Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴയിൽ അമ്മയുടെ കാമുകനാൽ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന് നീതി തേടി അഡ്‌ലി സോഷ്യൽ ജസ്റ്റീസ് ഫൗണ്ടേഷൻ രംഗത്ത്; കുട്ടിയുടെ അമ്മക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാത്തത് നീതി നിഷേധമെന്ന് കാട്ടി സംഘടന ഹർജി നൽകി; പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്‌ച്ചയുണ്ടായെന്നും ആരോപണം; തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ഫയൽ ചെയ്തത് മുനീറ ഷമീർ

തൊടുപുഴയിൽ അമ്മയുടെ കാമുകനാൽ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന് നീതി തേടി അഡ്‌ലി സോഷ്യൽ ജസ്റ്റീസ് ഫൗണ്ടേഷൻ രംഗത്ത്; കുട്ടിയുടെ അമ്മക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാത്തത് നീതി നിഷേധമെന്ന് കാട്ടി സംഘടന ഹർജി നൽകി; പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്‌ച്ചയുണ്ടായെന്നും ആരോപണം; തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ഫയൽ ചെയ്തത് മുനീറ ഷമീർ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ആക്രമണത്തിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് മാതാവിനെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസ്സ് ചാർജ്ജ് ചെയ്യാത്തത് നീതി നിഷേധമാണെന്നും ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയുണ്ടായെന്നും ചൂണ്ടിക്കാട്ടി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്ലി സോഷ്യൽ ജസ്റ്റീസ് ഫൗണ്ടേഷൻ കോടതിയെ സമീപിച്ചു. അഡ്വ.സെബാസ്റ്റ്യാൻ കെ ജോസ് മുഖേന സംഘടനയുടെ പ്രതിനിധി ആലൂവ സ്വദേശിനി മുനീറ ഷമീറാണ് ഇത് സംബന്ധിച്ച് തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളത്.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇക്കാര്യത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുറ്റകൃത്യം തടയാൻ ശ്രമിച്ചില്ല, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നീകുറ്റങ്ങൾ ചുമത്തി കുട്ടിയുടെ മാതാവ് അഞ്ജനയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവർക്ക് പിന്നീട് കോടതിയിൽ നിന്നും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ അമ്മക്കൊതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിട്ടും പൊലീസ് ഇതിന് തയ്യാറായില്ലെന്ന് ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. പരിക്കേറ്റ് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും മാതാവ് കുട്ടിയെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചില്ലന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും ഇതിനും പുറമേ 4 വയസ്സും 7 വയസ്സും മാത്രമുള്ള കുട്ടികളെ രാത്രി വീട്ടിൽ പൂട്ടിയിട്ട ശേഷം കൂടെ താമസിച്ചിരുന്ന ആളുമൊത്ത് മാതാവ് പുറത്ത് കറങ്ങാൻ പോയിരുന്നത് കുട്ടികൾക്കെതിരെയുള്ള ക്രൂരതയുടെ നിർവചനത്തിൽപ്പെടുന്ന കുറ്റമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉപ്പുതറയിൽ മാതാവിനൊപ്പം താമസിച്ചിരുന്ന കാമുകൻ 8 വസ്സുകാരിയായ മകളെ ചൂരലിന് അടിച്ച് പരിക്കേൽപ്പിച്ച് സംഭവത്തിൽ മാതാവിനും കാമുകനും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ്സിൽ ഇരുവരും റിമാന്റിലാവുകയും ചെയ്തിരുന്നു. ഈ കേസ്സിന്റെ എഫ് ഐ ആറിന്റെ കോപ്പിയും പരിക്കേറ്റ് അവശനിലയിൽ കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴുള്ള ഇരുവരുടെയും നീക്കങ്ങൾ വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങളും ഹർജിയിക്കൊപ്പം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയായാണ് അഡ്ലി സോഷ്യൽ ജസ്റ്റീസ് ഫൗണ്ടേഷൻ. സംഘടന യോഗം ചേർന്ന് തൊടുപുഴയിലെ 7 വയസ്സുകാരന്റെ കേസ്സിൽ സംഭവിച്ച വീഴ്ചകൾ വിശദമായി ചർച്ച ചെയ്യുകയും ഇത് സംബന്ധിച്ചുള്ള നിയമ നടപടികൾക്കായി മുനീറ ഷമീറിനെയും 
മറ്റൊരംഗത്തെയും ചുമതലപ്പെടുത്തുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP