Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെത്തുന്ന പാത്രിയാർക്കീസ് ബാവയ്ക്ക് സുരക്ഷയൊരുക്കാൻ കേരളത്തിൽ രണ്ടു കേഫ സംഘടനകൾ; ആരാണ് ശക്തരെന്നറിയാൻ പരസ്പരം ഏറ്റുമുട്ടിയത് സഭാ ആസ്ഥാനത്ത്; ബാവയ്ക്ക് സുരക്ഷയൊരുക്കുന്നതിന് തങ്ങൾക്ക് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനൊരുങ്ങി ഇരു വിഭാഗവും

കേരളത്തിലെത്തുന്ന പാത്രിയാർക്കീസ് ബാവയ്ക്ക് സുരക്ഷയൊരുക്കാൻ കേരളത്തിൽ രണ്ടു കേഫ സംഘടനകൾ; ആരാണ് ശക്തരെന്നറിയാൻ പരസ്പരം ഏറ്റുമുട്ടിയത് സഭാ ആസ്ഥാനത്ത്; ബാവയ്ക്ക് സുരക്ഷയൊരുക്കുന്നതിന് തങ്ങൾക്ക് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനൊരുങ്ങി ഇരു വിഭാഗവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാത്രിയാർക്കീസ് ബാവക്ക് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ച തർക്കം കയ്യാങ്കളിയിൽ എത്തി. യാക്കോബായ സഭാ ആസ്ഥാനത്ത് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. പാത്രിയർക്കീസ് ബാവയുടെ കേരളസന്ദർശനത്തിന് സുരക്ഷയൊരുക്കേണ്ടത് ഏത് സംഘടനയാണ് എന്ന അവകാശ തർക്കമാണ് പുതിയ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്. ബാവയക്ക് സുരക്ഷയൊരുക്കുന്നതിനെച്ചൊല്ലി കേഫാ സംഘടനയുടെ ഇരുവിഭാഗങ്ങൾ തമ്മിൽ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ ഏറ്റുമുട്ടുകയായിരുന്നു.

പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശന വേളയിൽ പൊലീസ് സുരക്ഷക്ക് പുറമേ സ്വകാര്യ സുരക്ഷ നൽകി വന്നിരുന്നത് കേഫാ സംഘടനയായിരുന്നു. മണർകാട് പള്ളിയിൽ 2002 ൽ സ്ഥാപിച്ച കേഫാ സംഘടനക്ക് ബദലായി അതേ പേരിൽ വിമത വിഭാഗം മറ്റൊരു സംഘടന രൂപീകരിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്. ഇത്തവണ ബാവ കേരളത്തിലെത്തുമ്പോൾ തങ്ങൾ സുരക്ഷയൊരുക്കുമെന്ന വാദവുമായി മറുവിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

പാത്രിയാർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ യോഗം ചേർന്നിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. ശ്രേഷഠ കാതോലിക്ക തോമസ് ബാവയെ അനുകൂലിക്കുന്നവരും വിമതരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാകുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

അതിനിടെ, സ്വകാര്യ സുരക്ഷ ഒരുക്കുന്നതിന് അനുമതി തേടി ഡി.ജി.പി.യെ സമീപിക്കാനൊരുങ്ങുകയാണ് ഇരുകൂട്ടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP