Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യാത്രക്കാരികളായ പെൺകുട്ടികളെ മണിയടിച്ചു വീഴ്‌ത്തും; വളച്ചെടുത്ത ശേഷം വിവാഹം വാഗ്ദാനം നൽകി എല്ലാം കവരും; പൂഞ്ഞാർ സ്വദേശിനിയായി 19 കാരിയെയും വളച്ചെടുത്തു രണ്ടിടത്തുവെച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടറായ ഡിബിനെ പൊലീസ് പൊക്കിയത് പ്രേമവും പീഡനവും പതിവാക്കിയതോടെ

യാത്രക്കാരികളായ പെൺകുട്ടികളെ മണിയടിച്ചു വീഴ്‌ത്തും; വളച്ചെടുത്ത ശേഷം വിവാഹം വാഗ്ദാനം നൽകി എല്ലാം കവരും; പൂഞ്ഞാർ സ്വദേശിനിയായി 19 കാരിയെയും വളച്ചെടുത്തു രണ്ടിടത്തുവെച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടറായ ഡിബിനെ പൊലീസ് പൊക്കിയത് പ്രേമവും പീഡനവും പതിവാക്കിയതോടെ

മറുനാടൻ ഡെസ്‌ക്‌

പാലാ: യാത്രക്കാരികളായ പെൺകുട്ടികളുമായി അടുപ്പത്തിലാവുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കലും പതിവാക്കിയ സ്വകാര്യ ബസ്സ് കണ്ടക്ടർ പൊലീസ് പിടിയിൽ. വൈക്കം ഉദയനാപുരം പട്ടമ്മശ്ശേരിവീട്ടിൽ ഡിബിനെ(27)യാണ് ഈരാറ്റുപേട്ട പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്.

പൂഞ്ഞാർ സ്വദേശിയായ 19 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിലാണ് അറസ്റ്റ്.വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാം എന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ ഒപ്പം കൂട്ടിയത്. ഈ മാസം 7-ന് ഇയാളുടെ വാക്ക് വിശ്വസിച്ച് വീട്ടുകാരെ അറിക്കാതെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങുകയും ഡിബിൻ നിർദ്ദേശിച്ചത് പ്രകാരം ആലപ്പുഴയിൽ പെൺകുട്ടിയുടെ കുട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോകുകയും ഒരു ദിവസം ഇവിടെ തങ്ങുകയുമായിരുന്നു. പിറ്റേന്ന് പാല മൂന്നാനിയിലുള്ള ഡിബിന്റെ വാടക വീട്ടിലേയ്ക്ക് പുറപ്പെട്ടു. ഈ രണ്ടിടങ്ങളിൽ വച്ചും താൻ പീഡിപ്പിക്കപ്പെട്ടതായിട്ടാണ് യുവതിയുടെ വെളിപ്പെടുത്തൽ.

9 മാസം മുമ്പ് മരങ്ങാട്ടു പ്പള്ളി ആണ്ടൂർ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇയാൾ വിവാഹം കഴിച്ചിരുന്നു.ഇത് മറച്ചിവച്ചാണ് പൂഞ്ഞാർ സ്വദേശിയായ പെൺ കട്ടിയേ പ്രണയിച്ച് വരുതിയിലാക്കിയത്. സ്വകാര്യബസ്സിൽ കണ്ടക്ടറായിട്ടാണ് ഇയാൾ ജോലിചെയ്യുന്നത്.ബസ്സിൽക്കയറുന്ന യാത്രക്കാരികളെ പ്രണയം നടിച്ച് പാട്ടിലാക്കുന്നതിൽ ഡിബിൻ സമർദ്ദനാണെന്നും ഇവരിൽ പലരെയും ഇയാൾ പീഡനത്തിനിരക്കിയിട്ടുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച സൂചന.ഡിബിന്റെ സ്വഭാവദൂഷ്യം മൂലം വീട്ടുകാർ ഇയാളുമായി അടുപ്പം പുലർത്തിയിരുന്നില്ലന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

പരാതികളെത്താത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്വേഷണമില്ലന്നാണ് പൊലീസ് നിലപാട്.എസ് ഐ അനുരാഗ് .അഡീഷണൽ എസ് ഐ രാധാകൃഷ്ണൻ,എ എസ് ഐ മാരായ ഷാബുമോൻ, ജോസഫ് , ജയ്മോൻ,ബിജുമോൻ,സി പി ഒ മാരായ സോജു സൈമൺ, ജോമി, എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കേസന്വേണം നടത്തിയത്. തെളിവെടുപ്പിനും മറ്റ് നടപടികൾക്കും ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP