Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി' യുടെ വിദേശ സന്ദർശനമെന്ന പ്രചരണംവാസ്തവ വിരുദ്ധം; ഗൾഫിലെ വിശ്വാസികളും മാധ്യമ പ്രവർത്തകരും വഞ്ചിതരാവരുത് - പൂക്കോയ തങ്ങൾ

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി' യുടെ വിദേശ സന്ദർശനമെന്ന പ്രചരണംവാസ്തവ വിരുദ്ധം; ഗൾഫിലെ വിശ്വാസികളും മാധ്യമ പ്രവർത്തകരും വഞ്ചിതരാവരുത് - പൂക്കോയ തങ്ങൾ

മനാമ: 'ഇന്ത്യൻ ഗ്രാന്റ് മുഫ്തി'യുടെ വിദേശ സന്ദർശനം എന്ന പേരിൽ ഗൾഫ് രാഷ്ട്രങ്ങളിൽ കാന്തപുരം വിഭാഗം സുന്നികൾ നടത്തുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും വിഘടിത സുന്നികളുടെ കുപ്രചരണങ്ങളിൽ ഗൾഫിലെ വിശ്വാസികളും സ്വദേശികളും മാധ്യമ പ്രവർത്തകരും വഞ്ചിതരാവരുതെന്നും ചെയർമാൻ സയ്യിദ് പൂക്കോയ തങ്ങൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഉുംറക്കെത്തിയ അദ്ദേഹം മക്കയിൽ വച്ചാണ് ഇക്കാര്യം അറിയിച്ചത്.

യഥാർത്ഥത്തിൽ, വർഷങ്ങളായി ഇന്ത്യയിലെ ബറേൽവി നേതൃത്വമാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ തിരഞ്ഞെടുത്തുവരുന്നത്.മുൻ ഗ്രാൻഡ് മുഫ്തി താജുശ്ശരീഅ മുഫ്തി അഖ്തർ റസാഖാന്റെ നിര്യാണത്തെ തുടർന്ന് പുതിയ ഗ്രാന്റ് മുഫ്തിയെ അവർ പ്രഖ്യാപിക്കാനിരിക്കെ, കാന്തപുരം വിഭാഗം സുന്നികളുടെ വിദ്യാർത്ഥി സംഘടന, അവരുടെ നേതാവായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു.

ബറേൽവി നേതൃത്വത്തിന്റെ കീഴ് വഴക്കമനുസരിച്ച്, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച്, ഏറെ വൈകാതെ മുൻഗ്രാന്റ് മുഫ്തിയുടെ മകനും പണ്ഢിതനുമായ മുഫ്തി അസ്ജദ് റസാഖാനെ പുതിയ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചതോടെയാണ് കാന്തപുരം വിഭാഗത്തിന്റെ കുത്സിത നീക്കം പരാജയപ്പെട്ടത്. എന്നാൽ ഇതിൽ നിന്നുള്ള ജാള്യത മറക്കാനാണ് അവരിപ്പോൾ കാന്തപുരത്തെ സ്വയം പ്രഖ്യാപിത ഗ്രാന്റ് മുഫ്തിയായി കൊണ്ടു നടക്കുന്നത്. വിദേശ രാഷ്ട്രങ്ങളിൽ ഗ്രാന്റ് മുഫ്തി എന്ന പദവിയിൽ പരിചയപ്പെടുത്തി വലിയ സാന്പത്തിക കൊള്ളയും ചൂഷണവുമാണ് അവർ ലക്ഷ്യം വെക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.

അതിനിടെ, യഥാർത്ഥ ഗ്രാന്റ് മുഫ്തി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബറേൽവി പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കുകയും കാന്തപുരത്തിന്റെ അവകാശ വാദം വ്യാജമാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കേരളത്തിലെ മാധ്യമങ്ങളെ അറിയിക്കാനായി നാട്ടിൽ പ്രസിദ്ധീകരണത്തിന് നൽകുകയും ചെയ്തിരുന്നു.

ബറേൽവി നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ച്, ജമാഅത്തെ റസായെ മുസ്ഥഫ വൈസ് പ്രസിഡന്റ് സൽമാൻ ഹസൻ ഖാൻ ഖാദിരി ഒപ്പുവെച്ച പ്രസ്തുത കുറിപ്പും പുതിയ ഗ്രാൻഡ് മുഫ്തി അസ്ജദ് റസാഖാനാണ് എന്ന് വ്യക്തമാക്കുന്ന രേഖകളും സമസ്ത നേതാക്കൾ ഏപ്രിൽ 29ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്തതുമാണ്.

എന്നാൽ അതെല്ലാം അവഗണിച്ചാണിപ്പോൾ ഗൾഫ് രാഷ്ട്രങ്ങളിലെ മാധ്യമങ്ങളിലൂടെ കാന്തപുരത്തെ 'ഇന്ത്യൻ ഗ്രാന്റ്മുഫ്തി'യായി തെറ്റിദ്ധരിപ്പിച്ച് എഴുന്നള്ളിക്കുകയും പ്രത്യേക സ്വീകരണ പരിപാടികൾ സംഘടിപ്പിച്ച്പുതിയ ചൂഷണ ശ്രമങ്ങൾ നടക്കുന്നതും.

പ്രവാസി മലയാളികളിൽ നിന്നും അറബികളിൽ നിന്നും പണം തട്ടാനുള്ള വിഘടിതരുടെ ഒരു കുതന്ത്രം മാത്രമാണിത്. ഇതിൽ പ്രവാസി മലയാളികളും ഗൾഫ് രാഷ്ട്രങ്ങളിലെ മാധ്യമ പ്രവർത്തകരും വഞ്ചിതരാവരുത്.

കാന്തപുരത്തെ, ഇന്ത്യൻ ഗ്രാന്റ് മുഫ്തിയായി അവതരിപ്പിക്കുന്ന വിഘടിത സംഘടനകളുടെ പ്രസ്‌റിലീസുകൾ അപ്പടി പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ, വിഘടിതരുടെ ചൂഷണത്തിന് കരുവാക്കപ്പെടുകയാണെന്നും അവർ അക്കാര്യം തിരിച്ചറിയണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

പ്രവാചകൻ മുഹമ്മദ് നബി(സ)യുടെതെന്ന പേരിൽ 7 വർഷം മുന്പ് ബോംബെയിൽ നിന്നും വ്യാജ കേശം ഇറക്കുമതി ചെയ്തതും അതിന്റെ പേരിൽ കോടികൾ പിരിച്ചെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്തതും ഇതേ കാന്തപുരമാണ്.

പ്രസ്തുത കേശം സൂക്ഷിക്കാൻ 40 കോടിയുടെ പള്ളി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച്, അതിന്റെ പേരിൽ നിരവധി പ്രവാസികളെയാണ് അദ്ദേഹവും അനുയായികളും ചൂഷണം ചെയ്തത്. എന്നാൽ പണം സ്വരൂപിച്ച് 7 വർഷം കഴിഞ്ഞിട്ടും തിരുകേശത്തിന്റെ പേരിൽ ഒരു പള്ളി അവർ നിർമ്മിച്ചിട്ടില്ലെന്ന് മാത്രമല്ല, പ്രസ്തുത പള്ളി എവിടെ നിർമ്മിക്കുമെന്ന് കൃത്യമായി പ്രഖ്യാപിക്കാൻ പോലും അദ്ദേഹം തയ്യാറായിട്ടില്ല.

വർഷങ്ങളോളം ഈ പള്ളിയുടെ പേരിൽ, ഗൾഫിലെ പ്രവാസി മലയാളികളിൽ നിന്നും ഒരു വ്യക്തിക്ക് ഇന്ത്യൻ രൂപ 1000ത്തിനു തുല്യമായ ദിനാറും ദിർഹമുമായി കോടിക്കണക്കിന് സംഖ്യയാണവർ സ്വരൂപിച്ചത്. ഈ സംഖ്യ സ്വരൂപിക്കാനായി വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസികൾക്കിടയിൽ വിതരണം ചെയ്ത കൂപ്പണുകളിൽ റസീപ്റ്റ് നന്പർ പോലും വിഘടിതർ രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താൽ പള്ളിയുടെ പേരിൽ ശേഖരിച്ച കോടിക്കണക്കിന് സംഖ്യയുടെ കൃത്യമായ കണക്കുപോലും ഇന്ന് ലഭ്യമല്ല.

ഇക്കാര്യങ്ങൾ പല തവണ ചോദിച്ചിട്ടും കൃത്യമായ ഒരു വിശദീകരണം പോലും നൽകാതെയാണ് ഇപ്പോൾ അടുത്ത ധനസന്പാദനത്തിനും ചൂഷണത്തിനും അവർ ഇറങ്ങി തിരിച്ചിരിക്കുന്നതെന്നും വിശുദ്ധ റമദാനിൽ പോലും വിശ്വാസികളെ നിർലജ്ജം ചൂഷണം ചെയ്യുന്ന ഇവരെ വിശ്വാസികൾ കരുതിയിരിക്കണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP