Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാലാവസ്ഥ അനുകൂലമായതോടെ കാട്ടുതേനിന്റെ ലഭ്യത ഇരട്ടിയായി; വിലയിലും വർദ്ധനവുണ്ടായതോടെ ചോലനായ്ക്കർ വിഭാഗത്തിന് ഇരട്ടിമധുരം; ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും ഇപ്പോഴും പണംസൂക്ഷിക്കാൻ ഇവർ ആശ്രയിക്കുന്നത് മരപ്പൊത്തുകൾ തന്നെ

കാലാവസ്ഥ അനുകൂലമായതോടെ കാട്ടുതേനിന്റെ ലഭ്യത ഇരട്ടിയായി; വിലയിലും വർദ്ധനവുണ്ടായതോടെ ചോലനായ്ക്കർ വിഭാഗത്തിന് ഇരട്ടിമധുരം; ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും ഇപ്പോഴും പണംസൂക്ഷിക്കാൻ ഇവർ ആശ്രയിക്കുന്നത് മരപ്പൊത്തുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കരുളായി: കാനനവാസികൾക്ക് കൈ നിറയെ കാശുമായി കാട്ടുതേൻ വിപണി. കാട്ടുതേൻ ലഭ്യതയിൽ മുൻ വർഷങ്ങളിലേതിനെക്കാൾ വർദ്ധനവ് ഉണ്ടായതിന് പിന്നാലെ വില ഇരട്ടിയോളം വർദ്ധിച്ചതും തേൻ ശേഖരണത്തിൽ ഏർപ്പെടുന്ന ചോലനായ്ക്കർ വിഭാഗത്തിന് ഈ വർഷം ഇരട്ടിമധുരമായി. നേരത്തേ പൊതുവിപണിയിൽ 330 രൂപയുണ്ടായിരുന്ന കാട്ടുതേനിന് ഇപ്പോൾ അഞ്ഞൂറ് രൂപയാണ് വില.

ചോലനായ്ക്കർ ശേഖരിക്കുന്ന തേൻ വനസംരക്ഷണസമിതിയാണ് ശേഖരിക്കുന്നത്. പുറം വിപണിയിൽനിന്ന് അൻപതുരൂപമുതൽ നൂറുവരെ അധികം നൽകിയാണ് വി എസ്.എസ്. ചോലനായ്ക്കരിൽനിന്ന് തേനെടുക്കുന്നത്. ഗുഹാവാസികളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് കാട്ടുതേൻ. ഏറെ ഔഷധ ഗുണമുള്ളതും രുചിയേറെയുള്ളതുമായ കാട്ടുതേനിന് ആവശ്യക്കാരും ഏറെയാണ്. വനസംരക്ഷണസമിതി ശേഖരിക്കുന്ന തേൻ സംസ്‌കരിച്ച് ഒരു കിലോ 800 രൂപയ്ക്കാണ് വില്പന നടത്തുന്നത്. വനംവകുപ്പിന്റെ കൗണ്ടറിലൂടെയാണ് ഇതിന്റെ വില്പന. ഇതിൽനിന്ന് ലഭിക്കുന്ന ലാഭം ആദിവാസികൾക്കുതന്നെ വീതിച്ചുനൽകാറുണ്ട്.

കാട്ടുതേനിന് വിലകൂടിയത് ഉൾവനത്തിൽ വസിക്കുന്ന ഗുഹാവാസികളുടെ വരുമാനത്തിലുണ്ടാക്കിയ നല്ല വർധനവുണ്ടാക്കിയ വർദ്ധനവ് പ്രതിഭലിക്കുന്നത് മരപ്പൊത്തുകളിലും കൂറ്റൻ കല്ലുകൾക്കടിയിലുമാകും. വനവാസികളുടെ ബാങ്കും ലോക്കറുമെല്ലാം ഇത്തരം മരപ്പൊത്തുകളും കൂറ്റൻ കല്ലുകളുടെ വിടവുകളുമാണ്.

ഗുഹാവാസികളിൽ പലർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും പണം സൂക്ഷിക്കാൻ ഇവർ അധികമായി തിരഞ്ഞെടുക്കുന്നത് മരപ്പൊത്തുകളാണ്. നോട്ടുനിരോധനത്തിന്റെ സമയത്ത് ഇവർ മരപ്പൊത്തുകളിലും മറ്റും സൂക്ഷിച്ചിരുന്ന വലിയ തുകകൾ മാറ്റാൻ കൊണ്ടുവന്നിരുന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.

കാലാവസ്ഥ അനുകൂലമായതോടെ കാട്ടുതേനിന്റെ ലഭ്യതയും ഇരട്ടിയായി. ഒപ്പം വിലയിലും ഉയർച്ചയുണ്ടായതും വനവാസികൾക്ക് സാമ്പത്തികമായി അനുകൂല ഘടകമായി. 330 രൂപയുണ്ടായിരുന്ന തേനിന്റെ വില അഞ്ഞൂറ് രൂപയായി. ഇക്കുറി കാട്ടുതേനിന്റെ ലഭ്യതയും വിലയും വർധിച്ചത് ഇവരുടെ ജീവിതവും മധുരതരമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP