Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാമാങ്കത്തിലെ യുദ്ധ രംഗം ചിത്രീകരിക്കാനായി ഇരുപതേക്കറിൽ ഒരുക്കുന്നത് പടുകൂറ്റൻ സെറ്റ്; പത്ത് കോടി ചെലവിലൊരുക്കുന്ന ചിത്രത്തിനായി സെറ്റൊരുക്കിയതു കൊച്ചിയിൽ; മമ്മൂട്ടി ചിത്രം അവസാന ഷെഡ്യൂൾ പുരോഗമിക്കുന്നു

മാമാങ്കത്തിലെ യുദ്ധ രംഗം ചിത്രീകരിക്കാനായി ഇരുപതേക്കറിൽ ഒരുക്കുന്നത് പടുകൂറ്റൻ സെറ്റ്; പത്ത് കോടി ചെലവിലൊരുക്കുന്ന ചിത്രത്തിനായി സെറ്റൊരുക്കിയതു കൊച്ചിയിൽ; മമ്മൂട്ടി ചിത്രം അവസാന ഷെഡ്യൂൾ പുരോഗമിക്കുന്നു

മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെ എത്തുന്ന മാമാങ്കം അവാസന ഷെഡ്യൂൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.മലയാള സിനിമയിൽ ഇതുവരെയിറങ്ങിയതിൽ വെച്ച് ഏറ്റവും മുതൽമുടക്കുള്ള ചിത്രങ്ങളിൽ ഒന്നെന്ന് പേരിലിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ എറണാകുളത്തെ നെട്ടൂരിൽ ആണ് സെറ്റിട്ടിരിക്കുന്നത്. 20 ഏക്കർ സ്ഥലത്ത് 10 കോടി രൂപയോളം ചെലവിട്ടാണ് പ്രത്യേക സെറ്റ് സജ്ജീകരിച്ചത്. 40 ദിവസത്തോളം ഇവിടെ ഷൂട്ടിങ് നടക്കും.

രാണ്ടായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ പങ്കെടുക്കുന്ന വൻ യുദ്ധരംഗത്തിന് വേണ്ടിയാണ് ഇരുപതേക്കറിൽ സെറ്റിട്ടിരിക്കുന്നത്. നെട്ടൂരിൽ നൂറുകണക്കിനു ജോലിക്കാർ ചേർന്ന് പടുകൂറ്റൻ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉൾപ്പെട്ട സെറ്റ് പടുത്തുയർത്തിയത്. പത്തുകോടി രൂപയാണ് ഇതിനു മാത്രമായി മുടക്ക്.

മാമാങ്ക പടയ്ക്കുവേണ്ടി ആയുധങ്ങൾ നിർമ്മിക്കാൻ ആയുധ നിർമ്മാണശാലയും ഇതിനൊപ്പം പ്രവർത്തിക്കുന്നു. ചിത്രീകരണത്തിനുവേണ്ട തോക്കുൾപ്പെടെയുള്ള ആയുധങ്ങളും പൗരാണിക ഇരുമ്പ് ആയുധങ്ങളും ഇവിടെത്തന്നെ നിർമ്മിക്കുകയാണ്. ഉപകരണങ്ങൾക്കാവശ്യമായ മുഴുവൻ മരവും പെരുമ്പാവൂരിൽ നിന്നാണ് എത്തിച്ചത്.

ലൂസിഫർ സിനിമയുടെ സെറ്റ് ഒരുക്കിയ ആർട്ട് ഡയറക്ടർ മോഹൻദാസാണ് മാമാങ്കത്തിന്റെയും പിന്നിൽ. കണ്ണൂർ, അതിരപ്പിള്ളി, വാഗമൺ, ഒറ്റപ്പാലം വരിക്കാശേരിമന, കളമശേരി വനമേഖല എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞാണ് നെട്ടൂരിൽ അവസാന ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്.മാമാങ്ക പടയ്ക്കുവേണ്ടി ആയുധങ്ങൾ നിർമ്മിക്കാൻ ആയുധ നിർമ്മാണശാലയും ഇതിനൊപ്പം പ്രവർത്തിക്കുന്നുരാത്രികാല രംഗങ്ങളാണ് പൂർണമായും ചിത്രീകരിക്കുക. 17-ാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുമ്പോൾ ഫ്രഞ്ച്, അറബ്, ചൈനീസ് നടന്മാരും ക്യാമറയ്ക്കു മുന്നിലെത്തും.

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിർമ്മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തെ സംവിധാനസ്ഥാനത്തു നിന്ന് ഒഴിവാക്കുകയായിരുന്നു.

കനിഹ, അനു സിത്താര എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. തരുൻ രാജ് അറോറ, പ്രാചി തെഹ്ലൻ, സുദേവ് നായർ, സിദ്ദിഖ്, അബു സലിം, സുധീർ സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.ചരിത്രസ്മരണ ഉയർത്തുന്ന ഈ സെറ്റ് ചിത്രീകരണത്തിനുശേഷവും പൊതുജനങ്ങൾക്ക് കണ്ട് ആസ്വദിക്കാനുള്ള അവസരം തുറക്കുമെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP