Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറസ്റ്റു വാറണ്ട് ഉത്തരവ് കൈയിൽ ലഭിച്ചതോടെ കൽക്കത്ത തങ്കച്ചിയെ തേടി വനപാലകർ; ആർക്കും പിടികൊടുക്കാതെ പരിധിക്ക് പുറത്തേക്ക് മുങ്ങി തങ്കച്ചിയും; ജാമ്യം വ്യവസ്ഥയും ലംഘിച്ച് കോർപ്പറേറ്റുകളുടെ ഇഷ്ടക്കാരി ഒളിവിൽ കഴിയുന്നത് രോഗവസ്ഥയിലുള്ള മകളുമൊത്തെന്ന് സൂചന; ഡാബറിനും വിജയ്മല്യയ്ക്കും വരെ ആനക്കൊമ്പുകൾ എത്തിച്ചു നൽകിയ ഇടമലയാർ ആനവേട്ട കേസ്സിലെ മുഖ്യപ്രതി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സുഖമായി വാഴുന്നു

അറസ്റ്റു വാറണ്ട് ഉത്തരവ് കൈയിൽ ലഭിച്ചതോടെ കൽക്കത്ത തങ്കച്ചിയെ തേടി വനപാലകർ; ആർക്കും പിടികൊടുക്കാതെ പരിധിക്ക് പുറത്തേക്ക് മുങ്ങി തങ്കച്ചിയും; ജാമ്യം വ്യവസ്ഥയും ലംഘിച്ച് കോർപ്പറേറ്റുകളുടെ ഇഷ്ടക്കാരി ഒളിവിൽ കഴിയുന്നത് രോഗവസ്ഥയിലുള്ള മകളുമൊത്തെന്ന് സൂചന; ഡാബറിനും വിജയ്മല്യയ്ക്കും വരെ ആനക്കൊമ്പുകൾ എത്തിച്ചു നൽകിയ ഇടമലയാർ ആനവേട്ട കേസ്സിലെ മുഖ്യപ്രതി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സുഖമായി വാഴുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇടമലയാർ ആനവേട്ട കേസ്സിലെ മുഖ്യപ്രതി കൊൽക്കത്ത തങ്കച്ചി വീണ്ടും പരിധിയിക്ക് പുറത്ത്. ജാമ്യം വ്യവസ്ഥ ലംഘിച്ച് കോർപ്പറേറ്റുകളുടെ ഇഷ്ടക്കാരി ഒളിവിൽ കഴിയുന്നത് രോഗവസ്ഥയിലുള്ള മകളുമൊത്തെന്ന് സൂചന. കോതമംഗലം കോടതിയിൽ ഹാജരായശേഷം അപ്രത്യക്ഷയായ തങ്കച്ചിയെ പിടികൂടാൻ വനംവകുപ്പധികൃതർ അറസ്റ്റുവാറണ്ടുമായി നെട്ടോത്തിൽ. ഇടമലയാർ ആനവേട്ട കേസ്സിലെ മുഖ്യപ്രതി കൊൽക്കത്ത തങ്കച്ചിയെന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി സിന്ധു ജാമ്യവ്യവസ്ഥ പ്രകാരം കഴിഞ്ഞമാസം 23-ന് കോതമംഗലം കോടതിയിൽ ഹാജരാവേണ്ടതായിരുന്നു.

ഈ ദിവസം കസ്റ്റഡിയിലെടുക്കാൻ ലക്ഷ്യമിട്ട് വനപാലക സംഘം കോടതി പരിസരത്ത് തമ്പടിച്ചിരുന്നു. ഇതുമനസ്സിലാക്കിയാകണം തങ്കച്ചി കോടതിയിലെത്തിയില്ല. തുടർന്നാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി അധികൃതർക്ക് വ്യക്തമായത്. തുടർന്ന് തങ്കച്ചിയെ അറസ്റ്റുചെയ്യാൻ അനുമതി തേടി വനംവകുപ്പധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി അധികൃതരുടെ ആവശ്യം അംഗീകരിച്ച് ഉത്തരവും പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ച ആദ്യം അറസ്റ്റുവാറണ്ട് അനുവദിച്ചുള്ള ഉത്തരവ് കൈയിൽക്കിട്ടിയതോടെയാണ് അധികൃതർ തങ്കച്ചിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയത്.

മാസങ്ങൾ നീണ്ടുന്ന അന്വേഷണത്തിനൊടുവിലാണ് ഡാബറിലും വിജയ്മല്യയ്ക്കും വരെ ആനക്കൊമ്പുകൾ എത്തിച്ചുനൽകിയെന്ന് പറയപ്പെടുന്ന സിന്ധുവിനെ വനംവകുപ്പധികൃതർ കൊൽക്കത്തയിൽ നിന്നും പിടികൂടിയത്. ഇവിടെ കോടതിയിൽ തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നതിനപ്പുറമുള്ള വിവരമൊന്നും ഇവരെക്കുറിച്ച് അധികൃതർക്ക് കാര്യമായൊന്നും അറിയില്ലെന്നാണ് സൂചന. ഇടമലയാർ ആനവേട്ട കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചിയുടെ ഉന്നതരുമായിള്ള ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം അധികൃതർക്ക് ബോദ്ധ്യമായത്.

ഡാബറും കിങ് ഫിഷർ ഉടമ വിജയ് മല്യയുമൊക്കെയായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടുന്നതിനായി വനംവകുപ്പധികൃതർ ദിവസങ്ങളോളം കൊൽക്കത്തയിൽ തങ്ങി അന്വേഷണം നടത്തിയിരുന്നു.ഈയവസരത്തിലെല്ലാം ഒളി സങ്കേതങ്ങൾ മാറി മാറി ഇവർ രക്ഷപെടുകയായിരുന്നു. എസിഎഫ് മനു സത്യൻ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ സിജോ സാമുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അടുത്തിടെ കൊൽക്കത്തയിൽ നടത്തിയ തിരച്ചിലിലാണ് തങ്കച്ചിയെ പിടികൂടിയത്.

തുടർന്ന് വനപാലകരുടെ സഹായത്തോടെ ഇവർ കോടതമംഗലം കോടതിയിൽ ഹാജരാവുകയും കേസന്വേഷണവുമായി സഹകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.കൊൽക്കത്തയിൽ നിന്നും വനംവകുപ്പ് സംഘത്തിനൊപ്പമാണ് തങ്കച്ചി നെടുംമ്പാശേരിയിൽ വിമാനമിറങ്ങിയത്. തുടർന്ന് ഇവർ ബന്ധുവിനൊപ്പം കാറിൽകയറി സ്ഥലം വിട്ടു.പിന്നീട് ഇവർ കോടതിയിൽ എത്തുമ്പോഴും വനംവകുപ്പധികതരുടെ സംരക്ഷണം ലഭിച്ചിരുന്നു.അനുനയത്തിൽ നിന്നശേഷം അധികൃതരെ കബളിപ്പിച്ച് ഇവർ രക്ഷപെടുകയായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

ജയിലിൽക്കഴിയുന്ന മകന്റെ റിമാന്റ് കാലാവധി ഈ മാസം 22-ന് അസാനിക്കുന്ന സാഹചര്യത്തിൽ ജാമ്യപേക്ഷ പരിഗണിക്കാനിടയുണ്ടെന്നും ഇത് അനുവദിച്ചാൽ മകൻ പുറത്തിറങ്ങുമെന്നും തുടർന്നായിരിക്കും തങ്കച്ചി കേസ്സിൽ നടപടികൾ നേരിടാനെത്തുമെന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. തൊണ്ടി വസ്തുക്കളുടെ മൂല്യത്താലും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യന്തരതലത്തിൽ പോലും ശ്രദ്ധയാകർഷിച്ചിരുന്നു.നൂറിലേറെ പ്രതികളുള്ള ഈ കേസിൽ 500 കിലോയിലേറെ ആനക്കൊമ്പും 30 -ൽപ്പരം തോക്കുകളും കണ്ടെടുത്തിരുന്നു. ഫോറസ്റ്റ് വിജിലൻസ് സി സി എഫ് സുരേന്ദ്രകുമാർ,പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെട്ട അന്വേഷക സംഘമാണ് ആദ്യഘട്ടത്തിൽ തങ്കച്ചിയെ കണ്ടെത്താൻ കൊൽക്കത്ത കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

ഈ കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഈഗിൾ രാജൻ, കൂട്ടാളികളായ ഉമേഷ് അഗർവാൾ ,അജിബ്രൈറ്റ് തുടങ്ങയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം തങ്കച്ചിയെത്തേടി കൊൽക്കത്തക്ക് തിരിച്ചത്. കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാനകണ്ടെത്തൽ.കൊൽക്കത്ത തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രതികൾ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു.

ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരിയായ തങ്കച്ചി ബഹുഭാഷ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാർത്ഥ പേര് സിന്ധു എന്നാണെന്നും ഈ ഘട്ടത്തിൽ അന്വേഷക സംഘം കണ്ടെത്തിയിരുന്നു. വർഷങ്ങളായി കൊൽക്കത്തകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധംപുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പിനിക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ അധികൃതർക്ക് വ്യക്തമായിട്ടുള്ളത്. ഈ സ്ഥിതിയിൽ തങ്കച്ചിയുടെ ഇടപാടുകൾ പലകോടികൾക്കുമുകളിൽ കണ്ടേക്കാമെന്നും ഇതുസംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് അധികൃതരുടെ കണക്ക് കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP