Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പരാതി പിൻവലിച്ചില്ലേൽ ജീവിക്കാൻ സമ്മതിക്കില്ല...കൊന്നുകളയും'; തങ്ങൾക്കെതിരെ പല കോണിൽ നിന്നും ഭീഷണി ഉയരുകയാണെന്നും പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് മൗനമായിരിക്കുകയാണെന്നും വളാഞ്ചേരിയിലെ പെൺകുട്ടിയുടെ ബന്ധു; അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബാംഗം പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിന് മൊഴി നൽകിയതായും സൂചന

'പരാതി പിൻവലിച്ചില്ലേൽ ജീവിക്കാൻ സമ്മതിക്കില്ല...കൊന്നുകളയും'; തങ്ങൾക്കെതിരെ പല കോണിൽ നിന്നും ഭീഷണി ഉയരുകയാണെന്നും പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് മൗനമായിരിക്കുകയാണെന്നും വളാഞ്ചേരിയിലെ പെൺകുട്ടിയുടെ ബന്ധു; അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബാംഗം പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിന് മൊഴി നൽകിയതായും സൂചന

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: വളാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കുന്ന വേളയിലാണ് കേസിൽ പുത്തൻ വെളിപ്പെടുത്തലുകളും വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും മൗനം മാത്രമാണെന്നും മന്ത്രി കെ.ടി ജലീലുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നും പെൺകുട്ടിയുടെ സഹോദരി വ്യക്തമാക്കി. മാത്രമല്ല ഏറെ ഭീതിയോടെയാണ് ഓരോ ദിവസവും ഞങ്ങൾ കഴിഞ്ഞ് പോകുന്നത്. കൗൺസിലർക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴും തങ്ങൾക്ക് ഭീഷണി കോളുകൾ വരുന്നുണ്ടെന്നും ഇവർ പറയുന്നു. പരാതി ഉടൻ പിൻവലിച്ചില്ലെങ്കിൽ നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്നും കൊന്നു കളയുമെന്നുമാണ് പലപ്പോളും ഭീഷണി എത്തുന്നതെന്നും ഇവർ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേസ് നൽകിയിട്ട് ഒരാഴ്‌ച്ച കഴിഞ്ഞു. വെറും പതിനാറ് വയസുള്ള എന്റെ സഹോദരിയോടാണ് അയാൾ നീചമായി പെരുമാറിയതെന്നും നാളെ സമൂഹത്തിൽ ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്നും സഹോദരി വ്യക്തമാക്കി. ഇതിനിടെ തന്റെ ഭർത്താവിന്റെ പേരിൽ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് ഇവർ പറയുന്നു. പെൺകുട്ടിയെ ഭർത്താവും മുൻപ് പീഡിപ്പിച്ചിട്ടുണ്ടെന്ന് കാട്ടിയാണ് കേസെടുത്തിരിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതെന്നും ഇവർ പറയുന്നു. പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കാലത്ത് സഹോദരിയുടെ ഭർത്താവ് പീഡിപ്പിച്ചെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും സഹോദരി ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് ഇവരുടെ വാദം.

എന്നാൽ പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വളാഞ്ചേരി എസ്എച്ച്ഒ എസ്‌പി സുധീരൻ വ്യക്തമാക്കി. 16കാരിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരും നിർഭയ ഹോമിലുള്ള കൗൺസിലർമാരും ചേർന്ന് നടത്തിയ തുടർ കൗൺസിലിങ്ങിലാണ് താൻ അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കാലത്ത് സഹോദരിയുടെ ഭർത്താവ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയത്. വളാഞ്ചേരിയിൽ 17കാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ എൽ.ഡി.എഫ് കൗൺസിലർ ഷംസുദ്ദീൻ കേസിനെ തുടർന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്കാണെന്ന വിവരം ഏതാനും ദിവസം മുൻപ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ കേസിന്റെ അന്വേഷണമെല്ലാം പൂർത്തിയായിട്ടുണ്ടെന്നും ഇനി പ്രതിയെ പിടികൂടിയാൽ ഒരാഴച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ എസ്‌പി. സുധീരൻ വ്യക്തമാക്കി. ഇതിനായി വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യയിലെ ഏതു വിമാനത്തവളങ്ങളിൽ ഇറങ്ങിയാലും പിടികൂടാനുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയിട്ടുണ്ട്, പ്രതി പെൺകുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ്. നേരത്തെ പെൺകുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈൽഡ് ലൈൻകുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നൽകാൻ പെൺകുട്ടി തെയ്യാറായിരുന്നില്ല.

പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെൺകുട്ടി പരാതി നൽകിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ ആയിരുന്നു. ഇതിനിടയിൽ എടയൂരിലെ വീട്ടിൽ ഷംസുദ്ദീന്റെ സ്ഥിര സന്ദർശനം നാട്ടുകാർ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഏകദേശം 42ലക്ഷം രൂപ നൽകിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തിൽ കഴമ്പുള്ളതായി പൊലീസും പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടർന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ ബന്ധുക്കളോടൊപ്പം വാടകക്ക് താമസിച്ചിരുന്ന പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി, പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടു പോയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈനും തുടർന്ന് പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയും നടത്തി.മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്.

പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിക്ക് പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവർ വഴിയാണ് പെൺകുട്ടിയെ ഷംസുദ്ദീൻ പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീൻ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയതോടെ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സും, ചില വസ്തുവകകളും ഇവരുടെ പേരിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP