Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലന്ധർ വിഷയത്തിൽ സത്യം എന്താണെന്ന് ദൈവത്തിനും അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ; സത്യം നാട്ടിൽ എല്ലാവർക്കും അറിയാൻ അത് സ്റ്റേജിൽ വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ; സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ചാനലുകൾക്ക് ചാകരപോലെ ചർച്ചകളാണ്; കൂലിക്ക് പണം മേടിച്ചാണ് 'നേരാടെ നിർഭയം' എന്നൊക്കെ പറഞ്ഞ് വാർത്ത പ്രചരിപ്പിക്കുന്നത്; തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വൈറലാകുമ്പോൾ

ജലന്ധർ വിഷയത്തിൽ സത്യം എന്താണെന്ന് ദൈവത്തിനും അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ; സത്യം നാട്ടിൽ എല്ലാവർക്കും അറിയാൻ അത് സ്റ്റേജിൽ വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ; സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ചാനലുകൾക്ക് ചാകരപോലെ ചർച്ചകളാണ്; കൂലിക്ക് പണം മേടിച്ചാണ് 'നേരാടെ നിർഭയം' എന്നൊക്കെ പറഞ്ഞ് വാർത്ത പ്രചരിപ്പിക്കുന്നത്; തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വൈറലാകുമ്പോൾ

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തിലും സഭയിലെ ചിലരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്കെതിരെയും ആഞ്ഞടിച്ച് സിറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനി. ഈ മാധ്യമങ്ങൾ സഭയ്ക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്നും അതിന് മാധ്യമങ്ങൾക്ക് തീവ്രവാദ ശക്തികൾ പോലെയുള്ള സംഘടിത ശക്തികളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്നും മാലിന്യം മാത്രം വിളമ്പുന്ന ഓൺലൈൻ മാധ്യമങ്ങളെ പൂട്ടിക്കണമെന്നും ബിഷപ് പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ ഞായറാഴ്ച നടന്ന യുവജനങ്ങളുടെ ഒരു പരിപാടിയിൽ ആണ് ബിഷപിന്റെ വിമർശനം. ഈ വീഡിയോ വൈറലാകുകയാണ്. സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ചാനലുകൾക്ക് ചാകരപോലെ ചർച്ചകളാണ്. കാരണം അതിനു വൻതോതിൽ പണം മുടക്കാൻ വൻ ശകതികളുണ്ട്. കൂലിക്ക് പണം മേടിച്ചാണ് 'േേനരാടെ നിർഭയം' എന്നൊക്കെ പറഞ്ഞ് വാർത്ത പ്രചരിപ്പിക്കുന്നത്. നമ്മുടെ മുന്നിൽ തിരുസഭയെ അപമാനിക്കുന്ന വാർത്തകൾ വിളമ്പുന്നത്. ഇത് യുവജനങ്ങൾ തിരിച്ചറിയണമെന്നാണ് സഹായ മെത്രാൻ വിശദീകരിക്കുന്നത്.

ബിഷപിന്റെ വിവാദ പ്രസംഗം ഫേസ്‌ബുക്ക് വഴി പുറത്തുവിട്ട വ്യക്തിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിക്കാൻ വിശ്വാസികൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖകളും ഇറങ്ങിയിട്ടുണ്ട് ഇടവകയിലെ എല്ലാ അംഗങ്ങളിലും ഗ്രൂപ്പുകളിലും ഈ ഫേസ്‌ബുക്ക് അക്കൗണ്ട് എത്തിച്ച് പൂട്ടിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സഭാ വിരുദ്ധതയുടെ കാലത്താണ് നാം ജീവിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് തുടക്കം. അവിടെയും ഇവിടെയും ചില ഒറ്റപ്പെട്ട വീഴ്ചകൾ സംഭവിക്കാൻ പാടില്ലാത്തവരുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നു. അതിൽ എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് ബിഷപ് തുടങ്ങുന്നത്. സഭയിലെ ചിലരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അത് സഭയെ പഴന്തുണിപോലെ ചവിട്ടുക്കുഴക്കുകയാണ്. കൊട്ടിയൂർ സംഭവം മുതൽ ജലന്ധർ വിഷയം വരെ തിരുസഭയെ അങ്ങേയറ്റം അപമാനിതരാക്കിയതിൽ ആരെല്ലാമാണോ കുറ്റക്കാർ അവരെയൊന്നും ന്യായീകരിക്കാൻ ഈ സഭ തയ്യാറായിട്ടില്ല. ഈ സഭ ആരോടെങ്കിലും ഒരു അച്ചന്റെയോ മെത്രാന്റെയോ തെറ്റിന് മറപിടിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.

ജലന്ധർ വിഷയത്തിൽ സത്യം എന്താണെന്ന് ദൈവത്തിനും അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ. അവർ രണ്ടുപേരും ആരാണെന്ന് ഞാൻ പറയുന്നില്ല, നിങ്ങൾക്ക് തന്നെ അറിയാം. നിയമ വ്യവസ്ഥയിലൂടെ സത്യം പുറത്തുവരട്ടെ എന്നാണ് സഭാപിതാക്കന്മാരുടെ നിലപാട്. സത്യം നിങ്ങൾക്കറിയില്ലേ എന്ന് ചില യുവജനങ്ങൾ ചോദിക്കുന്നു. സത്യം എന്താണെന്ന് സഭയ്ക്കറിയില്ല. അവർ രണ്ടു പേരും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു. അത് ഞങ്ങൾ കേട്ടു. സത്യം എന്താണെന്ന് നീതിന്യായ വ്യവസ്ഥ തെളിയിക്കട്ടെ. സത്യം നാട്ടിൽ എല്ലാവർക്കും അറിയാൻ അത് സ്റ്റേജി വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ. ഇവിടെ സത്യത്തെ കുറിച്ച് ചില പുകമറകൾ സൃഷ്ടിക്കപ്പെടുന്നു എന്നാണ് ബിഷപിന്റെ ഭാഷ്യം.

ഈ കാര്യത്തിൽ എന്നല്ല ഏതു കാര്യത്തിലായാലും സത്യത്തിന്റെ ഭാഗത്തുനിൽക്കണമെന്നു തന്നെതാണ് സഭ പഠിപ്പിക്കുന്നത്. നാട്ടിലെ ചാനലുകൾക്കും മാധ്യമങ്ങൾക്കും തിരുസഭയുടെ സത്യത്തിലെ ധാർമ്മികതയുടെ കരുത്തിനെ തകർക്കാനുള്ള ബോധപൂർവ്വമായ ആഗ്രഹം ഉണ്ടാകാം. ആ ആഗ്രഹത്തിന് എല്ലാം അവര് വയ്ക്കുന്ന കല്ലിലെല്ലാം തേങ്ങാ എറിയാൻ സഭയെ കിട്ടില്ല എന്നതുകൊണ്ട് സഭയുടെ തിന്മായുടെ പക്ഷത്താനെന്ന തെറ്റിദ്ധരിക്കരുത്. ഈ സഭയിൽ ആരും തെറ്റു ശചെയ്താലും അവരെല്ലാം നിയമത്തിന്റെ ഭാഗത്ത് ശിക്ഷിക്കപ്പെടണം. ഒരു തെറ്റിന് പോലും മറപിടിക്കാൻ സഭ കൂട്ടുനിൽക്കില്ല. സഭ ഇന്നുവരേ ഒരു സത്യത്തേയും മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടില്ല.

എന്നാൽ ഇതിനു എല്ലാം പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണയെ കുറിച്ച് അറിയുമ്പോഴാണ് നാം മനസ്സിലാക്കുക ഇതിന്റെയെല്ലാം പിന്നിൽ സുചിന്തിതവും സുസംഘടിതമായ തീവ്രവാദ ബന്ധമുള്ള വ്യക്തികളുശടയും സംഘടനകളുടെയും ബന്ധമുണ്ട്. അതുകൊണ്ട് നാം ഈ അടുത്ത കാലത്ത് സഭയ്ക്കെയതിരെ ഉയർന്ന ചില ആരോപണങ്ങൾക്ക് കിട്ടിയ അത്ഭുതാവഹമായ മൈലേജിനെ കുറിച്ച്, ഒരു വിഷയത്തെ കുറിച്ച് ചില ചാനലുകൾ തുടർച്ചയായി 47 ചർച്ചകൾ വരെ നടത്തിയിട്ടുണ്ട്.

ഇപ്രകാരം ഓൺലൈനിൽ വാർത്ത പ്രചരിപ്പിക്കുന്ന നുണയന്മാരുടെ വാർത്തയിൽ നിങ്ങൾ ക്ലിക്ക് ചെയ്യരുത്. ഒരു തവണ നിങ്ങൾ ക്ലിക്ക് ചെയാൽ അവന് 52 പൈസ കിട്ടും. ആയിരം പേരുടെ ഗ്രൂപ്പിൽ ഷെയർ ചെയ്താൻ അവന്റെ അക്കൗണ്ടിൽ 520 രൂപായാണ് ചെല്ലുന്നത്. മാലിന്യം മാത്രം മാത്രം വിളമ്പുന്ന ഓൺലൈൻ പത്രങ്ങളെ മാധ്യമങ്ങളെ അവഗണിക്കാന്, അവയെ ബ്ലോക്ക് ചെയ്യാൻ, അവയെ സംഘടിതമായി പൂട്ടിക്കാൻ ശ്രമിച്ചാൽ വിജയിക്കുമെന്ന് നമ്മൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

കുമ്പസാരത്തിനെതിരെ നാട്ടിലെ വിഖ്യാതമായ ഒരു ചാനൽ പ്രചാരണം നൽകിയപ്പോൾ നമ്മുടെ ചില രൂപതകൾ അത് ഏറ്റെടുക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ചാനലിനെതിരെ ഫേസ്‌ബുക്കിന്റെ ഓഫീസിൽ ഒരു മണിക്കൂർ കൊണ്ട് അമ്പതിനായിരം കമന്റ് എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂർ കൊണ്ട് എഴുപത്തിരണ്ടായിരം കമന്റാണ്. അതിനർത്ഥം യുവജനങ്ങൾ സത്യം തിരിച്ചറിയാൻ തുടങ്ങി എന്നതാണ്-ബിഷപ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP