Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈകിവന്ന അംഗീകാരം; കൊൽക്കത്തയുടെ ബൈസിക്കിൾ മാൻ ജോബി ജസ്റ്റിനെ ഇന്ത്യൻ ക്യാംപിലേക്ക് വിളിച്ച് പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്; തലസ്ഥാന സ്വദേശിയെ ഉൾപ്പെടുത്തിയത് കിങ്‌സ് കപ്പിലെ സാധ്യത ടീമിൽ; ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദും 37അംഗ ടീമിൽ  

വൈകിവന്ന അംഗീകാരം; കൊൽക്കത്തയുടെ ബൈസിക്കിൾ മാൻ ജോബി ജസ്റ്റിനെ ഇന്ത്യൻ ക്യാംപിലേക്ക് വിളിച്ച് പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്; തലസ്ഥാന സ്വദേശിയെ ഉൾപ്പെടുത്തിയത് കിങ്‌സ് കപ്പിലെ സാധ്യത ടീമിൽ; ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദും 37അംഗ ടീമിൽ   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വൈകിവന്ന അംഗീകാരം. കൊൽക്കത്തയുടെ ബൈസിക്കിൾമാനും തിരുവനന്തപുരം സ്വദേശിയുനമായ ഫുട്‌ബോൾ താരം ജോബി ജസ്റ്റിനെ ഇന്ത്യൻ ക്യാംപിലേക്ക് വിളിച്ച് പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. കിങ്സ് കപ്പിനുള്ള 37അംഗ സാധ്യതാ ടീമിൽ ആണ് ഈസ്റ്റ് ബംഗാൾ താരത്തെയും ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദിനെയും ഉൾപ്പെടുത്തിയത്. ജോബിയെ മുൻ പരിശീലകൻ കോൺസ്റ്റന്റൈൻ തഴയുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി 17 മത്സരങ്ങളിൽ ഒൻപത് ഗോളുകളാണ് ജോബി വലയിലെത്തിച്ചത്. ലീഗിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന ഗോൾവേട്ടയാണിത്. രാഹുൽ ഭെക്കെയെ ഉൾപ്പെടുത്തിയപ്പോൾ മോശം ഫോമിലുള്ള സ്‌ട്രൈക്കർ ജെജേയെ ഒഴിവാക്കി. അടുത്ത മാസം തായ്ലൻഡിലാണ് കിങ്‌സ് കപ്പ്. സ്റ്റിമാച്ച് ചുമതലയേറ്റെടുത്ത ശേഷം ഇന്ത്യയുടെ ആദ്യ ടൂർണമെന്റാണിത്.

തോമസ് സെബാസ്റ്റ്യൻ, വിനു ജോസ്, ഇഗ്‌നേഷ്യസ്..വെട്ടുകാടിന്റെ പൂഴിമണൽ കരുത്തേകിയ ഈ താരങ്ങളുടെ കൂട്ടത്തിലേക്കാണ് ജോബിയും. പാളയം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പഠനത്തിനുശേഷം എംജി കോളജിൽ പഠിക്കുമ്പോൾ 2തവണ കേരള സർവകലാശാലയെ പ്രതിനിധീകരിച്ചു. ഡിഗ്രി പഠനത്തിന്റെ ആദ്യ 2 വർഷങ്ങളിൽ ടൈറ്റാനിയത്തിന്റെ അതിഥിതാരമായിരുന്നു. അവസാനവർഷം കെഎസ്ഇബി ടീമിൽ. ഇപ്പോൾ ലീവിൽ ഈസ്റ്റ് ബംഗാളിൽ.

കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്കു കളിക്കുമ്പോഴാണ് ഈസ്റ്റ് ബംഗാൾ ജോബിയെ കണ്ടെത്തുന്നത്. 2015ൽ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചു. അതിനിയിൽ കാൽമുട്ട് പരുക്ക് മൂലം ഒരു വർഷം കളത്തിനു പുറത്ത്. മടങ്ങിയെത്തിയത് ഈസ്റ്റ് ബംഗാളിന്റെ ജഴ്‌സിയിൽ. വിങ് ബാക്ക് സ്ഥാനത്തുനിന്ന് മുന്നേറ്റനിരക്കാരനായിട്ട് അധികം വർഷമായിട്ടില്ല. കൊൽക്കത്ത ഫുട്‌ബോൾ ലീഗിലടക്കമുള്ള ഗോൾനേട്ടത്തിന്റെ നീളൻ ഹെഡറുകൾ പലതവണ ഹീറോ ഓഫ് ദ് മാച്ചാക്കി, ഒപ്പം കൊൽക്കത്തയുടെ ഹീറോയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP