Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സംഗത്തിനിരയായവർ പോലും ഗർഭഛിദ്രം നടത്തുന്നത് യുഎസിലെ അലബാമയിൽ ഇനി കുറ്റം; ഗർഭഛിദ്രം പൂർണമായി നിരോധിക്കുന്ന ബിൽ പാസാക്കി സെനറ്റ്; 99 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഗർഭഛിദ്രമെന്നും അതിന് അനുമതി നൽകുന്നത് സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമെന്നും അധികൃതർ

ബലാത്സംഗത്തിനിരയായവർ പോലും ഗർഭഛിദ്രം നടത്തുന്നത് യുഎസിലെ അലബാമയിൽ ഇനി കുറ്റം; ഗർഭഛിദ്രം പൂർണമായി നിരോധിക്കുന്ന ബിൽ പാസാക്കി സെനറ്റ്; 99 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഗർഭഛിദ്രമെന്നും അതിന് അനുമതി നൽകുന്നത് സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

അലബാമ(യുഎസ്എ): ഗർഭഛിദ്രം എന്നത് ഇനി മുതൽ യുഎസിലെ അലബാമയിൽ 99 വർഷം തടവ് ലഭിക്കാവുന്ന കുറ്റം. ഗർഭഛിദ്രം പൂർണമായും നിരോധിക്കുന്ന ബിൽ സെനറ്റ് പാസാക്കിയതിന് പിന്നാലെ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായാൽ പോലും ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമാവുമെന്നാണ് നിയമം വ്യക്തമാക്കുന്നത്. ആറിനെതിരെ 25 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. ഗർഭിണിയുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെങ്കിൽ മാത്രമാവും ഗർഭഛിദ്രത്തിന് അനുമതി നൽകുവെന്നും ബില്ലിൽ പറയുന്നു.

നിയമത്തിൽ നിന്നും ബലാത്സംഗത്തിനിരയായി ഗർഭിണികളാകുന്ന സ്ത്രീകളെ ഒഴിവാക്കണമെന്ന് ഭേദഗതി മുന്നോട്ട് വെച്ചെങ്കിലും നിർദ്ദേശം വോട്ടിനിട്ട് തള്ളുകയായിരുന്നു. ബിൽ പ്രകാരമുള്ള നിയമം ആറ് മാസത്തിനകം മാത്രമേ നിലവിൽ വരൂ. ഇതിന് ഗവർണറുടെ ഒപ്പും ആവശ്യമാണ്. നിയമനിർമ്മാണത്തിനെതിരെ ഒരു വിഭാഗം നിയമ നടപടിക്കൊരുങ്ങുകയാണ്. ബില്ലിനെതിരയും അനുകൂലവുമായി ആളുകൾ രംഗത്തിറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP