Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ

അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ

ആർ കനകൻ

കോട്ടയം: ഫേസ് ബുക്കിലെ സാമൂഹിക പ്രവർത്തക ഫിജോ ജോസഫും(34) ഭർത്താവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഹാരിസ് സേട്ടും(50) ഒടുവിൽ പൊലീസിന്റെ വലയിലാകുമ്പോൾ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളിയുടെ കപടമുഖമാണ്. നിരവധി കേസുകളിൽ മുമ്പും ഇവർ അറസ്റ്റിന്റെ വക്കോളമെത്തിയിരുന്നെങ്കിലും ഒരു ഐജിയുടെ പേരു പറഞ്ഞ് പൊലീസിനെ വിരട്ടി രക്ഷപ്പെടുകയായിരുന്നു ഇവരുടെ തന്ത്രം. തനിക്ക് ഇവരുമായി ബന്ധമില്ലെന്ന് ഐജി പലവട്ടം വിശദീരിച്ചപ്പോൾ തന്നെ കള്ളക്കളി പൊളിഞ്ഞിരുന്നു. ഇതോടെ ഫിജോയുടെ ഈ അവകാശവാദം പൊള്ളയാണെന്ന് ഏവർക്കും മനസ്സിലാവുകയും ചെയ്തു. അപ്പോഴും ഐജിയുടെ പേരു വ്യാജമായി പറഞ്ഞ് ഇവർ തട്ടിപ്പുകൾ നടത്തി. ഇതിനാണ് കോട്ടയം എസ്‌പി ഹരിശങ്കർ തടയിടുന്നത്. ഏറ്റുമാനൂർ പൊലീസ് കൃത്യമായി ഇടപെട്ടപ്പോൾ ഫിജോയും പങ്കാളിയും അഴിക്കുള്ളിലായി.

പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2017 ഓഗസ്റ്റിലാണ് ഇവർ പണം വാങ്ങിയത്. ഏറ്റുമാനൂരിൽ കെഎസ്ആർടിസിക്ക് സമീപം ഫോർലൈൻ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. മറ്റൊരു പ്രതിയായ തൃശൂർ സ്വദേശി അജിത്ത് ജോർജ് (30) ഒളിവിലാണ്. അജിത്തിനെ മുൻനിർത്തി പിന്നണിയിൽ നിന്നായിരുന്നു തട്ടിപ്പ്. പറഞ്ഞ സമയത്ത് ജോലിയോ പണമോ കിട്ടാതെ വന്നതിനെ തുടർന്നാണ് കോട്ടയം എസ്‌പിക്ക് ഡോ ആഷ്ബി പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഫിജോ പതിവു പോലെ പൊലീസിന് മുന്നിൽ ആടിത്തിമിർത്തു. എസ്‌പിയുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ പൊലീസ് ഇതൊന്നും ഗൗനിച്ചില്ല.

ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഹാരിഷ് നയിക്കുന്ന ഗുണ്ടാ സംഘമാണ് ഇവർക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഇതിന് പുറമേ സൈബർ ക്വട്ടേഷൻ ടീമും ഇവർക്ക് സ്വന്തമായുണ്ട്. ഫേസ് ബുക്കിലൂടെ മാധ്യമ പ്രവർത്തക ചമഞ്ഞാണ് ഫിജോയുടെ തുടക്കം. കേരളാ ബ്രേക്കിങ് ന്യൂസ് എന്നൊരു പത്രത്തിലൂടെയാണ് ഫിജോ കുപ്രസിദ്ധി നേടിയത്. ബ്ലാക്ക് മെയിലിങ്ങിനാണ് പ്രധാനമായും പത്രം ഉപയോഗിച്ചിരുന്നതെന്നാണ് ഉയരുന്ന ആരോപണം മുൻപെങ്ങോ ജന്മഭൂമി ദിനപത്രത്തിന്റെ ആലപ്പുഴ ബ്യൂറോയിൽ പ്യൂൺ ആയി ഇവർ ജോലി ചെയ്തിരുന്നു. ആ പരിചയമാണ് പത്രം തുടങ്ങാൻ കാരണമായത്. സ്വയം ചീഫ് എഡിറ്ററായി പത്രം ഇറക്കിയ ഫിജോ ബ്ലാക്ക് മെയിലിങ് തുടങ്ങിയെന്ന് ആരോപണം ഉണ്ട്. നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തുവെന്നും കടം വാങ്ങിയും ഭീഷണിപ്പെടുത്തിയും പണം സമ്പാദിച്ചുവെന്നുമെല്ലാം ആരോപണമെത്തി. തിരികെ ചോദിച്ചവരെ ഒക്കെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്നും ആക്ഷേപം എത്തി.

ഫേസ്‌ബുക്ക് തരംഗമായതോടെ ഫിജോ തട്ടകം അവിടെയാക്കി. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ഫേസ്‌ബുക്കിൽ ഫിജോ രംഗത്തു വന്നതോടെ ചിലർ പിന്തുണയുമായി വന്നു. ഇവരിൽ നിന്ന് ഒരു സൈബർ ക്വട്ടേഷൻ ടീമിനെയും വാർത്തെടുത്തു. ഫേസ് ബുക്കിലൂടെ സാമൂഹിക പ്രവർത്തനം തുടങ്ങിയ ഫിജോയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞവർ എതിർത്ത് കമന്റും പോസ്റ്റും ഇടാൻ തുടങ്ങിയതോടെ ഇവർ സൈബർ ക്വട്ടേഷൻ തുടങ്ങി. പ്രവാസിയായ ഷൈജു സുകുമാരൻ നാടാർ, യുവ നേതാവ് അജോകുറ്റിക്കൻ, അംജദ് അടൂർ തുടങ്ങിയവരാണ് ഇവരുടെ ബ്ലാക്ക് മെയിലിങ് ചോദ്യം ചെയ്തത്. ഇതോടെ ഇവർക്കെതിരേ രൂക്ഷമായ സൈബർ ക്വട്ടേഷൻ ഫിജോയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇവർ പരാതി നൽകിയെങ്കിലും ഐജിയുടെ പേര് പറഞ്ഞ് പൊലീസിനെ വിരട്ടി ഫിജോ അതെല്ലാം നിശബ്ദമാക്കി. ഇത് ഐജി അറിഞ്ഞതോടെ തന്നെ തനിക്ക് ഇതുമായി ബന്ധമില്ലെന്ന് ഐജി അറിയിച്ചു. ഇതോടെ ഈ കേസിലും ഫിജോ കുടുങ്ങിയിരുന്നു.

ഷൈജു സുകുമാരൻ നാടാർ, യുവ നേതാവ് അജോകുറ്റിക്കൻ, അംജദ് അടൂർ എന്നീ മൂവർ സംഘത്തെ തെരുവിലിട്ട് തല്ലിച്ചതച്ച് കള്ളക്കേസിൽ കുടുക്കി പൊലീസിന് കൈമാറിയത് ഏറെ വിവാദമായിരുന്നു. എതിർക്കുന്നവരെ മുഴുവൻ ഈ രീതിയിലാണ് ഫിജോ നിശബ്ദമാക്കിയിരുന്നത്. ഫിജോയുമായി ഐജിയുടെ ബന്ധമെന്ന കഥ പൊളിഞ്ഞതോടെ തന്നെ പൊലീസുകാർക്ക് തട്ടിപ്പിന്റെ രീതി മനസ്സിലാക്കി. പലരും കേസുകൾ എടുത്തു. എന്നാൽ ഏതെങ്കിലും കേസ് ഇവർക്കെതിരേ വന്നാൽ സ്റ്റേഷനിൽ എത്തി അലറി വിളിച്ച് ഫേസ് ബുക്ക് ലൈവിടുക പതിവായിരുന്നു. ഇതു കാരണം പൊലീസും ഇത്തരം കേസുകളിൽ ഇടപെട്ടിരുന്നില്ല. ആദ്യ വിവാഹത്തിലെ ഭർത്താവിനെ ഉപേക്ഷിച്ച് ചങ്ങനാശേരിക്കാരനായ ഹാരിഷിനൊപ്പം ജീവിതം ആരംഭിച്ചു. പരാതിയുമായി പോയ ഹാരിഷിന്റെ ആദ്യ ഭാര്യയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിലവിലുള്ള തട്ടിപ്പു കേസിലും പരാതിക്കാരെ ഭീഷണിപ്പെടുത്താൻ ഫിജോ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇരുവരും റിമാൻഡിലായി. മാധ്യമ പ്രവർത്തകയെന്ന് പറഞ്ഞും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടി നിരവധി പേർക്കെതിരെ ഫിജോ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പലതും വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ് എത്തിക്കഴിഞ്ഞു. എഫ്.ബി.അക്കൗണ്ട് ഉപയോഗിച്ച് തനിക്കെതിരെ പ്രതികരിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പരാതികൾ ഫിജോക്കെതിരെ ഉയർന്നിരുന്നു. സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടത്തുന്ന വഴക്കുകളിലൂടേയും തെറി വിളികളിലൂടേയും ആണ് ഫിജോ ചർച്ചയാകുന്നത്.

ഫിജോയ്ക്കെതിരെ എഫ്.ബിയിൽ ഭിന്നഭിപ്രായം പറയുന്നവരെല്ലാം ഫിജോയുടെ ശത്രുക്കളും ഫിജോയെ പീഡിപ്പിക്കുന്നവരുമാണെന്നുള്ള പ്രചരണമാണ് ഫിജോ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന കേസിനെ സഹായകരമാകുന്ന പല വെളിപ്പെടുത്തലുകളും തെളിവുകളും ഫിജോ തന്നെ തന്റെ എഫ്.ബി. തത്സമയ പരിപാടിയിലൂടെ പുറത്ത് വിട്ടിട്ടും പൊലീസ് നിയമനടപടികൾ സ്വീകരിക്കാത്തത് പലപ്പോഴും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP