Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാവിനെ പരാതിക്കാരിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം കൈകാര്യം ചെയ്തത് ബസ് സ്റ്റാൻഡിൽ; മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് എസ് ഐയ്ക്ക് മുമ്പിൽ വിലിച്ചെറിഞ്ഞത് മുൻകൂർ ജാമ്യം എടുത്ത ആളിനെ; രണ്ട് കൊല്ലം മുമ്പ് എഫ് ബി ലൈവിൽ പറഞ്ഞത് പച്ച നുണകൾ; ഇന്നലെ സൈബർ ഗുണ്ട കൈവിലങ്ങ് ഒഴിവാക്കാൻ എസ് ഐയുടെ കാലു പിടിച്ച് കരഞ്ഞത് 2017ൽ കൊലവിളി നടത്തിയ അതേ സ്റ്റേഷനിൽ; ഫിജോയുടെ ജയിൽ വാസം കാലം ഒരുക്കിയ നീതിയെന്ന് സോഷ്യൽ മീഡിയ; ഏറ്റുമാനൂർ പൊലീസിന് കൈയടി

യുവാവിനെ പരാതിക്കാരിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം കൈകാര്യം ചെയ്തത് ബസ് സ്റ്റാൻഡിൽ; മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് എസ് ഐയ്ക്ക് മുമ്പിൽ വിലിച്ചെറിഞ്ഞത് മുൻകൂർ ജാമ്യം എടുത്ത ആളിനെ;  രണ്ട് കൊല്ലം മുമ്പ് എഫ് ബി ലൈവിൽ പറഞ്ഞത് പച്ച നുണകൾ;  ഇന്നലെ  സൈബർ ഗുണ്ട കൈവിലങ്ങ് ഒഴിവാക്കാൻ എസ് ഐയുടെ കാലു പിടിച്ച് കരഞ്ഞത് 2017ൽ കൊലവിളി നടത്തിയ അതേ സ്റ്റേഷനിൽ; ഫിജോയുടെ ജയിൽ വാസം കാലം ഒരുക്കിയ നീതിയെന്ന് സോഷ്യൽ മീഡിയ; ഏറ്റുമാനൂർ പൊലീസിന് കൈയടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാരോപിച്ച് വീട്ടമ്മയുടെ ക്വട്ടേഷൻ വിളയാട്ടം സോഷ്യൽ മീഡയിയിൽ വൈറലായത് 2017 മേയിലായിരുന്നു. പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണവും ഫോണും കവരുകയും ചെയ്തു. എല്ലാം കഴിഞ്ഞ് യുവാവിനെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുതള്ളിയ ശേഷം പൊലീസിന് നേരെ വെല്ലുവിളി. ഇത്രയൊക്കെ കൺമുന്നിൽ നടന്നിട്ടും പൊലീസിന് ചെറുവിരൽ പോലും അനക്കാനായില്ല. നാണക്കേടു കൊണ്ട് തലതാഴ്‌ത്തുകയായിരുന്നു ഏറ്റുമാനൂർ പൊലീസ് അന്ന് ചെയ്തത്.

അന്ന് രാവിലെ 10 മണിയോടെ ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഏറ്റുമാനൂർ നെട്ടൂർ കോട്ടേജിൽ താമസിക്കുന്ന ഫിജോ ജോസഫ് എന്ന യുവതിയാണ് ക്വട്ടേഷൻ ആക്രമണം നടത്തിയതായി കേസുണ്ടായത്. ഇരയായത് ഇടുക്കി പുറ്റടി സ്വദേശിയും ആർവൈഎഫ് ഉടുമ്പൻചോല മണ്ഡലം ജനറൽ സെക്രട്ടറിയുമായ അജോ കുറ്റിക്കനും. ഈ യുവതിയുടെ പീഡനമാണ് അജോ കുറ്റിക്കനും നേരിടേണ്ടി വന്നത്. അംജദ് അടൂർ, ഷൈജു സുകുമാരൻ നാടാർ എന്നിങ്ങനെ മറ്റു രണ്ടു പ്രതികൾക്ക് കൂടി കോടതി അജോയ്ക്കൊപ്പം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പേപ്പർ പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങുന്നതിനാണ് ഇന്നലെ അജോ ഏറ്റുമാനൂർ സ്റ്റാൻഡിൽ ബസിറങ്ങിയത്.

ഇതിന് പിന്നാലെ ഫിജോയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം അവിടെ എത്തി. വാഹനത്തിൽ നിന്നിറങ്ങിയ സംഘം അജോയെ വളയുകയും ക്രൂരമായ മർദനം അഴിച്ചു വിടുകയുമായിരുന്നു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവൻ സ്ത്രീ പീഡനകേസിൽ പ്രതിയാണെന്ന് പറഞ്ഞു. ഇതോടെ നാട്ടുകാർ പിന്മാറി. ഇതിന് ശേഷം അജോയെ ഇവരുടെ വാഹനത്തിൽ പിടിച്ചു കയറ്റി. ഇതിനിടെ ഫിജോ, അജോയുടെ മൊബൈൽഫോണും പണവും പിടിച്ചെടുത്തു. വാഹനത്തിലിട്ടും യുവാവിനെ മർദിച്ചു. ക്വട്ടേഷൻ സംഘത്തിന്റെ വാഹനം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തുകയും അജോയെ എസ്ഐയുടെ മുന്നിലേക്കു വലിച്ചെറിയുകയുമായിരുന്നു.

അതിന് ശേഷം ഇവനെ അറസ്റ്റ് ചെയ്യൂവെന്ന് എസ്ഐയോട് ഫിജോ ആക്രോശിച്ചു. എന്താണ് കാര്യമെന്ന് എസ്ഐ ചോദിച്ചപ്പോൾ ഒരു ക്രൈം നമ്പർ പറയുകയും ഈ കേസിലെ പ്രതിയാണിവൻ എന്ന് അറിയിക്കുകയുംചെയ്തു. ആ കേസിൽ തനിക്ക് മുൻകൂർ ജാമ്യം ഉണ്ടെന്നും അതിനായി വന്ന തന്നെ ഇവർ പിടികൂടി ക്രൂരമായി മർദിച്ചുവെന്നും അജോ എസ്ഐയോടെ പറഞ്ഞു. ഇതോടെ ഫിജോ കൈയും ചുരുട്ടി, പൊലീസ് സാന്നിധ്യത്തിൽ തന്നെ മർദിക്കുവാൻ പാഞ്ഞടുത്തുവെന്ന് അജോ പറയുന്നു. നിങ്ങൾ പറയുന്നത് അനുസരിച്ച് ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് എസ്ഐ പറഞ്ഞതോടെ ആക്രോശിച്ചു കൊണ്ട് പുറത്തിറങ്ങിയ ഇവർ ഫേസ് ബുക്കിലൂടെ അവിടെ നടക്കുന്ന കാര്യങ്ങൾ ലൈവായി പ്രദർശിപ്പിച്ചു.

അജോയുടെ മൊബൈൽ തന്റെ കൈവശം ഉണ്ടെന്നും ഇതിലെ കാര്യങ്ങൾ ഡിജിപിക്ക് കൈമാറുമെന്നും ഇവർ ലൈവ് ഷോയിലൂടെ അറിയിച്ചു. പിന്നെ, പൊലീസിനെ വെല്ലുവിളിച്ച് സ്ഥലം വിട്ടു. അജോയുടെ ഫോൺ തിരികെ നൽകാൻ പൊലീസ് പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ല. പൊലീസ് സ്റ്റേഷനിൽ മുൻകൂർ ജാമ്യത്തിനുള്ള കടലാസുകൾ തയാറാക്കിയ ശേഷം അജോ ഏറ്റുമാനൂർ കോടതിയിൽ ഹാജരായി. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് ജില്ലാശുപത്രിയിൽ ചികിൽസ തേടി. തന്നെ മർദിച്ചതിനും കൊള്ളയടിച്ചതിനും അജോ നൽകിയ പരാതി അനുസരിച്ച് പൊലീസ് ഇയാളുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഫെയ്‌സ് ബുക്കിലെ ലൈവ് ഏറ്റുമാനൂർ പൊലീസിന് നാണക്കേടായി. പിന്നീട് സത്യം തളിഞ്ഞുവെങ്കിലും ഇതിന്റെ കനൽ ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിൽ അണയാതെ കിടന്നിരുന്നു.

അതുകൊണ്ട് തന്നെ ഫിജോ ജോസഫ് ആരാണെന്ന് ഇവിടുത്തെ പൊലീസുകാർക്ക് അറിയാം. പിടിച്ചാലുടൻ ഫേസ്‌ബുക്ക് പറഞ്ഞ് ഭീഷണിപ്പെടുത്തും. പിന്നെ ഐജിയുടെ പേരും. ഈ ഐജിയും ഫിജോയുമായി യാതൊരു ബന്ധവുമില്ലെന്ന് ഏറ്റുമാനൂരിലെ പൊലീസിന് അറിയാം. അതുകൊണ്ടാണ് തട്ടിപ്പ് കേസിൽ ഫിജോയ്‌ക്കെതിരായ പരാതി എസ് പി ഹരിശങ്കർ കൈമാറിയപ്പോൾ കരുതലോടെ അന്വേഷണം തുടങ്ങിയത്. തെളിവുകളെല്ലാം ആദ്യമേ കണ്ടെത്തി. ഇല്ലാത്ത പക്ഷം ഫിജോയും സംഘവും പൊലീസ് സ്‌റ്റേഷനിൽ എത്തി കാര്യങ്ങൾ കുളമാക്കും. പൊലീസുകാർക്കെതിരെ പീഡന പരാതി പോലും കളവായി ഉന്നയിക്കും. ഇതെല്ലാം മനസ്സിലാക്കി തെളിവുകൾ കിട്ടിയ ശേഷമായിരുന്നു അറസ്റ്റ്. അങ്ങനെ രണ്ട് വർഷം മുമ്പ് കൊലവിളി നടത്തിയ പൊലീസ് സ്‌റ്റേഷനിൽ ഫിജോയുടെ കണ്ണുനീർ തുള്ളി വീണു.

സോഷ്യൽ മീഡിയയിൽ ഗൂഢ നീക്കങ്ങളിലൂടെ വിവാദത്തിൽപ്പെട്ട ഫിജോ പിന്നീട് കോടതിയെ തെറ്റിധരിപ്പിക്കാനും നീക്കം നടത്തി. പൊലീസ് സംരക്ഷണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ കോടതി തള്ളി കഴിഞ്ഞു. സോഷ്യൽ മീഡിയയിലെ പുലഭ്യം വിളിയുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വീട്ടമ്മയുടെ അപേക്ഷ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളി. പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന വീട്ടമ്മയ്ക്ക് 14 ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് അന്ന് നൽകിയത്. തനിക്ക് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് 14 ക്രിമിനൽ കേസുകൾ ഫിജോ ജോസഫിനെതിരെയുണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു.

ഐജിയുമായി തനിക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞ് പൊലീസുകാരെ സ്വാധീനിച്ച് കാര്യം നേടുകയായിരുന്നു ഫിജോയുടെ പതിവ്. എന്നാൽ തനിക്ക് ഈ സ്ത്രീയുമായി ബന്ധമില്ലെന്ന് ഐജി തന്നെ മിക്ക പൊലീസ് സ്റ്റേഷനുകളേയും അറിയിച്ചു. ഇതോടെ പൊലീസിന്റെ സഹായം കിട്ടാതെയുമായി. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലെ ചിലരെ വിരട്ടാൻ പൊലീസ് സംരക്ഷണത്തിനായി കോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകയെന്ന് പറഞ്ഞും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടി നിരവധി പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പലതും വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ് എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് ഹൈക്കോടതിയിൽ തനിക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്ന വാദവുമായി ഫിജി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ തെറിവിളിക്കുന്നത് എങ്ങനെ ജീവന് ഭീഷണിയാകുമെന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. അതുകൊണ്ട് തന്നെ ഹർജി നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി.

ഫിജിക്കെതിരെ 14 കേസുകൾ ഉള്ളകാര്യം കോടതിയെ പൊലീസ് അറിയിച്ചതും നിർണ്ണായകമായി. ഇതോടെ പൊലീസിൽ ഫിജിക്ക് ഉന്നത സ്വാധീനമില്ലെന്നും വ്യക്തമാക്കി. ഫിജിയുടെ കള്ളക്കേസുകളിലും മറ്റും ഭയന്ന് കഴിയുന്ന നിരവധി പേർക്ക് ഇത് ആശ്വാസവുമായി. എഫ്.ബി.അക്കൗണ്ട് ഉപയോഗിച്ച് തനിക്കെതിരെ പ്രതികരിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പരാതികൾ ഏറ്റുമാനൂർ സ്വദേശിനി ഫിജോയ്‌ക്കെതിരെ ഉയർന്നിരുന്നു. സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടത്തുന്ന വഴക്കുകളിലൂടേയും തെറി വിളികളിലൂടേയും ആണ് ഫിജോ ചർച്ചയാകുന്നത്. ഫിജോ ജോസഫ് ഒരു സായാഹ്ന ആഴ്ച പത്രവുമായാണ് എത്തുന്നത്. പിന്നീട് രണ്ട് ഓൺലൈൻ സൈറ്റുകളുമെത്തി. മഹാ വൃത്തികെട്ട ഭാഷയിൽ ഇവർ പലരെയും ഫോണിൽ വിളിച്ചു തെറി വിളിക്കുന്നതും അസഭ്യം പറയുന്നതും ഒക്കെയായ ഓഡിയോകൾ ഓൺലൈനിൽ സജീവമായി. ബ്ലാക്ക്മെലിങ്, ഗുണ്ടാ നേതാവ് തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ആണ് ഇവർക്കെതിരെ ഉയർന്നിരുന്നു.

കോഴഞ്ചേരിയിൽ ഉള്ള ശ്രീവിജി എന്നൊരു യുവതി ഫേസ്‌ബുക്കിൽ അപമാനിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് ഏറെ ചർച്ചയായിരുന്നു. പിന്നീട് ഇതിന് പിന്നിലും ഫിജോയാണെന്ന് വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP