Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോ കോളേജിലെ പ്രണയത്തിലൂടെ വിനീതയെ ജീവിത സഖിയാക്കിയ അഭിഭാഷകർക്കിടയിലെ ഫുട്‌ബോൾ കളിക്കാരൻ; സിപിഎം സംഘടനാ നേതാവെങ്കിലും അഡ്വക്കറ്റുമാർക്കിടയിലെ സരസ വ്യക്തിത്വം; ബാർ അസോസിയേഷനിൽ ഒരിക്കൽ ജയിച്ചത് വമ്പൻ ഭൂരിപക്ഷത്തിൽ; ഭാര്യ റിമാൻഡിലായിട്ടും കീഴടങ്ങാൻ കൂട്ടാക്കാതെ ഒളിവ് ജീവിതം തുടരുന്നു; സ്വർണ്ണക്കടത്തിൽ അഡ്വക്കേറ്റ് ദമ്പതികൾക്കെതിരെയുള്ളത് ശക്തമായ തെളിവുകൾ; 'എല്ലാവർക്കും പ്രിയപ്പെട്ട' ബിജു മനോഹരനും വിനീതയും ഒറ്റ ദിവസം കൊണ്ട് വില്ലനും വില്ലത്തിയുമാകുമ്പോൾ

ലോ കോളേജിലെ പ്രണയത്തിലൂടെ വിനീതയെ ജീവിത സഖിയാക്കിയ അഭിഭാഷകർക്കിടയിലെ ഫുട്‌ബോൾ കളിക്കാരൻ; സിപിഎം സംഘടനാ നേതാവെങ്കിലും അഡ്വക്കറ്റുമാർക്കിടയിലെ സരസ വ്യക്തിത്വം; ബാർ അസോസിയേഷനിൽ ഒരിക്കൽ ജയിച്ചത് വമ്പൻ ഭൂരിപക്ഷത്തിൽ; ഭാര്യ റിമാൻഡിലായിട്ടും കീഴടങ്ങാൻ കൂട്ടാക്കാതെ ഒളിവ് ജീവിതം തുടരുന്നു; സ്വർണ്ണക്കടത്തിൽ അഡ്വക്കേറ്റ് ദമ്പതികൾക്കെതിരെയുള്ളത് ശക്തമായ തെളിവുകൾ; 'എല്ലാവർക്കും പ്രിയപ്പെട്ട' ബിജു മനോഹരനും വിനീതയും ഒറ്റ ദിവസം കൊണ്ട് വില്ലനും വില്ലത്തിയുമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യാന്തരവിമാനത്താവളത്തിൽ 25 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ മുഖ്യപ്രതിയായ അഭിഭാഷകൻ കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ സ്വദേശി ബിജു മനോഹരൻ തിരുവനന്തപുരം ബാറിലെ സഹ പ്രവർത്തകരുടെ പ്രിയങ്കരൻ. കക്ഷികൾക്ക് വേണ്ടി എന്തു സഹായവും ചെയ്യുന്ന അഡ്വക്കേറ്റ്. അഭിഭാഷകർക്കിടയിൽ സരസമായി ഇടപെട്ടും ഫുട്‌ബോൾ കളിച്ചും താരമായ ഇടത് നേതാവ്. സിപിഎം അഭിഭാഷക സംഘടനയിലാണ് ഇയാൾക്ക് അംഗത്വമുള്ളത്. പക്ഷേ എല്ലാവരുമായും നല്ല ബന്ധമുണ്ട് ബിജു മനോഹരന്. ബിജുവിന്റെ ഭാര്യ വിനീതയും അഭിഭാഷകയാണ്. എന്നാൽ നാല് കൊല്ലമായി സജീവ പ്രാക്ടീസിന് എത്തുന്നുമില്ല. പല ബിസിനസ്സും ബിജു പ്ലാൻ ചെയ്തത് വിനീതയുടെ പേരിൽ തുടങ്ങാനായിരുന്നു. ഈ കേസിൽ വിനീത അറസ്റ്റിലാണ്.

സ്വർണ്ണക്കടത്തിൽ അഭിഭാഷക ദമ്പതികളുടെ പങ്ക് തിരുവനന്തപുരത്തെ അഡ്വക്കേറ്റുമാർ ഞെട്ടലോടെയാണ് കേട്ടത്. ഒരു തവണ തിരുവനന്തപുരം ബാർ അസോസിയേഷനിലെ മാനേജിങ് കമ്മറ്റിയിൽ അംഗമായി വിജയിച്ചിട്ടുണ്ട് ബിജു. എന്നാൽ കഴിഞ്ഞ തവണ രാഷ്ട്രീയം കലർന്നപ്പോൾ തോൽക്കുകയും ചെയ്തു. ഒളിവിലുള്ള ബിജുവിനു വേണ്ടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് തിരച്ചിൽ ഊർജിതമാക്കി. ബിജു മനോഹരന്റെ സുഹൃത്ത് വിഷ്ണു, ദുബായിൽ ഇവർക്കു സഹായം ചെയ്ത ജിത്തു എന്നിവരെയും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ അറസ്റ്റിലായ സുനിൽ കുമാർ, സെറീന എന്നിവരെ ചോദ്യം ചെയ്തപ്പോഴാണു ബിജുവിന്റെയും വിനീതയുടെയും പങ്കു വ്യക്തമായത്. തുടർന്ന് വിനീതയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു.

കഴക്കൂട്ടത്തെ വീട്ടിൽ പരിശോധന നടത്തി രേഖകളും പിടിച്ചെടുത്തു. ബിജുവിന്റെ നിർബന്ധത്തെത്തുടർന്ന് 4 തവണ സ്വർണം കടത്തിയെന്ന് ഇവർ സമ്മതിച്ചുവെന്നാണ് സൂചന. വിനീതയ്ക്കും കേസിൽ ബന്ധമുണ്ടെന്നാണ് നിഗമനം. ബിജുവും വിനീതയും ഒരുമിച്ചാണ് നിയമ പഠനം നടത്തിയത്. ഇതിനിടെ പ്രണയത്തിലായി. ഇത് വിവാഹത്തിലേക്കും എത്തി. സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിജുവിന് സിപിഎമ്മുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. മേയർ വികെ പ്രശാന്ത് അടക്കമുള്ളവർ സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് ഒരു ഓഫീസിൽ അഭിഭാഷകരായി പ്രവർത്തിച്ചിട്ടുമുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജുവിനേയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.

ബിജുവും ഭാര്യയും തുടര തുടരെ ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വർണം കൊണ്ടു വന്നിരുന്നതായി ഭാര്യ മൊഴി നൽകിയിട്ടുണ്ട്. 25 കിലോ സ്വർണം കടത്തുന്നതിനിടെ കഴിഞ്ഞ ദിവസമാണ് തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും പിടിയിലായത്. ഇവരെ സ്വീകരിക്കാൻ അഡ്വ ബിജുവും സഹായി വിഷ്ണുവും വിമാനത്താവളത്തിനു പുറത്ത് നിന്നിരുന്നു. അഡ്വ.ബിജുവിന്റെ നിർദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ സുനിൽകുമാറും സെറീനയും മൊഴി നൽകി. അഭിഭാഷകൻ സമീപിച്ചതെന്നും മൊഴിയിൽ പറയുന്നു. കാരിയർമാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകൻ മുങ്ങി. ഇതിനെത്തുടർന്ന് ഇയാളെ കണ്ടെത്താൻ റവന്യൂ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. സെറീനയും നേരത്തേ 10 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് ഡിആർഐ കണ്ടെത്തി. മസ്‌കറ്റിൽ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണ് സ്വർണം കടത്തിയത്.

സ്വർണ്ണ കള്ളക്കടത്തിന്റെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമായാണ് ദുബായിലേക്കു പോകുന്നത്. തിരികെ ഹാൻഡ് ബാഗുകളിൽ അറയുണ്ടാക്കി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കൊഫേപോസ ചുമത്തിയാണു വിനീതയെയും അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. സുനിലും സെറീനയും ചേർന്ന് 6 മാസത്തിനിടെ 5 തവണ സ്വർണം കടത്തിയതായി വ്യക്തമായി. ബിജുവും ഇരുവരും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ട്. ദുബായിൽ ബ്യൂട്ടി പാർലർ നടത്തുന്ന സെറീനയാണ് സ്വർണം എത്തിക്കുന്നതിനു നേതൃത്വം നൽകുന്നത്. സെറീന മിക്കപ്പോഴും ദുബായിലാണ് താമസം. ഒരാഴ്ച മുൻപ് തിരുവനന്തപുരത്തിയപ്പോഴാണ് പുതിയ സ്വർണക്കടത്ത് ആസൂത്രണം ചെയ്തത്.

തിരുമല സ്വദേശിയായ സുനിൽകുമാർ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആർടിസി കണ്ടക്ടർ ജോലിയിൽ നിന്ന് അവധിയെടുത്താണ് സ്വർണക്കടത്തിന് ഇറങ്ങിയത്. സെറീനയ്‌ക്കൊപ്പമല്ലാതെ രണ്ടു മാസത്തിനിടെ 4 തവണ ദുബായിൽ പോയി വന്നു. ഈ യാത്രകളിലും സ്വർണം കടത്തിയതായാണ് ഡിആർഐയുടെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP