Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറുത്ത അജ്ഞാത വസ്തു സൂര്യന്റെ ഉള്ളിൽ പെട്ടുപോയോ? താപനിലയിൽ വൻ വ്യതിയാനം ഭയന്ന് ശാസ്ത്രലോകം

കറുത്ത അജ്ഞാത വസ്തു സൂര്യന്റെ ഉള്ളിൽ പെട്ടുപോയോ? താപനിലയിൽ വൻ വ്യതിയാനം ഭയന്ന് ശാസ്ത്രലോകം

ഭൂമിയിലെ ഓരോ ജീവാണുവിന്റെയും വിധാതാവായ സൂര്യനെച്ചൊല്ലി പരിഭ്രമിക്കുകയാണിപ്പോൾ ശാസ്ത്രലോകം. ഒരു കറുത്ത അജ്ഞാത വസ്തു സൂര്യന്റെ ഉള്ളിൽ പെട്ടുപോതിനെച്ചൊല്ലിയാണീ വേപഥു. ഇതിനെച്ചൊല്ലി നാം എന്തിനാണ് പരിഭ്രമിക്കുന്നതെന്നായിരിക്കും ഇപ്പോൾ പലരുടെയും മനസ്സിലുയരുന്ന ചോദ്യം. ഇക്കാരണത്താൽ താപനിലയിൽ വൻ വ്യതിയാനമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്മാർ ഭയപ്പെടുന്നത്. നമ്മുടെ ഗ്യാലക്‌സിയുടെ മധ്യത്തിൽ നിന്നും അജ്ഞാതമായ ഒരു വസ്തുവിനെ സൂര്യൻ ഉള്ളിലേക്ക് വലിച്ചെടുത്തിട്ടുണ്ടെന്നാണ് പുതിയ സിദ്ധാന്തം സമർത്ഥിക്കുന്നത്.

സൗരയൂഥത്തിലെ താപപ്രവാഹത്തിൽ ഇത് വൻ വ്യതിയാനമുണ്ടാക്കുമെന്നാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്. ദർഹാം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ പുതിയ സിദ്ധാന്തം മുന്നോട്ട് വച്ചിരിക്കുന്നത്. സൂര്യനുള്ളിൽ അകപ്പെട്ട വസ്തുവിനെക്കുറിച്ച് ചില സൗരമാതൃകകളിലൂടെ അവർ വിശദീകരണം നൽകുന്നുമുണ്ട്. ചില സ്റ്റാൻഡേർഡ് സോളാർ മോഡലുകളിലൂടെ സൂര്യന്റെ സാന്ദ്രതയും ഊഷ്മാവും വിജയകരമായി കണക്കാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇതിനുള്ളിലെ പ്രഷർ വേവ് കണക്ക് കൂട്ടാൻ വളരെയേറെ ബുദ്ധിമുട്ടാണ്. സൂര്യന്റെ അന്തർഭാഗത്ത് 15 ദശലക്ഷം കെൽവിൻ ഊഷ്മാവും ഉപരിതലത്തിൽ 6000 കെൽവിൻ ഊഷ്മാവുമുണ്ടെന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്.

സൂര്യന്റെ ഉപരിതലത്തിലുണ്ടാകുന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രഷർ വേവുകൾ ഉണ്ടാകുന്നത്. ഭൂകമ്പമുണ്ടാകുമ്പോൾ ഭൂമിയിലുണ്ടാകുന്ന പ്രഷർ വേവുകൾ അഥവാ പി വേവുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണിവ. ഗ്യാലക്‌സിയിൽ നിന്നെവിടെ നിന്നെങ്കിലും സൂര്യനിലെത്തപ്പെട്ട കറുത്ത വസ്തു സൂര്യന്റെ പ്രവർത്തനങ്ങളിലും ഘടനയിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് പുതിയ സിദ്ധാന്തം സമർത്ഥിക്കുന്നത്. ഗുരുത്വാകർഷണം മൂലം പ്രസ്തുത വസ്തു സൂര്യനുള്ളിൽ പെട്ടിരിക്കുകയാണെന്നും പ്രസ്തുത സിദ്ധാന്തം വാദിക്കുന്നു.

സൂര്യനിലുള്ള മറ്റ് ഘടകങ്ങളുമായി ഇടപഴകുമ്പോഴും പ്രസ്തുത വസ്തു നശിക്കുന്നുമില്ല. അതിനാൽ സൂര്യനിലെ ഈ കറുത്ത വസ്തു ക്രമേണ വർധിച്ച് വരുന്നതായും സൂചനയുണ്ട്. ഈ പദാർത്ഥം സൂര്യന്റെ അന്തർഭാഗത്തുള്ള ചൂടുള്ള പ്രദേശങ്ങളിൽ നിന്നും ഊർജം വലിച്ചെടുക്കുന്നുമുണ്ട്. തുടർന്ന് വീണ്ടും ചിന്നിച്ചിതറുന്നതിന് മുമ്പ് ഇവ സൂര്യന്റെ പലഭാഗങ്ങളിലേക്കും സഞ്ചരിക്കുകയും ആ ഊർജം നിക്ഷേപിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഗവേഷകർ ഇതു സംബന്ധിച്ച പഠനത്തിൽ എഴുതിയിരിക്കുന്നത്. ഇത് കേന്ദ്രഭാഗത്തെ താപത്തെ കുറയ്ക്കുകയും താപം എവിടെക്കും ചലിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ പ്രക്രിയ സൂര്യന്റെ അന്തർഭാഗത്ത് ന്യൂക്ലിയർ ഫ്യൂഷന്റെ നിരക്ക് കുറയ്ക്കാനും കാരണമാകുന്നു. കൂടുതൽ ഹൈഡ്രജനെ അന്തർഭാഗത്തേക്ക് പമ്പ് ചെയ്താണ് സൂര്യൻ ഈ കുറവ് പരിഹരിക്കുന്നത്. ഇക്കാരണത്താൽ സൂര്യന്റെ ഉപരിതലത്തിൽ സമ്മർദം കുറയ്ക്കാനിടയാകുന്നു.

സൂര്യന്റെ അന്തർഘടനയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ എവിടെയുമുള്ള ഗുരുത്വാകർഷണവും സമ്മർദവും തമ്മിലുള്ള തുലനാവസ്ഥയിൽ മാറ്റം വരുത്താനിടയാക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഉള്ളിലുള്ള കറുത്ത വസ്തുവിന്റെ പ്രവർത്തന ഫലമായി കൂടുതൽ ചൂട് സൂര്യന്റെ അന്തർഭാഗത്ത് നിന്ന് ഉപരിതലത്തിലേക്ക് പ്രവഹിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അതിലൂടെ സൂര്യൻ കൂടുതൽ ചൂട് പുറന്തള്ളുകയും ഭൂമിയിൽ താപനില വർധിക്കാനിടയാകുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP