Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഭിചാര കേന്ദ്രത്തിൽ ആരാധനാവസ്തുവായി ഉപയോഗിച്ചിരുന്നത് വലിയ മഴുവും ഭാരിച്ച മരക്കുരിശും; സ്വതന്ത്ര ലൈംഗികത ആവോളം ആസ്വദിക്കാവുന്ന രീതികളും തകൃതി; ജർമനിയിൽ അഞ്ചു പേർ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കർമത്തിന്റെ ഭാഗമായെന്ന് സൂചന; സംഘനയിൽ അവസാനമായി അംഗമായ 17കാരിയുടെ തിരോധാനവും ഭീതി വർധിപ്പിക്കുന്നു; ആഭിചാരക്രിയ എന്തിനാണെന്നതിൽ ദുരൂഹത

ആഭിചാര കേന്ദ്രത്തിൽ ആരാധനാവസ്തുവായി ഉപയോഗിച്ചിരുന്നത് വലിയ മഴുവും ഭാരിച്ച മരക്കുരിശും; സ്വതന്ത്ര ലൈംഗികത ആവോളം ആസ്വദിക്കാവുന്ന രീതികളും തകൃതി; ജർമനിയിൽ അഞ്ചു പേർ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കർമത്തിന്റെ ഭാഗമായെന്ന് സൂചന; സംഘനയിൽ അവസാനമായി അംഗമായ 17കാരിയുടെ തിരോധാനവും ഭീതി വർധിപ്പിക്കുന്നു; ആഭിചാരക്രിയ എന്തിനാണെന്നതിൽ ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

ബവേറിയ: കേരളത്തിൽ മന്ത്രവാദക്കൊല തകൃതിയായി നടക്കുന്ന വേളയിൽ എട്ടു മാസത്തിനകം എട്ട് ജീവനുകൾ കേരളത്തിൽ ഈ കണക്കിൽ പൊലിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അങ്ങ് ജർമ്മനിയിലും സമാന സംഭവം അരങ്ങേറുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്ത് വരുന്നത്. മരക്കുരിശും മഴുവും ആഭിചാരത്തിനായി ഉപയോഗിക്കുന്ന ആരാധനാലയത്തിൽ സ്വതന്ത്ര ലൈംഗികത ആവോളം ആസ്വദിക്കാം എന്നതാണ് ഇവർ നടത്തി വരുന്ന രീതി.

ജർമ്മനിയിലെ ബവേറിയയിൽ അഞ്ചുപേർ അമ്പേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആഭിചാര കർമ്മത്തിന്റെ പുത്തൻ കഥകൾ പുറത്ത് വരുന്നത്. മാധ്യമം ഓൺലൈനിന് ഡോ. മുഹമ്മദ് അഷ്‌റഫ് ജർമ്മനിയിൽ നിന്നും റിപ്പോർട്ട് ചെയ്ത വാർത്തയിലൂടെയാണ് സംഗതി പുറം ലോകമറിയുന്നത്.

ഡോ. മുഹമ്മദ് അഷ്‌റഫിന്റെ റിപ്പോർട്ടിങ്ങനെ:

ജർമനിയിലെ ബവേറിയ സംസ്ഥാനത്തിൽ അഞ്ചുപേർ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കർമത്തിന്റെ ഭാഗമായാണെന്ന് വെളിപ്പെടുത്തൽ. പാസ്സാവുവിൽ മൂന്നുപേരും 635 കിലോ മീറ്റർ അകലെ ഗിഫോണിൽ രണ്ടുപേരുമാണ് കഴിഞ്ഞ ദിവസം അമ്പ് തറച്ചു കൊല്ലപ്പെട്ടത്. പാസ്സാവുവിൽ കൊല്ലപ്പെട്ട ടോർസ്റ്റൻ എന്ന 53 കാരനായ വ്യാപാരി 'ഡ്യു ലോ വൾട്ട' എന്ന സംഘടനയിലെ അംഗമാണ്..'അത് ദൈവത്തിനു വേണ്ടതാണ്' എന്ന അർഥമുള്ള ഈ സംഘടനയിൽ അദ്ദേഹത്തോടൊപ്പം ചേർന്നതാണ് 33 കാരിയായ ഫെറീന. ഇവർ വെസ്റ്റർവാൾഡിലെ ബേക്കറി ജീവനക്കാരിയാണ് ടോർസ്റ്റന് ഒപ്പമാണ് ഫെറീനയുടെ താമസം. ഇവരുടെ അടുത്തകൂട്ടുകാരിയാണ് ഒപ്പം മരിച്ച 30 കാരി ഇ. കാസ്റ്റിൻ.

വിറ്റൻബെർഗിലെ പ്രൈമറി സ്‌കൂൾ അദ്ധ്യാപികയാണ് കാസറ്റിൻ. ഗിഫോണിൽ സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ട മുപ്പതുകാരിയായ ഗെറ്റ്‌റൂഡുവാണ് കാസ്റ്റിന്റെ ജീവിത പങ്കാളി. രണ്ടു വർഷം മുൻപ് ഈ സംഘത്തിൽ ചേർന്ന 19 കാരിയായ കരീനയാണ് ജീവൻ നഷടപ്പെട്ട അഞ്ചാമത്തെയാൾ.

എല്ലാ ചൊവാഴ്ചകളിലും വ്യാഴാഴ്‌ച്ചകളിലും ഇവർ ഒരു കേന്ദ്രത്തിൽ ഒത്തുകൂടാറുണ്ടായിരുന്നു. വലിയ ഒരു മഴുവും തടികൊണ്ടുള്ള ഭാരിച്ച ഒരു മരക്കുരിശും ആണ് ഇവരുടെ ആഭിചാര കേന്ദ്രത്തിലെ ആരാധനാവസ്തു. സ്വതന്ത്ര ലൈംഗികതയാണ് ഇവരുടെ രീതി. കറുത്തവസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്...ചുണ്ടുപോലും കറുത്ത ലിപസറ്റിക്ക് ഉപയോഗിച്ച് ഇവർ കറുപ്പിക്കുമായിരുന്നു. ആറുപേരും ജർമൻ ആർച്ചറി ഫെഡറേഷനിലെ അംഗങ്ങളും ക്രോസ് ബോ കൈവശം വയ്ക്കാൻ അവകാശമുള്ളവരുമാണ്. അദ്ധ്യാപികയായ കാസ്റ്റിൻ എഴുതിവച്ച കുറിപ്പിൽ നിന്നാണ് ദുരൂഹ മരണത്തിന്റെ കാരണം പൊലീസ് കണ്ടെടുത്തിയത്. നേരത്തേ തയാറാക്കിയ പദ്ധതി അനുസരിച്ചു മൂന്നുപേർ പാസാവുവിലും രണ്ടുപേർ ഗിഫോണിലും തങ്ങൾ ആവിഷ്‌ക്കരിച്ച പദ്ധതി നടപ്പാക്കുകയായിരുന്നുവത്രെ.

പാസ്സാവുവിലെ മരണങ്ങളിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്. കാസ്റ്റിൻ ആദ്യം ടോർസ്റ്റനെയും ഫെറീനയെയും അമ്പെയ്തു കൊന്നതിനു ശേഷം അതിസങ്കീർണമായി എങ്ങനെയോ ക്രോസ് ബോ ഉപയോഗിച്ച് തന്നെ മരണം വരിച്ചിരിക്കാം എന്നാണു പൊലീസ് നിഗമനം. അതല്ലെങ്കിൽ അമ്പു തൊണ്ടയിൽ കുത്തിയിറക്കിയതായിരിക്കാമെന്നും കരുതുന്നു. എന്തായാലും അതി ദാരുണമായിരുന്നു ഈ ആഭിചാരക്രിയയുടെ അന്ത്യം. ഗിഫോണിൽ ഇരുവരും പരസ്പരം അമ്പെയത് ജീവിതം അവാസാനിപ്പിച്ചതായാണ് കരുതുന്നത്.

ഈ സംഘത്തിൽ അവസാനമായി അംഗമായത് കരീനയെന്ന വിദ്യാർത്ഥിനിയാണ്. പതിനേഴാം വയസിൽ വീട് വിട്ടിറങ്ങിയ കരീന കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. കരീനയെ കാണാനില്ലെന്നു കാണിച്ച് മാതാവ് ഒരിക്കൽ പത്രപരസ്യവും ചെയ്തിരുന്നു. കാസ്റ്റിൻ, ഗെറ്റ്‌റൂട് എന്നിവർക്കൊപ്പം വിറ്റൻബർഗ് കമ്മ്യൂണിറ്റിയിലാണ് കരീന രജിസ്റ്റർ ചെയ്തിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP