Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഴ്‌ച്ചയിൽ ആറ് ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആലിബാബ ഉടമയുടെ '996 തിയറി' വിവാദമായതിന് പിന്നാലെ ഇന്ത്യയ്ക്കും ഉപദേശം; ഒൻപതു മുതൽ ഒൻപത് വരെ ജോലി ചെയ്യണമെന്ന മായുടെ തിയറി സ്വീകരിച്ചാൽ ഇന്ത്യയിൽ വ്യവസായ പരിസ്ഥിതിയും വിദേശ നിക്ഷേപവും വർധിക്കുമെന്നും ചൈനീസ് മാധ്യമം; ദീർഘനേരം ജോലി ചെയ്യുന്നതും ദിവസവുമുള്ള ലൈംഗികതയും വ്യക്തമാക്കുന്ന 996 തിയറിക്ക് വിവാദശരം

ആഴ്‌ച്ചയിൽ ആറ് ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആലിബാബ ഉടമയുടെ '996 തിയറി' വിവാദമായതിന് പിന്നാലെ ഇന്ത്യയ്ക്കും ഉപദേശം; ഒൻപതു മുതൽ ഒൻപത് വരെ ജോലി ചെയ്യണമെന്ന മായുടെ തിയറി സ്വീകരിച്ചാൽ ഇന്ത്യയിൽ വ്യവസായ പരിസ്ഥിതിയും വിദേശ നിക്ഷേപവും വർധിക്കുമെന്നും ചൈനീസ് മാധ്യമം; ദീർഘനേരം ജോലി ചെയ്യുന്നതും ദിവസവുമുള്ള ലൈംഗികതയും വ്യക്തമാക്കുന്ന 996 തിയറിക്ക് വിവാദശരം

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ആഗോള തലത്തിൽ വ്യാപാര മേഖലയ്ക്ക് ചെറിയ തോതിലാണെങ്കിലും മന്ദത അനുഭവിക്കുന്ന വേളയിലാണ് ആലിബാബ കമ്പനി ഉടമയായ ജാക്ക് മായുടെ '996' തിയറിയും വൻ വിവാദത്തിന് വഴിയൊരുക്കിയത്. ഇതിനു പിന്നാലെയാണ് ബിസിനസ് ഭീമന്റെ തിയറി സ്വീകരിച്ചാൽ ഇന്ത്യയ്ക്കും മികച്ച രീതിയിൽ വ്യവസായ സാധ്യതകൾ വർധിപ്പിക്കാനും ഉൽപാദന മേഖലയിൽ ഉണർവ് കണ്ടെത്താനും സാധിക്കുമെന്നും ചൈനീസ് മാധ്യമം 'ഉപദേശിച്ചത്. ജാക്ക് മായുടെ വാക്കുകൾ ഇന്ത്യയ്ക്ക് എപ്രകാരം ഉപകാരപ്പെടും എന്ന രീതിയിലാണ് ഗ്ലോബൽ ടൈംസ് എന്ന മാധ്യമം ഉപദേശം നൽകിയത്. ഇ-കോമേഴ്‌സ്, റീട്ടെയ്ൽ, ഐടി എന്നിവ കൈകാര്യം ചെയ്യുന്ന ചൈനീസ് വ്യാപാര ഭീമനാണ് ആലിബാബ.

996 തിയറിയിലൂടെ ഓരോ ജീവനക്കാരനും കൂടുതൽ നേരം ജോലി ചെയ്യണമെന്നാണ് ജാക്ക് മാ പറയുന്നത്. ഇത് മുഖ്യമായും സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചായിരുന്നുവെന്നും റിപ്പോർട്ട് വന്നിരുന്നു. ഒരാൾ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ ജോലി ചെയ്യാൻ തയാറാകാകണമെന്നാണ് 996 തിയറിയിലൂടെ മുഖ്യമായും പറയുന്നത്. ഇത് വിവാദം കത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ തിയറി പ്രാവർത്തികമാക്കിയാൽ മതിയെന്ന് ഗ്ലോബൽ ടൈംസ് ഉപദേശിച്ചത്. തന്റെ കമ്പനിയിലെ ജീവനക്കാർക്കായി നടത്തിയ സമൂഹ വിവാഹത്തിൽ നടത്തിയ പ്രസംഗവും ഇതിനിടെ വിവാദം സൃഷ്ടിച്ചിരുന്നു.

സന്തോഷം കൈവരിക്കാൻ ഒരാൾ ആഴ്ചയിൽ ആറ് ദിവസം, ആറ് തവണ, ദീർഘനേരം സെക്‌സിൽ ഏർപ്പെടണമെന്നാണ് ആലിബാബയുടെ ഉടമ 669 തിയറി ഉയർത്തിക്കാട്ടി പറഞ്ഞത്. ഈ ആശയത്തെയാണ് അദ്ദേഹം ചുരുക്കി 669 എന്ന് വിശേഷിപ്പിക്കുന്നത്. ഇതിൽ ഒൻപത് എന്നത് ചൈനീസിൽ ദീർഘനേരം എന്ന അർഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്. ജാക്ക് മായുടെ പ്രതികരണം പുറത്ത് വന്നതോടെ പ്രതിഷേധവും ശക്തമായി. ജാക്ക് മാ ജനസംഖ്യ വർധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്ന് ചിലർ വാദിച്ചു.

ആലിബാബ അവരുടെ ഔദ്യോഗിക വീബോ പേജിൽ സംഭവം പോസ്റ്റ് ചെയ്തിരുന്നു. 102 വധൂവരന്മാർ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് ജാക്ക് മായുടെ വിവാദമായ പ്രസംഗം അരങ്ങേറിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ഉൽപ്പാദന മേഖലയുടെ വളർച്ച നിരക്കിൽ മുൻ വർഷത്തേക്കാൾ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ അവസാനിച്ച വർഷം ഉൽപാദന മേഖലയിൽ 3.6 ശതമാനമാണ് വളർച്ച നിരക്ക്. മുൻ വർഷം ഇത് 4.4 ശതമാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP