Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്യം പറഞ്ഞാ വിശ്വസിക്കുവോ? ഞാൻ വോട്ട് ചെയ്തില്ല; അസഹിഷ്ണുതയാണ് കാരണം; ബിജു മേനോൻ-സംവൃത സുനിൽ ചിത്രത്തിന്റെ ടീസർ കാണാം

സത്യം പറഞ്ഞാ വിശ്വസിക്കുവോ? ഞാൻ വോട്ട് ചെയ്തില്ല; അസഹിഷ്ണുതയാണ് കാരണം; ബിജു മേനോൻ-സംവൃത സുനിൽ ചിത്രത്തിന്റെ ടീസർ കാണാം

രു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?'യുടെ ടീസർ പുറത്തിറങ്ങി.നിവിൻ പോളിയാണ് ടീസർ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ സംവൃത സുനിലാണ് നായികയായെത്തുന്നത്. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്..

ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലൻസിയർ , സൈജു കുറുപ്പ്, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ ,ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

ഗ്രീൻ ടിവി എന്റർടെയിനർ, ഉർവ്വശി തിയ്യേറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി,സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാൽ. ഷാൻ റഹ്മാന്റേതാണ് സംഗീതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP