Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാബ് ടെക്‌നീഷ്യൻ ഡെന്റൽ ടെക്‌നീഷ്യൽ മേഖലയിലെ വിദേശികൾക്ക് തൊഴിൽ നഷ്ടം; 63 ഓളം വിദേശികളെ പിരിച്ചുവിടാൻ തീരുമാനം; ഒമാനിലെ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാകുന്നു

ലാബ് ടെക്‌നീഷ്യൻ ഡെന്റൽ ടെക്‌നീഷ്യൽ മേഖലയിലെ വിദേശികൾക്ക് തൊഴിൽ നഷ്ടം; 63 ഓളം വിദേശികളെ പിരിച്ചുവിടാൻ തീരുമാനം; ഒമാനിലെ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാകുന്നു

മസ്‌കത്ത്: ലാബ് ടെക്‌നീഷ്യൻ ഡെന്റൽ ടെക്‌നീഷ്യൽ മേഖലയിലെ വിദേശികൾക്ക് തൊഴിൽ നഷ്ട ഭീഷണി. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഈ മേഖലകളിലെ 63 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ടെക്‌നീഷ്യൻസ് എ (ലാബ്‌സ്), ടെക്‌നീഷ്യൻസ് ബി (ഡന്റെൽ) തസ്തികകളിലാണ് നിയമനം. 60 പേരെ ലാബ് ടെക്‌നീഷ്യൻ തസ്തികയിലും മൂന്നുപേരെ ഡന്റെൽ ടെക്‌നീഷ്യൻ തസ്തികയിലുമാകും നിയമിക്കുക.

ആരോഗ്യമന്ത്രാലയത്തിലെ സ്വദേശിവത്കരണ നടപടികൾ സജീവമായി നടന്നുവരുകയാണ്. ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ് തസ്തികകളിൽ ഉള്ളവർക്കാണ് ഏറ്റവുമൊടുവിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. ഇതിൽ കൂടുതലും മലയാളികളാണ്.

ഫാർമസിസ്റ്റ് തസ്തികയിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം 2018ൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി 154 സ്വദേശികളെ അഭിമുഖത്തിലൂടെ തെരഞ്ഞെടുത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇവരിൽ പലരും ജോലിക്ക് കയറിയത്.ഓരോ മേഖലയിലും ഇങ്ങനെ ജോലിക്ക് കയറിയ സ്വദേശികൾക്ക് ആനുപാതികമായാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുള്ളത്. അസി.ഫാർമസിസ്റ്റ് തസ്തികയിൽ ഉള്ളവർക്കാണ് കൂടുതലും നോട്ടീസ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP