Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജയിലിൽ വച്ച് ഉദ്യോഗസ്ഥൻ എന്നെ പിടിച്ച് തള്ളി...അഞ്ചു ദിവസവും ആരോടും സംസാരിക്കാൻ അനുവദിച്ചില്ല'; മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രിയങ്ക ശർമ്മ വെളിപ്പെടുത്തലുമായി രംഗത്ത്; താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മമതയോട് മാപ്പു പറയില്ലെന്നും പ്രിയങ്ക

'ജയിലിൽ വച്ച് ഉദ്യോഗസ്ഥൻ എന്നെ പിടിച്ച് തള്ളി...അഞ്ചു ദിവസവും ആരോടും സംസാരിക്കാൻ അനുവദിച്ചില്ല'; മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രിയങ്ക ശർമ്മ വെളിപ്പെടുത്തലുമായി രംഗത്ത്; താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മമതയോട് മാപ്പു പറയില്ലെന്നും പ്രിയങ്ക

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ബോളിവുഡ് നടിയുടെ ചിത്രവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവ മോർച്ചാ പ്രവർത്തക ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി രംഗത്ത്. യുവമോർച്ചാ ഹൗറ കൺവീനറായ പ്രിയങ്കാ ശർമ്മയാണ് ജയിലർ തന്നെ പിടിച്ച് തള്ളിയെന്നും അഞ്ചു ദിവസം ആരോടും സംസാരിക്കാൻ അനുവദിച്ചില്ലെന്നും പറഞ്ഞ് രംഗത്തെത്തിയത്. അഞ്ചു ദിവസത്തിന് ശേഷം ബുധനാഴ്‌ച്ചയാണ് പ്രിയങ്ക ജയിലിൽ നിന്നും മോചിതയായത്.

ബംഗാൾ മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത ശേഷം ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചതാണ് പ്രിയങ്കയ്ക്ക് മേലുള്ള കുറ്റം. പ്രിയങ്ക ചോപ്ര ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രത്തിൽ മമതയുടെ മുഖം മോർഫ് ചെയ്ത് പ്രിയങ്ക ശർമ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നൽകിയ പരാതിയിൽ പൊലീസ് പ്രിയങ്ക ശർമയെ അറസ്റ്റ് ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്നും പ്രിയങ്ക മമതയോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ മാപ്പ് പറയേണ്ടതില്ലെന്നുമാണ് പ്രിയങ്കയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP