Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശ്ശൂർ കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകും; സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകും; ജനങ്ങൾ നരേന്ദ്ര മോദിക്കെതിരായാണ് വോട്ട് ചെയ്തത്; ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി എത്തിയത് തനിക്ക് തിരിച്ചടിയായെന്ന് പറഞ്ഞിട്ടില്ലെന്ന് ടി എൻ പ്രതാപൻ; തൃശ്ശൂരിൽ മാത്രമല്ല, ആലത്തൂരും ചാലക്കുടിയും യുഡിഎഫ് ജയിക്കുമെന്ന് പ്രതാപൻ

തൃശ്ശൂർ കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകും; സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകും; ജനങ്ങൾ നരേന്ദ്ര മോദിക്കെതിരായാണ് വോട്ട് ചെയ്തത്; ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി എത്തിയത് തനിക്ക് തിരിച്ചടിയായെന്ന് പറഞ്ഞിട്ടില്ലെന്ന് ടി എൻ പ്രതാപൻ; തൃശ്ശൂരിൽ മാത്രമല്ല, ആലത്തൂരും ചാലക്കുടിയും യുഡിഎഫ് ജയിക്കുമെന്ന് പ്രതാപൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂരിൽ നിന്നും മോശം വാർത്തകൾ വരുമെന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ താൻ പറഞ്ഞതായുള്ള വാദങ്ങൾ തെറ്റാണെന്ന് ടി എൻ പ്രതാപൻ. കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് താൻ ആശങ്ക അറിയിച്ചിട്ടില്ലെന്നാണ് പ്രതാപൻ പറഞ്ഞത്. തൃശ്ശൂരിൽ നരേന്ദ്ര മോദിക്ക് എതിരായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം യുഡിഎഫിന് കിട്ടും. കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകും. ഇടതുപക്ഷമാകും തൃശ്ശൂരിൽ രണ്ടാമതെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടി ആയെന്നും ടി എൻ പ്രതാപൻ കെപിസിസി നേതൃയോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു എന്നായിരുന്നു മുമ്പ് വന്ന വാർത്ത. തൃശ്ശൂരിൽ നിന്ന് നെഗറ്റീവ് വാർത്ത വരുമെന്നായിരുന്നു ടി എൻ പ്രതാപൻ ഉന്നയിച്ച ആശങ്ക. ഇങ്ങനെയൊരു വാർത്ത വന്നത് എങ്ങനെയെന്നറിയില്ല എന്ന് ടി എൻ പ്രതാപൻ പറഞ്ഞു. യോഗത്തിൽ നടന്ന ചർച്ചകൾ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

സുരേഷ് ഗോപി വരുന്നതിന് മുമ്പ് തൃശ്ശൂരിൽ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമുണ്ടായിരുന്നു. സുരേഷ് ഗോപി സ്ഥാനാർത്ഥിയായി എത്തിയ ശേഷം കുറച്ച് വോട്ടുകളിലൊക്കെ വ്യത്യാസം വന്നിട്ടുണ്ടാകാം. എങ്കിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് തൃശ്ശൂരിൽ പ്രവർത്തിച്ച പ്രവർത്തകർക്ക് ബോധ്യമുണ്ടെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. തൃശ്ശൂരിൽ മാത്രമല്ല, ആലത്തൂരും ചാലക്കുടിയും യുഡിഎഫ് ജയിക്കുമെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.

അതേസമയം ആരും പരാതി പറഞ്ഞില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. ഇരുപത് സീറ്റുകളിലും മികച്ച രീതിയിൽ യുഡിഎഫ്-കോൺഗ്രസ് സംവിധാനം പ്രവർത്തിച്ചെന്നും പ്രവർത്തകരുടെ സഹകരത്തെക്കുറിച്ച് എവിടെ നിന്നും പരാതി ഉയർന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിന്റെ സംഘടനാ സംവിധാനം വളരെ സജീവമായി തന്നെ ഇക്കുറി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. 20 മണ്ഡലങ്ങളിലും പഴുതടച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ആയി. ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി കൃത്യമായി യുഡിഎഫിലേക്കും കോൺഗ്രസിലേക്കും കേന്ദ്രീകരിച്ചു. പരമ്പരാഗത വോട്ടുകളെല്ലാം യുഡിഎഫിന് ലഭിച്ചു. മുൻകാലങ്ങളിൽ യുഡിഎഫിനും കോൺഗ്രസിനും കിട്ടാതെ പോയ വോട്ടുകളും ഇക്കുറി ലഭിച്ചു. പരമ്പരാഗതമായി യുഡിഎഫിന് കിട്ടാത്ത ചില വിഭാഗങ്ങളിൽ നിന്ന് യുഡിഎഫിന് വോട്ടു മറിഞ്ഞു എന്നാണ് വിലയിരുത്തലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയംയ 20ൽ 19 സീറ്റും പാർട്ടിക്ക് ലഭിക്കും എന്നാണ് യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തിയത്. പ്രചാരണത്തിന്റ അവസാന മൂന്നുദിവസം യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായെന്നും ഇന്ദിരാഭവനിൽ ചേർന്ന യോഗം വിലയിരുത്തി. 16 മുതൽ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന് കോൺഗ്രസ് നേരത്തേ വിലയിരുത്തിയിരുന്നു. 20 ലോക്‌സഭാ മണ്ഡലം കമ്മിറ്റികളിൽനിന്നു നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

ന്യൂനപക്ഷ ഏകീകരണത്തിലും എൽഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോൺഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങൽ സീറ്റുകളൊഴികെ 18ലും വിജയസാധ്യതയുണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനക്കുറവുണ്ടായെന്നാണു വിലയിരുത്തൽ. അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് അവസാന ആഴ്ച രണ്ടും കൽപിച്ചു ശ്രമിച്ചെങ്കിലും സിറ്റിങ് എംപി എം.ബി. രാജേഷിനും സിപിഎമ്മിനും മണ്ഡലത്തിലുള്ള സ്വാധീനം മറികടക്കാൻ അതു മതിയാകുമോയെന്നതിൽ ഉറപ്പു പോരാ. ന്യൂനപക്ഷ ഏകീകരണം വൻതോതിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായെങ്കിലേ അവിടെ സാധ്യതയുള്ളൂവെന്ന വിലയിരുത്തലും അന്നു പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP