Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളിയാഴ്‌ച്ച രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രി മണിയടിച്ചു തുടങ്ങുക പുത്തൻ ചരിത്രം; കിഫ്ബി മസാല ബോണ്ടുകൾ ഇനിമുതൽ ലണ്ടൻ സ്‌റ്റോക് എക്‌സേഞ്ചിലും; പിണറായി വിജയൻ പങ്കെടുക്കുന്നത് ഇതുവരെ ഒരു മുഖ്യമന്ത്രിക്കും അവസരം ലഭിക്കാത്ത ചടങ്ങിൽ; ലണ്ടനിൽ പിണറായി ശ്രമിക്കുന്നത് പ്രവാസി ചിട്ടിയിലേക്ക് ആളിനെ ചേർക്കാനും

വെള്ളിയാഴ്‌ച്ച രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രി മണിയടിച്ചു തുടങ്ങുക പുത്തൻ ചരിത്രം; കിഫ്ബി മസാല ബോണ്ടുകൾ ഇനിമുതൽ ലണ്ടൻ സ്‌റ്റോക് എക്‌സേഞ്ചിലും; പിണറായി വിജയൻ പങ്കെടുക്കുന്നത് ഇതുവരെ ഒരു മുഖ്യമന്ത്രിക്കും അവസരം ലഭിക്കാത്ത ചടങ്ങിൽ; ലണ്ടനിൽ പിണറായി ശ്രമിക്കുന്നത് പ്രവാസി ചിട്ടിയിലേക്ക് ആളിനെ ചേർക്കാനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലണ്ടൻ സ്റ്റോക് എക്‌സേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ടുകളുടെ വിൽപ്പനയുടെ ഔദ്യോഗിക വിൽപ്പനയ്ക്കു 17ന് തുടക്കമാകും. ലണ്ടൻ സ്റ്റോക് എക്‌സേഞ്ചിൽ നടക്കുന്ന ചടങ്ങിൽ പരമ്പരാഗത രീതിയിൽ മണിമുഴക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് വിൽപ്പനക്കു തുടക്കം കുറിക്കുക.

ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോൾ മണിമുഴക്കിയാണ് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്.

പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു ചടങ്ങിൽ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടുന്നത് ആദ്യമായിട്ടാണ്. കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ എട്ടിന് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബിക്കു വേണ്ടി മസാല ബോണ്ട് ലിസ്റ്റിങ് ചടങ്ങ് പരമ്പരാഗത ചടങ്ങായ മണിയടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള കേരളത്തിൽ നിന്നെത്തിയ ഔദ്യോഗിക സംഘവും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് പ്രതിനിധികളുമാകും പ്രധാനമായും ചടങ്ങിൽ പങ്കെടുക്കുക. കേരള വികസനത്തിന് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ എത്തിയിരിക്കുന്നത്.

ഒരു കാലത്ത് ഇത്തരം പണം കടമെടുക്കൽ എതിർത്തിരുന്ന സിപിഎം നയമാറ്റം ഇന്ത്യയിൽ ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കേരള സർക്കാരിന്റെ വലിയൊരു പ്രവർത്തന നേട്ടമായാണ് ഇതിനെ ഇപ്പോൾ പാർട്ടിയും സർക്കാരും വിലയിരുത്തുന്നത്. പ്രളയ നാടിനു കൈത്താങ്ങാകാൻ ധനമന്ത്രി തോമസ് ഐസക് രൂപം നൽകിയ പദ്ധതിയിൽ രണ്ടായിരം കോടി രൂപയോളമാണ് സമാഹരിക്കപ്പെടുക.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നെടുംതൂണായ കിഫ്ബി മസാലബോണ്ട് വിൽപ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്. ലോകത്തിൽ ഏറ്റവുമധികം മസാല ബോണ്ടുകൾ വിൽപ്പന നടക്കുന്നത് ലണ്ടൻ എക്‌സ്‌ചേഞ്ച് വഴിയാണ്. കിഫ്ബിയുടേതുൾപ്പെടെ 51,000 കോടി രൂപയിലേറെ മൂല്യമുള്ള ബോണ്ടുകളാണ് ഇവിടെ ഇതുവരെ വിൽപ്പന നടന്നത്.

അതിനിടെ തുടക്കത്തിൽ ഇഴഞ്ഞു നീങ്ങിയ പ്രവാസി ചിട്ടിക്ക് യൂറോപ്പിൽ നിന്നും ആളെ പിടിക്കുക എന്ന നയത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ ലണ്ടനിലെ മോണ്ട് കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കും. പ്രധാനമായും മലയാളി നിക്ഷേപകരെയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ഏതാനും മാധ്യമ പ്രവർത്തകർക്കും സംഘടനാ പ്രതിനിധികൾക്കും ക്ഷണം എത്തിയിട്ടുണ്ട്.

കൂടാതെ ലോക കേരള സഭ അംഗങ്ങൾ വഴിയും നിക്ഷേപകരെ കണ്ടെത്താൻ ഉള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുകെയിൽ നിന്നും നൽകുന്നവരുടെ പേരുകൾ ഉൾപ്പെടുത്തി കെഎസ്എഫ്ഇ വഴി കേരളത്തിൽ നിന്നും ക്ഷണം അയക്കുകയാണ് ഇപ്പോൾ. ഏകദേശം ഇരുനൂറോളം പേരെ കണ്ടെത്താൻ ആണ് ശ്രമം നടക്കുന്നത്. ചിട്ടിയിൽ ചേരാൻ താൽപ്പര്യം ഉള്ളവരാണ് യോഗത്തിന് എത്തേണ്ടത് എന്ന സൂചനയും സംഘാടകർ നൽകുന്നുണ്ട്.

പ്രവാസി ചിട്ടിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വിവിധ പ്രെസന്റേഷനുകൾ നടക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്, കെ എസ് എഫ് ഇ ചെയർമാൻ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രവാസി ചിട്ടിയുടെ യൂറോപ്പ് ലോഞ്ചിങ് എന്ന നിലയിലാണ് ചടങ്ങു പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി ആരംഭിച്ചത്.

തുടക്കത്തിൽ നിസ്സാര തുക മാത്രം ആകർഷിക്കാൻ കഴിഞ്ഞ ചിട്ടിയിൽ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശന ശേഷം പാർട്ടി അനുഭാവികൾ വഴി നടത്തിയ ശ്രമത്തിനു ശേഷം സാമാന്യം തരക്കേടില്ലാത്ത തുക ചിട്ടിയിൽ എത്തിയിട്ടുണ്ട്. ഇത്തരം ശ്രമം തന്നെയാകും യുകെയിലും അനുവർത്തിക്കപ്പെടാൻ സാധ്യത. ഗൾഫ് മലയാളികളുടേതിനേക്കാൾ കൂടുതൽ ഉയർന്ന തുകയുടെ നിക്ഷേപകരാകാൻ യുകെ മലയാളികൾക്ക് സാധിക്കും എന്നതാണ് സർക്കാരിന്റെ വിലയിരുത്തലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP