Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം.. പക്ഷെ, ഗോഡ്സയെ കുറിച്ചു മിണ്ടിപ്പോവരുത്.. കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്സയെ ഇഷ്ടപ്പെടുന്നു; കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം'; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി നാഥുറാം ഗോഡ്‌സെയെന്ന കമലിന്റെ പരാമർശത്തിൽ അലി അക്‌ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; രാഷ്ട്രപിതാവിന്റെ ഘാതകനായ ഭീകരവാദിയെ ന്യായീകരിക്കുന്നതിൽ പ്രതിഷേധം ഇരുമ്പുന്നു

'ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം.. പക്ഷെ, ഗോഡ്സയെ കുറിച്ചു മിണ്ടിപ്പോവരുത്.. കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്സയെ ഇഷ്ടപ്പെടുന്നു; കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം'; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി നാഥുറാം ഗോഡ്‌സെയെന്ന കമലിന്റെ പരാമർശത്തിൽ അലി അക്‌ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; രാഷ്ട്രപിതാവിന്റെ ഘാതകനായ ഭീകരവാദിയെ ന്യായീകരിക്കുന്നതിൽ പ്രതിഷേധം ഇരുമ്പുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യാ രാജ്യത്തിന്റെ പിതാവാണ് മഹാത്മാ ഗാന്ധി. അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയാണ് എന്നു പറഞ്ഞാൽ അതിൽ ആർക്കാണ് പ്രശ്‌നം? അല്ലെങ്കിൽ രാഷ്ട്രപിതാവിന്റെ ഘാതകനെ ഭീകരവാദിയെന്ന് വിളിക്കുന്നതിൽ എതിർപ്പുയർത്തേണ്ട കാര്യം എന്താണ്? എന്നാൽ, കേരളത്തിൽ പോലും ഗോഡ്‌സെ ആരാധകർ ഉണ്ടെന്ന ഞെട്ടിക്കുന്ന വാസ്തവമാണ് പുറത്തുവരുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദി നാഥുറാം ഗോഡ്‌സെയാണെന്ന പരാമർശവുമായി മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കമൽ ഹാസൻ രംഗത്തെത്തിയപ്പോൾ അതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അലി അക്‌ബർ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അലി അക്‌ബർ നടത്തിയ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. അതിനിടെ കമൽഹാസനെ തള്ളിയും ഗോഡ്സെയെ പിന്തുണച്ചും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിജെപി സഹയാത്രികനുമായ അലി അക്‌ബർ. ഗോഡ്‌സെയെ പുകഴ്‌ത്തിയ അലി അക്‌ബറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സംവിധായകനായ അലി അക്‌ബർ കമൽ ഹാസന് എതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ''കമൽഹാസൻ താങ്കളേക്കാളും ഞാൻ ഗോഡ്സെയെ ഇഷ്ടപ്പെടുന്നു.. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു, രാമരാജ്യം'' എന്നാണ് അക്‌ബർ അലിയുടെ പോസ്റ്റ്. അലി അക്‌ബറിന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: ''ഈദി അമീനും ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷേ ഗോഡ്സെയെക്കുറിച്ച് മിണ്ടിപ്പോകരുത്. എന്നുമാണ്. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഗോഡ്സെയെ പിന്തുണയ്ക്കുന്ന അലി അക്‌ബറിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഗാന്ധിയെ കൊന്നവനെ ന്യായീകരിക്കുന്ന അലി അക്‌ബർ രാജ്യദ്രോഹിയാണ് എന്നും ഇയാൾക്കെതിരെ കേസെടുക്കണം എന്നുമാണ് ആവശ്യം ഉയരുന്നത്.

അലി അക്‌ബറിന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി പേരാണ് തെറിവിളിയും വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ചില പ്രതികരണങ്ങൾ ഇങ്ങനെയാണ്:

''ബലെ ബേഷ്.. അടുത്തതായി അക്‌ബറാക്ക.. മോദി പണ്ട് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചതിനെ ന്യായീകരിക്കുന്ന ഇനമാണ്.. എല്ലാവരും കാത്തിരിക്കുക''
''നീ ഇങ്ങനെ തന്നെ പറയണം.... എന്നാലേ നിന്നെ നേതൃത്വം അറിയൂ..... ഗോഡ്സെയെ പുകഴ്‌ത്തുന്ന മുസ്ലിം നാമധാരിയായ ഒരു മലയാളി... ഹോ മിനിമം നിനക്കൊരു രാജ്യസഭാ സീറ്റ്, അല്ലെങ്കിൽ ഒരു ഗവർണ്ണർ സ്ഥാനം ഉറപ്പാ... കാരണം കേരളത്തിൽ കിടന്ന് കളിച്ചിട്ട് കാര്യം ഇല്ല എന്ന് നിനക്കറിയാം..അതുകൊണ്ട് നീ ഉറക്കെ കുരക്ക്.. അങ്ങ് ഡൽഹി വരെ കേക്കട്ടെ'',
''എടോ അലി അക്‌ബറെ, കൊടുംഭീകരനും, രാജ്യദ്രോഹിയും, രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവനുമായ ഗോഡ്‌സെയെന്ന തീവ്രവാദിക്ക് വേണ്ടി ചിലക്കുന്ന നിന്നെയൊക്കെ പിടിച്ച് അകത്തിടാതിരുന്നാൽ അത് ഇനിയും പുതിയ ഗോഡ്‌സെമാരുടെ പിറവിക്ക് കാരണമാവും, സംഘികളുടെ കാല് നക്കി നക്കി ഒരു തീവ്രവാദിയെ മഹത്തവൽക്കരിച്ച നിന്നെയൊന്നും അകത്തിടാൻ ഇവിടെ ഒരു നിയമവുമില്ലെ,...അലി അക്‌ബറെന്ന ഈ രാജ്യദ്രോഹിയെ അറസ്റ്റ് ചെയ്യുക''.,
''ഗോഡ്‌സെ എന്താ ഗാന്ധിജിയെ കൊല്ലാൻ കാരണം? തികഞ്ഞ രാമഭക്തനായ ഗാന്ധിജി ഹിന്ദു മുസ്ലിം സാഹോദര്യത്തിന് വേണ്ടി പരിശ്രമിക്കുന്നത് വർഗീയതയിലൂന്നിയ ഹിന്ദു രാഷ്ട്രത്തിന് തടസ്സമാകും എന്നതു കൊണ്ടല്ലെ. അപ്പോൾ അയാൾ ഹിന്ദു തീവ്രവാദിയാണ്. തീവ്രമായി പ്രതികരിക്കുന്ന ഹിന്ദു ഹിന്ദു തീവ്രവാദി. അങ്ങനെയുള്ള മുസ്ലിം മുസ്ലിം തീവ്രവാദി''
''ഗോഡ്സെ RSS കാരനല്ലന്നു പ്രചരിപ്പിച്ചവർ കമൽഹാസൻ അയാളെ തീവ്രവാദിയെന്ന് വിളിച്ചപ്പോൾ കുരച്ചുചാടുന്നു.. 'ചിന്തിക്കുന്നോർക്ക് ദൃഷ്ടാന്തമുണ്ട്..!
''ഒരു ശരാശരി സങ്കിക്ക് ഇതാണ് മനോഭാവം ഗാന്ധിയെക്കാൾ അവർക്ക് പ്രിയം ആ മഹാനുഭാവന്റെ നെഞ്ചിൻ കൂട് പിളര്ന്ന നരാധമന്മാരോടാണ്. അതാണ് അവർ സങ്കിയായി തീർന്നതും''

'കമൽ ഹാസൻ മാത്രമല്ല രാജ്യസ്നേഹമുള്ള ഓരോ ഇന്ത്യൻ പൗരനും പറയും രാഷ്ട്ര പിതാവിനെ കൊന്ന നാഥുറാം ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന്'

'ഗോഡ്‌സെയും ബിജെപിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞു നടക്കുന്ന എല്ലാ സംഘികളും ഇപ്പോൾ ഗോഡ്സെയ്ക്ക് വേണ്ടി മോങ്ങുന്നു' ഇങ്ങനെ പോകുന്നു കമന്റുകൾ.

അറവകുറിച്ചി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയിൽ സംസാരിക്കവെയാണ് കമൽ ഹാസൻ ഗോഡ്സെയുടെ പേര് പരാമർശിച്ചത്. 'വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ് നാഥുറാം ഗോഡ്‌സെ. 1948ൽ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്' കമൽ കൂട്ടിച്ചേർത്തു.

അതേസമയം നാഥുറാം വിനായക് ഗോഡ്സെയെ രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദിയെന്ന് വിശേഷിപ്പിച്ച കമൽഹാസനെതിരെ ഉറഞ്ഞ് തുള്ളുകയാണ് ബിജെപി അനുകൂലികൾ. കമൽഹാസനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിക്കഴിഞ്ഞു. ഇവിടെ മുസ്ലിംങ്ങൾ കൂടുതലുണ്ട് എന്നതുകൊണ്ടല്ല താനിത് പറയുന്നത് എന്നും ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് ഇത് പറയുന്നത് എന്നുമാണ് കമൽ ഹാസൻ പറഞ്ഞത്. ഇതോടെ മതത്തിന്റെ പേരിൽ ഭിന്നിപ്പിനാണ് കമൽ ശ്രമിക്കുന്നത് എന്നാരോപിച്ച് ബിജെപി രംഗത്ത് എത്തി.

2017 നവംബറിലും 'ഹിന്ദു വിഘടനവാദം' എന്ന വാക്ക് ഉപയോഗിച്ച് കമൽ ഹാസൻ വിവാദമുണ്ടാക്കിയിരുന്നു. ബിജെപിയും ഹിന്ദു സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മെയ്‌ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 4 നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് അരവാകുറിച്ചി. എസ്. മോഹൻരാജാണ് എംഎൻഎമ്മിന്റെ ഇവിടുത്തെ സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP