Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡംഭു കാട്ടി എത്തിയ വോൾവോയും ജീവനക്കാരുടെ വിയർപ്പിന്റെ വില; 1.15 കോടിയുടെ കാർ വാങ്ങിയത് ആശുപത്രിയിലെ ലക്ഷങ്ങൾ കൊടുത്ത്; ഐസിഐസിഐ ബാങ്കിലെ ലോണിന് ഹോസ്പിറ്റലിൽ അടയ്ക്കുന്നത് പ്രതിമാസം 1.73ലക്ഷം; ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് മകൻ അലറുമ്പോൾ അമ്മ ഒളിച്ചിരുന്നത് ഇതേ കാറിൽ; കെ എൽ 07 സി കെ 7000 എന്ന കാറിന് പിന്നിൽ പിവി എസ് ആശുപത്രിയുടെ നഷ്ടം കൂട്ടാനുള്ള ചതിയോ? കാർ ലോണിന്റെ വിശദാംശങ്ങൾ മറുനാടന്

ഡംഭു കാട്ടി എത്തിയ വോൾവോയും ജീവനക്കാരുടെ വിയർപ്പിന്റെ വില; 1.15 കോടിയുടെ കാർ വാങ്ങിയത് ആശുപത്രിയിലെ ലക്ഷങ്ങൾ കൊടുത്ത്;  ഐസിഐസിഐ ബാങ്കിലെ ലോണിന് ഹോസ്പിറ്റലിൽ അടയ്ക്കുന്നത് പ്രതിമാസം 1.73ലക്ഷം; ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് മകൻ അലറുമ്പോൾ അമ്മ ഒളിച്ചിരുന്നത് ഇതേ കാറിൽ; കെ എൽ 07 സി കെ 7000 എന്ന കാറിന് പിന്നിൽ പിവി എസ് ആശുപത്രിയുടെ നഷ്ടം കൂട്ടാനുള്ള ചതിയോ? കാർ ലോണിന്റെ വിശദാംശങ്ങൾ മറുനാടന്

എം മനോജ് കുമാർ

കൊച്ചി: എട്ടു മാസമായി ശമ്പളം നൽകുന്നില്ല, ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം അഞ്ഞൂറോളം ജീവനക്കാരെ പെരുവഴിയിലാക്കി നടതള്ളാൻ ശ്രമം, ആശുപത്രിയിലെ ഓരോ ഫ്‌ളോറുകളും അടച്ചുപൂട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പിരിച്ചുവിടുകയാണ്. പടുകൂറ്റൻ ആശുപത്രി കെട്ടിടത്തിൽ തനിച്ച് ജോലി ചെയ്യുന്നതിൽ ജീവൽഭീതിയിലെന്ന് നഴ്‌സുമാരും, ജീവനക്കാരെ ബലിയാടാക്കി കൊച്ചിയിലെ പിവി എസ് ആശുപത്രി 600 കോടിക്ക് മറിച്ചു വിൽക്കാൻ മാതൃഭൂമി മുതലാളി പി വി ചന്ദ്രന്റെ കുടുംബം സ്വന്തം ആശുപത്രിയിൽ കാട്ടിക്കൂട്ടുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയെ തകർത്തത് മാനേജ്മെന്റിന്റെ ആഡംബര ജീവിത ഭ്രമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശമ്പളം നൽകാത്ത സംഭവത്തിൽ ലേബർ ഓഫീസിൽ ചർച്ചയ്ക്കെത്തിയ ചന്ദ്രന്റെ മകൾ പി വി മിനി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ തല വഴി മുണ്ടിട്ട് ഓടിയൊളിച്ചു. ഈ ചർച്ചയ്ക്ക് എത്തിയത് ഒരു വോൾവോ കാറിലായിരുന്നു. ഒരു കോടിയോളം രൂപ വിലവരുന്ന കാർ. ഈ കാറും പിവി എസ് ആശുപത്രിയിലെ ജീവനക്കാരുടെ വിയർപ്പിൽ നിന്ന് വാങ്ങിയതാണെന്നാണ് സൂചന.

കെ എൽ07സി കെ7000 എന്ന വോൾവോ കാറിലാണ് മിനിയും മകനും ചർച്ചയ്‌ക്കെത്തിയത്. 2017 ജൂണിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ഇത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് പിവി എസ് ആശുപത്രിയുടെ പേരിൽ ഒരു വോൾവോ കാർ പുതുതായി വാങ്ങിയിട്ടുണ്ട്. പിവി എസ് ആശുപത്രിയുടെ ചെലവിൽ ഏതാണ് ഒന്നേകാൽ കോടിക്ക് അടുത്ത് തുക ചെലവാക്കിയാണ് ഈ കാർ വാങ്ങിയത്. തീർത്തും സ്വകാര്യ ആവശ്യത്തിനാണ് മുതലാളിമാർ ഈ കാർ ഉപയോഗിക്കുന്നത്. പിവി എസ് ആശുപത്രിയുടെ മാനേജിങ് ഡയറക്ടറുടെ പേരിൽ വാങ്ങിയ ഈ കാറിന് ഐസിസിഐ ബാങ്കിൽ 84 ലക്ഷം രൂപയാണ് ലോൺ എടുത്തിരിക്കുന്നത്. മിനിയും മകനും സഞ്ചരിക്കുന്ന ആഡംബര വാഹനത്തിനായി ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപയാണ് പ്രതിമാസം ആശുപത്രിയുടെ അക്കൗണ്ടിൽ നിന്നും ലോണിലെ തിരിച്ചടവായി ഐസിസിഐ ബാങ്കിലേക്ക് പോകുന്നത്. 2022 മെയ്‌ മാസം വരെ ഇങ്ങനെ മാനേജിങ് ഡയറക്ടറുടെ അടിപൊളിയാത്രയ്ക്കായി ആശുപത്രിയുടെ അക്കൗണ്ടിലേക്ക് പണമൊഴുകുന്നു.

ആശുപത്രിയിൽ പ്രതിസന്ധി തുടങ്ങുന്നത് ഏതാണ് രണ്ട് കൊല്ലം മുമ്പാണ്. ഇതേ സമയമാണ് ഈ വോൾവോ കാർ ആശുപത്രിയുടെ അക്കൗണ്ടിൽ നിന്നും വാങ്ങുന്നത്. ആശുപത്രിയുടെ കാർ ആയതു കൊണ്ട് ഡീസൽ അടിക്കുന്നതും ജീവനക്കാരുടെ വിയർപ്പിൽ നിന്നും തന്നെയാണ്. ആഡംബര വാഹനമായതു കൊണ്ട് മൈലേജും വളരെ കുറവായിരിക്കും. അതിനാൽ ആശുപത്രിയിൽ നിന്ന് ഡീസൽ തുകയിലും വലിയൊരു ഭാഗം ഈ കാറിന് വേണ്ടി പോയിട്ടുണ്ടാകാം. അങ്ങനെ ആശുപത്രിയുടെ പണം പലവഴിക്ക് വകതിരിച്ചു വിട്ടാണ് നല്ല നിലയിൽ പ്രവർത്തിച്ച ആശുപത്രിയെ പ്രതിസന്ധിയിലാക്കിയത്. തൊഴിൽ വകുപ്പിന്റെ ഓഫീസിൽ വന്നതും ഇതേ കാറിലാണെന്ന് വ്യക്തമാക്കുന്നതാണ് മോട്ടോർ വെഹിക്കൾ സൈറ്റിലെ വിവരങ്ങളും. മാനേജിങ് ഡയറക്ടറുടെ പേരിലാണ് കെ എൽ07സി കെ7000 എന്ന വോൾവോ കാറും രജിസ്റ്റർ ചെയ്തിരിക്കുന്നതും.

പി വി ചന്ദ്രന്റെ മകളുടെ ഉടമസ്ഥതയിലുള്ള കലൂർ പിവി എസ് ആശുപത്രിയിൽ ജീവനക്കാരെ പുകച്ച് പുറത്താക്കാൻ ശ്രമം ഏറെ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. ഡോക്ടർമാരും ലാബ് ടെക്‌നീഷ്യന്മാരും നഴ്സുമാരും അടക്കമുള്ള 500 ഓളം ജീവനക്കാരെയാണ് പിവി എസ് ആശുപത്രി മാനേജ്‌മെന്റ് പുകച്ചു പുറത്താക്കാൻ ശ്രമം നടക്കുന്നത്. കൊച്ചിയുടെ കണ്ണായ കലൂരിൽ ആറേക്കറിൽ 14 നിലകളിൽ വ്യാപിച്ചു നിൽക്കുന്ന ആശുപത്രി മറിച്ച് വിൽക്കാനാണ് ആശുപത്രി മാനേജ്‌മെന്റ് ശ്രമിക്കുന്നത്. 600 കോടിയോളം വിലമതിക്കുന്ന ഈ ആശുപത്രി സമുച്ചയം ഏറ്റെടുപ്പിക്കാൻ വിവിധ ആശുപത്രി ഗ്രൂപ്പുകളുമായി മാനേജ്മെന്റ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ ഇതുവരെ ഫലവത്തായിട്ടില്ല. ആശുപത്രി വിൽക്കാൻ ശ്രമങ്ങൾ നടത്തുന്നത് കാരണം ആശുപത്രി ലാഭത്തിൽ നിന്നും നഷ്ടത്തിലാക്കാനും മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. മുതലാളിമാർ സഞ്ചരിക്കുന്ന ആഡംബര വാഹനത്തിന് ആശുപത്രിയിൽ നിന്ന് പണം കൊടുത്തതും ഇതിന്റെ ഭാഗമായാണ്. മാസ അടവും മറ്റും കൂടിയാകുമ്പോൾ കമ്പനിയുടെ ലാഭം കുറയ്ക്കാനാകും. ഇത്തരത്തിൽ പല ഇടപാടുകളും ആശുപത്രിയിൽ നടക്കുന്നതായും സൂചനയുണ്ട്.

ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കുക. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുക. രാജി വയ്ക്കാൻ പ്രേരിപ്പിക്കുക. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാതിരിക്കുക. ആശുപത്രി പുതിയ മാനേജ്‌മെന്റിന് കൈമാറും മുൻപ് നിലവിലെ എല്ലാ ജീവനക്കാരെയും പറഞ്ഞുവിടുക. ക്‌ളീൻ ആയ ആശുപത്രി കോടികൾക്ക് പുതിയ ഗ്രൂപ്പിന് കൈമാറുക. ഈ തന്ത്രത്തിൽ കുരുക്കിയാണ് മാനേജ്‌മെന്റ് ജീവനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്നത്. രണ്ടു വർഷമായി ആശുപത്രി മറിച്ച് വിൽക്കാൻ ആശുപത്രി മാനേജ്മെന്റ് ശ്രമം തുടങ്ങിയിട്ട്. ഈ ശ്രമം തുടങ്ങിയതോടെ ലാഭത്തിലായി പോകുന്ന ആശുപത്രി നഷ്ടത്തിലാക്കാനും ഒപ്പം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ മനഃപൂർവം രാജിവയ്ക്കാൻ പ്രേരിപ്പിക്കുക, മികച്ച ഡോക്ടർമാരെ ഒഴിവാക്കാൻ ശ്രമിക്കുക, ശമ്പളം നാമമാത്രമായി നൽകുക തുടങ്ങിയ നടപടികൾ ആശുപത്രി മാനേജ്‌മെന്റ് കൈക്കൊണ്ടത്.

മൂന്നു മാസം മുൻപ് കോഴിക്കോട്ടുള്ള പ്രമുഖ ആശുപത്രിക്ക് ഇവർ പിവി എസ് ആശുപത്രി കൈമാറാൻ തീരുമാനിച്ചിരുന്നു. മുന്നൂറ് കോടിക്ക് ആണ് ഈ കൈമാറ്റമെന്നാണ് ആശുപത്രി ജീവനക്കാർ അറിഞ്ഞത്. കോഴിക്കോടെ ഈ ആശുപത്രിക്ക് പിവി എസ് കൈമാറുകയാണ് എന്ന് മാനേജമെന്റ് പ്രതിനിധികൾ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ശ്രമം ചീറ്റിപ്പോയി. 300 കോടി എന്നത് അബദ്ധതീരുമാനമാണ് എന്ന് മനസിലാക്കിയാണ് കോഴിക്കോട്ടെ ആശുപത്രി മാനേജ്‌മെന്റ് പിൻവാങ്ങിയത്. ഇതോടെ പെട്ടുപോയത് ജീവനക്കാരാണ്. രണ്ടു വർഷമായി കിട്ടാനുണ്ടായിരുന്ന ശമ്പള കുടിശികയും ആറുമാസമായി പൂർണ്ണമായും നിലച്ചിരിക്കുന്ന ശമ്പളവും കിട്ടാതെ പ്രതിസന്ധിയിലാണ് ജീവനക്കാർ. റുമാസത്തിലധികമായി ലോൺ അടവ് മുടങ്ങിയത് കാരണം ജീവനക്കാരിൽ പലരും ജപ്തി ഭീഷണിയിലാണ്. ഇതിനിടെയാണ് ഒരു കോടിയിൽ അധികം രൂപ വിലവരുന്ന വോൾവോ കാർ ജീവനക്കാരുടെ വിയർപ്പ് കൊടുത്ത് വാങ്ങിയുള്ള മുതലാളിമാരുടെ കറക്കം.

കെടിസിയുടെ പി.വി ചന്ദ്രന്റെ മകൾ പി.വി.മിനിയും പി.വി.അഭിഷേകുമാണ് ഇപ്പോൾ ആശുപത്രി ഉടമകൾ. പക്ഷെ ആശുപത്രി ഉടമകൾ ആരും ആശുപത്രിയെ തിരിഞ്ഞു നോക്കുന്നില്ല. പി.വി.മിനിയുമായി ആത്മബന്ധം പുലർത്തിയവർ ആയിരുന്നു ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ. പക്ഷെ ഇപ്പോൾ മിനിയും കൈകഴുകിയിരിക്കുകയാണ്. ശമ്പളബാക്കി തിരികെ നൽകുന്ന കാര്യത്തിൽ ആരും ഒരുറപ്പും നൽകുന്നില്ല. മാനേജ്‌മെന്റ് പ്രതിനിധികൾ ആരും ഇപ്പോൾ വരാറുമില്ല. മാനേജമെന്റ് ചെയ്തികൾ തന്നെയാണ് ആശുപത്രി നേരിടുന്ന പ്രതിസന്ധിക്ക് പിന്നിൽ. പ്രതിസന്ധി രൂക്ഷമായപ്പോൾ തന്നെ മിനി മുങ്ങിയിരുന്നു. ഇടയ്ക്ക് പി.വി.മിനി വന്നപ്പോൾ ജീവനക്കാരെ കണ്ടിരുന്നു. ഈ പ്രതിസന്ധിയെക്കുറിച്ച് താൻ അറിഞ്ഞില്ല എന്നാണ് അവർ പറഞ്ഞത്. മുൻപ് തന്നെ ശ്രദ്ധയിൽപെടുത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താൻ അത് അന്ന് ഗൗരവമായി എടുത്തിരുന്നില്ല എന്നാണ് ഇവർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP