Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്പക്ടർ മാണിസാർ എന്ന സബ് ഇൻസ്പെക്ടർ 'മണികണ്ഠൻ സി.പി'യായി മമ്മൂട്ടിയുടെ കിടിലൻ ലുക്ക്; 'ഉണ്ട'യിലെ ക്യാരക്ടർ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ഇൻസ്പക്ടർ മാണിസാർ എന്ന സബ് ഇൻസ്പെക്ടർ 'മണികണ്ഠൻ സി.പി'യായി മമ്മൂട്ടിയുടെ കിടിലൻ ലുക്ക്; 'ഉണ്ട'യിലെ ക്യാരക്ടർ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

മ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന 'ഉണ്ട' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.. മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തത്. മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നേരത്തെ എട്ട് അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്‌ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. അബ്രാഹാമിന്റെ സന്തതികൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രത്തിന് ഹർഷാദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്. മൂവീസ് മിൽ, ജെമിനി സ്റ്റുഡിയോസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഉണ്ട നിർമ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും

മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തുവരാനുള്ള ചിത്രങ്ങളിൽ പ്രേക്ഷകപ്രതീക്ഷയിൽ മുന്നിൽ നിൽക്കുന്ന പ്രോജക്ടാണ് 'ഉണ്ട'. പേര് പ്രഖ്യാപിച്ചത് മുതലുള്ള കൗതുകം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ ഇപ്പോഴും നിലനിർത്തുന്നുണ്ട്. അതേസമയം കഥയോ പശ്ചാത്തലമോ ഒന്നും പുറത്തുവിടാതെയായിരുന്നു ഇതിന്റെ ചിത്രീകരണം. വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയത്. പിന്നാലെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തെത്തിത്തുടങ്ങി.എട്ട് ക്യാരക്ടർ പോസ്റ്ററുകൾക്ക് ശേഷം ഇപ്പോഴിതാ ഒൻപതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്കും അണിയറക്കാർ പുറത്തുവിട്ടതോടെ ആരാധകരും ആവേശത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP