Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ സമാന സംഭവം ആഫ്രിക്കയിലും; പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ വൈദികനടക്കം ആറ് പേർക്ക് ദാരുണാന്ത്യം; സമീപമുണ്ടായിരുന്ന കടകൾക്കും ഹെൽത്ത് സെന്ററിനും തീവെച്ചുവെന്നും വാഹനം നശിപ്പിച്ചുവെന്നും സൂചന

ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ സമാന സംഭവം ആഫ്രിക്കയിലും; പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ വൈദികനടക്കം ആറ് പേർക്ക് ദാരുണാന്ത്യം;  സമീപമുണ്ടായിരുന്ന കടകൾക്കും ഹെൽത്ത് സെന്ററിനും തീവെച്ചുവെന്നും വാഹനം നശിപ്പിച്ചുവെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ഡാബ്ലോ: ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ സമാന സംഭവം ആഫ്രിക്കയിലും. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വൈദികനടക്കം ആറ് പേരെ കുർബാനയ്ക്കിടെ വെടിവച്ചു കൊന്നു. ബുർക്കിനയിലെ വടക്കൻ പ്രദേശമായ ഡാബ്ലോയിൽ ഞായറാഴ്‌ച്ച രാവിലെ ഒൻപത് മണിക്കാണ് സംഭവം (പ്രാദേശിക സമയം). ഇവിടയുള്ള കത്തോലിക്കാ പള്ളിയിലേക്ക് തോക്കുധാരികളായ ആളുകൾ പ്രവേശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആളുകൾ ചിതറിയോടാൻ ശ്രമിക്കവേ നിറയൊഴിക്കുകയുമായിരുന്നു.

കഴിഞ്ഞ അഞ്ച് ആഴ്‌ച്ചയ്ക്കിടെ ബുർക്കിന ഫാസോയിലെ പള്ളിയിലുണ്ടാകുന്ന മൂന്നാമത്തെ അക്രമണമാണിത്. കൊല്ലപ്പെട്ടവരിൽ ഒരു വൈദികനും ഉണ്ടായിരുന്നുവെന്ന വിവരം മെയർ ഒസുമാൻ സോംഗോയാണ് പുറത്ത് വിട്ടത്. ഇവർ പള്ളിക്ക് സമീപമുണ്ടായിരുന്ന കടകൾക്കും ഹെൽത്ത് സെന്ററിന് തീവയ്ക്കുകയും ചെയ്തതായും സൂചനയുണ്ട്. മാത്രമല്ല ഇതിന് പിന്നാലെ ഇവിടെ നഴ്‌സായി ജോലി ചെയ്യുന്ന വ്യക്തിയുടെ വാഹനത്തിനും തീവെച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇവിടെ ഫ്രഞ്ച് സ്‌പെഷ്യൽ ഫോഴ്‌സ് നടത്തിയ രാത്രികാല റെയ്ഡിൽ പിടികൂടിയ നാലു പേരെ മോചിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. കഴിഞ്ഞ നാലു വർഷങ്ങളിലേറെയായി ബുർക്കിന ഫാസോയിൽ നിരവധി ഭീകരാക്രമണങ്ങളുണ്ടാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജിഹാദിസ്റ്റ് ഗ്രൂപ്പുകളായ അൻസറുൽ ഇസ്ലാം ഗ്രേറ്റ് സഹാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക്ക് സ്റ്റേറ്റ് വിഭാഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP