ഷാ സംവിധാനമുള്ള തന്ത്രപ്രധാനമായ സ്ഥലത്ത് ഇയാൾ വിലസി നടന്നത് എങ്ങനെ എന്ന സംശയത്തിലാണ് പൊലീസ്. കൂടാതെ ഇയാൾക്ക് ഉദ്യോഗാർത്ഥികളെ എത്തിച്ചു കൊടുത്തിരുന്നത് കേസിൽ രണ്ടാം പ്രതി വരാപ്പുഴ കൂനമ്മാവ് കരയിൽ കല്ലിങ്കൽ വീട്ടിൽ റെജി കുമാറായിരുന്നു. ഇയാൾ നാവിക സേനയുടെ കൊച്ചിയിലെ താൽക്കാലിക ജീവനക്കാരനാണ് എന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാളുടെ ടൂ വീലറിൽ നേവൽ ബെയ്സിലെ ഗേറ്റ് പാസ് പതിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോബിൻ മാനുവലിനെ അറസ്റ്റ് ചെയ്ത വാർത്ത അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേരാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിക്കൊണ്ടിരിക്കുന്നത്.

രണ്ട് ദിവസം മുൻപാണ് നേവിയിൽ കമ്മീഷൺഡ് ഓഫീസർ ചമഞ്ഞ് വ്യാജ റിക്രൂട്ടിങ് നടത്തി വന്ന കോട്ടയം കൊണ്ടൂർ പിണ്ണാക്കനാട് കരയിൽ കണ്ണാമ്പള്ളിൽ വീട്ടിൽ ജോബിൻ മാനുവൽ(28) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടത്ത് ഗസ്സാ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പുകൾ നടത്തി വന്നിരുന്നത്. പൊലീസ് മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഒരു കാർ മോഷണ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ജോബിൻ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ ശേഷം ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ പരിശോദനയിലാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തുന്നതായി അറിഞ്ഞത്.

സ്ഥാപനം പരിശോദിച്ചപ്പോൾ ഉയർന്ന നേവീ ഉദ്യോഗസ്ഥന്റെ യൂണീഫോമും സീലുകളും ചിഹ്നങ്ങളും കണ്ടെത്തി. ഈസ്റ്റേൺ നേവൽ കമാൻഡ് ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ ഐഡി കാർഡും കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നത്. വിശാഖപട്ടണം, കൊച്ചി എന്നീ നേവൽ ബെയ്‌സുകളിൽ ജൂനിയർ ക്ലാർക്കായും നേവി ഓഫീസറായും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് പണം വാങ്ങിയിരിക്കുന്നത്. നേവി ഉദ്യോഗസ്ഥരുടെ യൂണിഫോമിലാണ് ഇയാൾ ആളുകളെ കണ്ട് സംസാരിച്ച് ജോലി വാഗ്ദാനം ചെയ്തത്. പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപ വാങ്ങിയതായാണ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിരിക്കുന്നത്. പലവട്ടം കൊച്ചി നേവൽ ബെയ്‌സിൽ ഇയാൾ പോയിട്ടുള്ളതായി പൊലീസിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതിനാൽ ഈ തട്ടിപ്പിൽ നേവൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേ സമയം ഇയാളുടെ വീട്ടുകാരെയും നേവി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു പറ്റിച്ചിരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വീട്ടുകാരെ അറിയിച്ചപ്പോഴാണ് മകൻ തങ്ങളെയും പറഞ്ഞ് പറ്റിച്ച വിവരം അറിയുന്നത്. നേവി ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് ഒരു വർഷം മുൻപ് വിവാഹം കഴിച്ചതു പോലും. വീട്ടിൽ വരുന്നതും പോകുന്നതും യൂണിഫോമിലായിരുന്നുവെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കളമശ്ശേരിയിലെ യാർഡിൽ നിന്നും മോഷ്ടിച്ച കാർ നമ്പർ മാറ്റി ഉപയോഗിച്ചു വരികയായിരുന്നു ഇയാൾ. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസിന്റെ ഭാഗമായി പാലാരിവട്ടം പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തുകയായിരുന്നു.

ഇന്നലെ അറസ്റ്റിലായ റെജിയുടെ പിതാവ് നേവൽ ആമമെന്റ് ഡിപ്പോ (എൻഎഡി) ഉദ്യോഗസ്ഥനായിരുന്നു. പിതാവ് മരിച്ചു 2 വർഷം കഴിഞ്ഞിട്ടും വിവരം നാവികസേനയെ അറിയിക്കുകയോ തിരിച്ചറിയൽ കാർഡ് തിരിച്ചു കൊടുക്കുകയോ ചെയ്യാതെ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കൈപ്പറ്റി. നാവികസേനാ ഓഫിസറെന്ന വ്യാജേന യൂണിഫോമും സീലുകളും ഉപയോഗിച്ചാണു വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്നത്. ഇരുപതോളം പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്. പാലാരിവട്ടത്ത് 'ഗസ്സ ഇന്റർനാഷനൽ' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിൽ നാവികസേനയിൽ ജൂനിയർ ക്ലാർക്ക്, ഓഫിസർ തസ്തികകളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം.

സിറ്റി ഡിസിപി ജെ.ഹിമേന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്െപക്ടർ എസ്. ശ്രീജേഷ്, എസ്ഐമാരായ അജയ് മോഹൻ, സേവ്യർ, സീനിയർ സിപിഒ പി.കെ. ഗിരീഷ് കുമാർ, സിപിഒമാരായ രതീഷ്, മാഹിൻ, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.കൊച്ചി സിറ്റി കമ്മീഷ്ണർ എസ് സുരേന്ദ്രന്റെ നിർദ്ധേശ പ്രകാരം പാവാരിവട്ടം സിഐ എസ് ശ്രീജേഷ്, സബ് ഇൻസ്‌പെക്ടർ അജയ് മോഹൻ, സീനിയർ സിപിഒ മാരായ ഗിരീഷ് കുമാർ പികെ,ജയകുമാർ, സിപിഒ മാരായ രതീഷ്, മാഹിൻ,ദിനൂപ്, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP