Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്തസമ്മർദം കൂടിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ

രക്തസമ്മർദം കൂടിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ

മനാമ: രക്തസമ്മർദം കൂടി ജോലി സ്ഥലത്ത് ബോധരഹിതനായി വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ പ്രവാസി നിര്യാതനായി. തിരുവനന്തപുരം പനവൂർ പൂവക്കാട് രാജി വിലാസത്തിൽ ജയേന്ദ്രകുമാർ (54)ആണ് ഇന്നലെ പുലർച്ചെ 4.30 ന് മരിച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടർന്ന് തലച്ചോറിലെ പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക് മുെമ്പ നിലച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തോളമായി ബഹ്‌റൈനിലുള്ള ഇദ്ദേഹം ഒരു മാസത്തോളം മുമ്പ് നാട്ടിൽ പോയി മകളുടെ വിവാഹം നടത്തിയ ശേഷം മടങ്ങി വന്നതായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്ലംബറായി ജോലി ചെയ്തു വരികയായിരുന്നു ജയേന്ദ്രകുമാർ. ഭാര്യ രാജി. മക്കൾ അമൃത, അപർണ്ണ, സുമേഷ്, രാജീവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP