Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് മോദി; തീവ്രവാദിയാകുന്നവർ യതാർത്ഥ ഹിന്ദു ആയിരിക്കില്ല; ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോൺഗ്രസിന് രക്ഷപെടാനാകില്ലെന്നും പ്രധാനമന്ത്രി

ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് മോദി; തീവ്രവാദിയാകുന്നവർ യതാർത്ഥ ഹിന്ദു ആയിരിക്കില്ല; ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോൺഗ്രസിന് രക്ഷപെടാനാകില്ലെന്നും പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇനിയെങ്ങാനും ഒരാൾ ഹിന്ദുസമുദായത്തിൽനിന്ന് തീവ്രവാദിയായാൽ ഒരിക്കലും അയാൾ യത്ഥാർഥ ഹിന്ദു ആയിരിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.

ബംഗാളിൽ തെരഞ്ഞെടുപ്പിനെ ആക്രമണമുണ്ടാകുമെന്ന് ഒരു വർഷം മുമ്പേ താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മോദി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും ബംഗാളിൽ ആക്രമണമുണ്ടായി. ആറ് ഘട്ടങ്ങളിലും ബംഗാളിൽ വ്യാപക അക്രമം നടന്നു. നേരത്തെ നടന്ന ആക്രമണങ്ങൾക്ക് മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും മോദി കുറ്റപ്പെടുത്തി.

നാല് മാസം മുമ്പ് ഹെലികോപ്ടർ ഇറങ്ങാൻ അനുമതി നൽകിയില്ല. ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് തന്റെ ഫോൺ കാൾ അറ്റന്റ് ചെയ്തില്ല. ബംഗാൾ സർക്കാറും ജനങ്ങളുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നതെന്നും മോദി പറഞ്ഞു.

ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോൺഗ്രസിന് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ രൂക്ഷ വിമർശനമാണ് കമൽഹാസനെതിരെ ഉയർത്തിയത്. പരാമർശത്തിന്റെ പേരിൽ കമൽഹാസനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP