Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനറേറ്റർ മുട്ടൻപണി തന്നപ്പോഴുണ്ടായത് വൻ അഗ്നിബാധ; നാട്ടുകാരടക്കമുള്ളവർ ബക്കറ്റിലും കാലിക്കുപ്പിയിലും വെള്ളവുമായെത്തിയത് 'ജവാനെ' രക്ഷിക്കാൻ; അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ ഏവർക്കും ആശ്വാസം; കറുകച്ചാലിലെ വിദേശമദ്യഷോപ്പിലുണ്ടായിരുന്ന 'ജവാന്മാർ' സുരക്ഷിതർ

ജനറേറ്റർ മുട്ടൻപണി തന്നപ്പോഴുണ്ടായത് വൻ അഗ്നിബാധ; നാട്ടുകാരടക്കമുള്ളവർ ബക്കറ്റിലും കാലിക്കുപ്പിയിലും വെള്ളവുമായെത്തിയത് 'ജവാനെ' രക്ഷിക്കാൻ; അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ ഏവർക്കും ആശ്വാസം; കറുകച്ചാലിലെ വിദേശമദ്യഷോപ്പിലുണ്ടായിരുന്ന 'ജവാന്മാർ' സുരക്ഷിതർ

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശ്ശേരി: അഗ്നിബാധയുണ്ടായതിന് പിന്നാലെ 'ജവാനെ' രക്ഷിക്കാൻ നാട്ടുകാരടക്കം ഒറ്റക്കൈയായി നിന്നു. കോട്ടയം ചങ്ങനാശേരിക്ക് സമീപമുള്ള വിദേശ മദ്യഷോപ്പിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോൾ കൗതുക വാർത്തയായിു പുറത്ത് വരുന്നത്. സാധാരണ ഒരു തീപിടുത്തമുണ്ടായാൽ നാട്ടുകാർക്കുണ്ടാകുന്ന വേദനയേക്കാൾ വലുതായിരുന്നു ഇത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് പിന്നാലെ നാട്ടുകാർ ഒന്നടങ്കം ചോദിച്ച ചോദ്യം കേട്ടാൽ ഏവർക്കും കാര്യം പിടികിട്ടും. 'ജവാന് വല്ലതും പറ്റിയായിരുന്നോ' ?.

ചൊവ്വാഴ്‌ച്ച വൈകിട്ട് അഞ്ചര മണിയോടെ കറുകച്ചാൽ വിദേശ മദ്യ ഷോപ്പിൽ കറണ്ട് പോയിരുന്നു. ഇതോടെ ജനറേറ്ററിലായിരുന്നു മദ്യ ഷോപ്പിന്റെ പ്രവർത്തനം. ഏകദേശം അരമണിക്കൂർ പ്രവർത്തിച്ചു കഴിഞ്ഞപ്പോൾ ജനറേറ്ററിന് തീ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ജനറേറ്റർ കത്തിതുടങ്ങുകയായിരുന്നു. ജനറേറ്റർ ഇരുന്നത് ജവാൻ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലത്താണ്. തീപിടും നടന്നുവെന്ന് മനസിലായതോടെ നാട്ടുകാരും ഷോപ്പ് ജീവനക്കാരും ഒരു മനസ്സോടെ നിന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിദേശ മദ്യ ശാലയ്ക്ക് അടുത്തായി കിണർ ഉണ്ടായിരുന്നതും നാട്ടുകാർ ഏവരും ഒരേ മനസ്സോടെ നിന്നതിനാലും തീ അണയ്ക്കാൻ സാധിച്ചു. ഓടിക്കൂടിയവർ ബക്കറ്റിലും കാലി കുപ്പിയിലുമൊക്കെയാണ് വെള്ളം എത്തിച്ചത്. രണ്ട് മുറികളിലായി വിൽപനയ്ക്കുള്ള മദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. ജനറേറ്റർ സമയത്ത് അണയ്ക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ ദുരന്തമാകുമായിരുന്നെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ജനറേറ്റർ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങൽ സ്വദേശി സുധീർ സുബൈറിന് പൊള്ളലേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP