Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ.എം.ഇ.എ ഹോസ'ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇ.എം.ഇ.എ ഹോസ'ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ 'ഇ.എം.ഇ.എ ഹോസ'യുടെ ആഭിമുഖ്യത്തിൽ ഇഫ്്താർ സംഗമം സംഘടിപ്പിച്ചു. റാറ അവീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജംഷാദ് ഷാനു അധ്യക്ഷത വഹിച്ചു. എ.ടി ബാവ തങ്ങൾ ഉദ്ഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി.

റഫീഖ് മാങ്കായി, റഹ്്മത്തലി എരഞ്ഞിക്കൽ, ശംസീർ നീറാട് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് സ്വാഗതവും നൗഷാദ് ബാവ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി, ജില്ലയിൽ മികച്ച നേട്ടം കൈവരിച്ച സ്‌കൂളിനുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി.

അംഗങ്ങൾക്കായി തെരഞ്ഞെടുപ്പ് പ്രവചന മത്സരവും സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് എർപ്പെടുത്താനും തീരുമാനിച്ചു. കെ.എം അനസ് പുളിക്കൽ ഖിറാഅത്ത് നടത്തി. ഇർഷാദ് കളത്തിങ്ങൽ, ശമീർ നീറാട്, സിറാജ് പേങ്ങാട്, അഫ്‌സൽ മായക്കര, ഷാജി തുറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP