Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രിഗറിയെ നായകനാക്കി ചിത്രമൊരുക്കാൻ ദുൽഖർ; അശോകന്റെ ആദ്യ രാത്രിയിൽ ദുൽഖർ നിർമ്മാതാവിന്റെ റോളിലെത്തുമ്പോൾ നായകനായി സുഹൃത്ത് ഗ്രിഗറി; നായികമാരായി നിഖിലയും അനുപമയും അനു സിതാരയും

ഗ്രിഗറിയെ നായകനാക്കി ചിത്രമൊരുക്കാൻ ദുൽഖർ; അശോകന്റെ ആദ്യ രാത്രിയിൽ ദുൽഖർ നിർമ്മാതാവിന്റെ റോളിലെത്തുമ്പോൾ നായകനായി സുഹൃത്ത് ഗ്രിഗറി; നായികമാരായി നിഖിലയും അനുപമയും അനു സിതാരയും

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മാതാവാകുന്ന 'അശോകന്റെ ആദ്യരാത്രി'യിൽ ജേക്കബ് ഗ്രിഗറി നായകനാകുന്നു. ദുൽഖറിന്റെ പ്രിയസുഹൃത്ത് കൂടിയായ ഗ്രിഗറി ഇതാദ്യമായാണ് നായകനായി അഭിനയിക്കുന്നത്.

എബിസിഡി മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ദുൽഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ദുൽഖറിന്റെ പ്രിയ സുഹൃത്തുമാണ്. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ആലുവയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ചിത്രത്തിന്റെ പൂജ മെയ്‌ 11 ന് കൊച്ചിയിൽ നടന്നിരുന്നു. ഭാര്യ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്. ഏപ്രിൽ 22 നാണ് താൻ നിർമ്മാണരംഗത്തേക്ക് കടക്കുന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ദുൽഖർ പങ്കുവച്ചത്. ദുൽഖറിന്റെ സുഹൃത്തുക്കളും നടന്മാരുമായ സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി എന്നിവർക്കൊപ്പം വിജയരാഘവൻ, ശ്രീലക്ഷ്മി എന്നിവരും പൂജ ചടങ്ങിനെത്തിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP